Latest news

‘റോഡ് മോഷണം പോയി’; റോഡിനായി ഇട്ട സിമന്‍റും നിര്‍മ്മാണ സാമഗ്രികളും ഗ്രാമവാസികള്‍ കൊണ്ടു പോകുന്ന വീഡിയോ വൈറൽ !

പലതരത്തിലുള്ള മോഷണങ്ങൾ നടത്തുന്ന ആളുകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായിരിക്കും ഒരു ഗ്രാമത്തിലെ ആളുകൾ എല്ലാവരും ചേർന്ന് ഒരേ മനസ്സോടെ ഒരു മോഷണം നടത്തുന്ന വാർത്ത പുറത്ത് വരുന്നത്. സംഭവം ബീഹാറിലാണ്.  ജെഹാനാബാദ് ജില്ലയിലെ ഗ്രാമവാസികളാണ് ഇത്തരത്തിൽ ഒരു മോഷണം നടത്തിയത്. ഇനി ഇവർ മോഷ്ടിച്ചത് എന്താണന്ന് അറിയണ്ടേ? മൂന്ന്  കിലോമീറ്റർ നീളത്തിൽ...

‘എന്റെ ദുഃഖത്തിന് കാരണക്കാരെ കണ്ടുപിടിക്കണം’; വിതുമ്പി യുവതി, സോഷ്യൽമീഡിയ താരത്തിന്റെ സ്വകാര്യ വീഡിയോ പുറത്ത്!

ലാഹോർ: ഇന്ത്യയിൽ നടിമാരുടെ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ വിവാദം കത്തുമ്പോൾ പാകിസ്ഥാനിലും സമാന സംഭവം. പാകിസ്ഥാനിലെ സോഷ്യൽമീഡിയ താരമായ അലിസ സെഹറുടെ സ്വകാര്യ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചോർന്നതോടെയാണ് വിവാ​ദമായത്. വീഡിയോ സംബന്ധിച്ച് വ്യാപകമായ ചർച്ചകളാണ് നടക്കുന്നത്. സംഭവത്തിന് പിന്നാലെ മറ്റൊരു വീഡിയോയുമായി സെഹർ രം​ഗത്തെത്തി. തന്റെ വീഡിയോ ചോർത്തിയവർക്കെതിരെ നടപടിയെടുക്കാത്തതിൽ...

50 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരും, 25 ബിജെപി എംഎൽഎമാർ കോൺഗ്രസിൽ ചേരും’; കർണാടകയിൽ വാക്പോര്

ബെംഗളൂരു: കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമര ചർച്ച സജീവം. 50 കോൺഗ്രസ് എംഎൽഎമാർ പാർട്ടി മാറി ബിജെപിയിൽ എത്തുമെന്നും എംഎൽഎമാർ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായും മുൻ മന്ത്രിയും ബിജെപി നേതാവുമായ മുരുകേഷ് നിറാനി അവകാശപ്പെട്ടു. എന്നാൽ, ബിജെപി നേതാവിന്റെ അവകാശ വാദം കോൺഗ്രസ് തള്ളി. സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നില്ലെന്നും മണ്ഡല വികസനത്തിന്...

എഐ ക്യാമറ; കഴിഞ്ഞ മാസം കുടുങ്ങിയത് ഇത്രയും എംപിമാരും എംഎല്‍എമാരും!

കഴിഞ്ഞ മാസം സംസ്ഥാനത്ത് ട്രാഫിക്ക് നിയമലംഘനത്തിന് എഐ ക്യാമറയില്‍ കുടുങ്ങിയത് 13 എംഎല്‍മാരുടെയും എംപിമാരുടെയും വാഹനങ്ങള്‍. 2023 ഒക്ടോബര്‍ മാസത്തില്‍ മാത്രം ഇത്തരത്തില്‍ 13 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന കാര്യം മന്ത്രി ആന്റണി രാജുവാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1263...

എംസി കമറുദ്ദീൻ എംഎൽഎ ഉൾപ്പടെ 29 പ്രതികൾ; ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

കാസർകോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. 15 കേസുകളിലാണ് കുറ്റപത്രം നൽകിയത്. കേസിൽ മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി. കമറുദ്ദീൻ ഉൾപ്പടെ 29 പ്രതികളാണുള്ളത്. ബഡ്സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രേഖകളുടെ ഫോറൻസിക് പരിശോധന...

‘അത്രമേൽ മനോഹരം’, ഗോൾഡൻ ടെമ്പിളിലെ അനുഭവം പങ്കുവച്ച് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ

ബെംഗളൂരു: കുടകിലെ ഗോൾഡൻ ടെമ്പിൾ സന്ദർശിച്ചതിന്‍റെ അനുഭവം പങ്കുവച്ച് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. കേന്ദ്രത്തിന്‍റെ ജനറൽ സെക്രട്ടറി ഭൂട്ടാൻ കാരനായ കർമ്മശ്രീയാണ് കുടകിലെ ഗോൾഡൻ ടെമ്പിളിൽ സ്വീകരിച്ചതെന്ന് പറഞ്ഞ സാദിഖലി തങ്ങൾ ഇവിടുത്തെ വിശേഷങ്ങളെക്കുറിച്ചും ഫേസ്ബുക്ക് കുറിപ്പിലൂടെ വാചാലനായി. ബുദ്ധമത വിശ്വാസികൾ നൽകുന്ന സംഭാവനകളാണ് ഇവിടുത്തെ പ്രധാന വരുമാനമെന്ന് ചൂണ്ടികാട്ടിയ...

10,000 കടന്ന് ഗസയിലെ മരണം; കൊല്ലപ്പെട്ടതില്‍ 4000ലധികം കുഞ്ഞുങ്ങള്‍

ജെറുസലേം: 31 ദിവസമായി ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണത്തില്‍ 10,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം. ഇതില്‍ 4,000ത്തിലധികം കുട്ടികള്‍ ഉള്‍പ്പെട്ടതായി മന്ത്രാലയമറിയിച്ചു. 4,104 കുട്ടികള്‍ ഉള്‍പ്പടെ 10,022 ഫലസ്തീനികള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവര്‍ അറിയിച്ചു. ഗസയില്‍ കരയാക്രമണം നടത്തുന്ന ഇസ്രഈല്‍ ഇത്...

ഇന്ന് മുതൽ ദുബൈയിൽ വിമാനമിറങ്ങുന്നവർ ശ്രദ്ധിക്കുക; പാസ്‌പോർട്ടിൽ ഈ മാറ്റം കാണാം

ദുബൈ: ദുബൈയുടെ ആകാശത്ത് വിസ്മയങ്ങൾ വിരിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ന് മുതൽ ദുബൈയിലിറങ്ങുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിൽ സ്പെഷ്യൽ സ്റ്റാമ്പ് പതിച്ച് തുടങ്ങി. ദുബൈ എയർഷോയുടെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ ജിഡിആർഎഫ്എ പ്രത്യേക സ്റ്റാംപ് പതിപ്പിക്കും. നവംബർ ആറ് മുതൽ 18 വരെയാണ് ഈ സ്റ്റാംപ് പതിപ്പിക്കുക. ദുബായ് എയർഷോയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക...

ഗസ്സ നരഹത്യയിൽ പ്രതിഷേധം; ഇസ്രായേലിൽനിന്ന് മുഴുവൻ നയതന്ത്ര പ്രതിനിധികളെയും തിരിച്ചുവിളിച്ച് ദക്ഷിണാഫ്രിക്ക

പ്രിട്ടോറിയ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിൽ അന്താരാഷ്ട്ര പ്രതിഷേധത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയും. ഇസ്രായേലിൽനിന്നു മുഴുവൻ നയതന്ത്ര പ്രതിനിധികളെയും ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ മന്ത്രി കമ്പഡ്‌സോ ഷഫേനിയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. മുഴുവൻ നയതന്ത്ര പ്രതിനിധികളോടും തെൽഅവീവിൽനിന്നു തിരിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചതിനു കാരണം മന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഗസ്സ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തിയാണു...

കുമ്പള ഹയർ സെക്കന്ററി സ്കൂൾ 1999 – 2000 എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പുന:സമാഗമം നവം.26 ന്

കുമ്പള:കുമ്പള ഹയർ സെക്കന്ററി സ്കൂൾ 1999 - 2000 എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പുന:സമാഗമം 'ഒരു വട്ടം കൂടി' നവം.26 ന് കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ കുമ്പള പ്രസ്ഫറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രശസ്ത ചാരിറ്റി പ്രവർത്തകൻ ഖയ്യും മാന്യ നിർവ്വഹിച്ചു. പരിപാടിയിൽ വച്ച് അധ്യാപകരെ...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരൻ; ഡി സുരേന്ദ്രൻ നായർക്ക് പിന്നിൽ കോൺ​ഗ്രസെന്ന് ബിജെപി, തോൽവി ഭയന്നാണെന്ന് സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ. ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രം​ഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ്...
- Advertisement -spot_img