Latest news

ലോകകപ്പ് ടീമിനെ രോഹിത് നയിക്കും! ആറ് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍; ഇലവനെ തിരഞ്ഞെടുത്ത് ഐസിസി

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഐസിസി. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. രോഹിത്തിന് പുറമെ വിരാട് കോലി, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ്...

ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി! ഡ്രസിംഗ് റൂമിലെത്തി പ്രചോദിപ്പിച്ചതിന് കടപ്പെട്ടിരിക്കുന്നുവെന്ന് താരം

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് തോല്‍വിക്ക് പിന്നാലെ അദ്ദേഹം ഡ്രസിംഗ് റൂമിലെത്തി. ഇന്ത്യന്‍ താരങ്ങളുമായി സമയം പങ്കിട്ട അദ്ദേഹം മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ  എന്നിവരെ ആശ്വസിപ്പിക്കുന്നതും കാണാം. ഇരുതാരങ്ങളും മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഷമി പിന്നീട് പോസ്റ്റ്...

‘മുന്നണി മാറുമെന്ന പ്രതീക്ഷയിൽ അടുപ്പത്ത് വെള്ളംവെച്ചവർ അത് കളഞ്ഞേക്ക്’; ലീഗ് നിലപാട് പറഞ്ഞ് സാദിഖലി തങ്ങള്‍

കൽപ്പറ്റ: മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ .ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കുക. മുസ്ലിം ലീഗ് വയനാട് ജില്ലാ കൗൺസിൽ സംഘടിപ്പിച്ച...

എം.പി.എൽ ഫുട്ബാൾ ഡിസംബർ 17-ന്; എ.കെ.എം അഷ്‌റഫ് എം.എൽ.എ ട്രോഫി അനാച്ഛാദനം ചെയ്തു

ദുബൈ: ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റിന്റെ ഭാഗമായ മംഗൽപാടി പ്രീമിയർ ലീഗ് ഏഴാം സീസൺ ഫുട്ബാൾ ടൂർണ്ണമെന്റ് ഡിസംബർ 17ന് ദുബായിൽ നടക്കും. വിജയികക്കുള്ള ട്രോഫി ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് എ.കെ.എം അഷ്‌റഫ് എം.എൽ.എ അനാച്ഛാദനം ചെയ്തു. മംഗൽപാടി പഞ്ചായത്ത് പരിധിയിലെ എട്ട് ക്ലബുകൾ മാറ്റുരക്കുന്ന ഫുട്ബാൾ പ്രീമിയർ ലീഗിൽ...

ലോകകപ്പിൽ ഇങ്ങനെ സംഭവിക്കുന്നത് ഇത് നാലാം തവണ, ഓസിസ് ചാമ്പ്യന്മാരായതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് പുതിയൊരു അന്ധവിശ്വാസം കൂടി

വിവാഹം കഴിഞ്ഞ്, വലതുകാൽവച്ച് ഭർത്താവിന്റെ വീട്ടിൽ കയറിയതിന് ശേഷം നടക്കുന്ന ദുരന്തങ്ങളുടെയും ഉയർച്ചകളുടെയുമൊക്കെ "ക്രെഡിറ്റ്" ഭാര്യമാർക്ക് നൽകുന്ന നിരവധിയാളുകളുണ്ട്. വിവാഹത്തോടെ അവന് വച്ചടി വച്ചടി കയറ്റമാണെന്ന് പറയാറുണ്ട്. അത്തരത്തിൽ ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന ലോകകപ്പിൽ ഓസിസിന്റെ വിജയവും ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ....

റോഡിൽ ഉപേക്ഷിച്ച നിലയിൽ ഒരു സ്യൂട്ട്കേസ്; തുറന്നപ്പോൾ യുവതിയുടെ മൃതദേഹം

മുംബൈയിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കുര്‍ള സിഎസ്ടി റോഡിലെ ശാന്തിനഗറിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 25-നും 35-നും ഇടയില്‍ പ്രായംതോന്നിക്കുന്ന യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഒരു സ്യൂട്ട്‌കേസ് ഉപേക്ഷിച്ചനിലയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചത്....

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം; പഴയ കാക്കി യൂണിഫോം തിരിച്ചുവരും, ഉത്തരവിറങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആർടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിനാണ് അംഗീകാരമാകുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്. ഡ്രൈവര്‍ക്കും...

പണം, മദ്യം, മയക്കുമരുന്ന്; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് EC പിടിച്ചെടുത്തത് 1760കോടി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍നിന്നായി 1760 കോടിയിലേറെ വിലമതിക്കുന്ന പണം, മദ്യം, മയക്കുമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങള്‍, മറ്റു വസ്തുവകകള്‍ എന്നിവ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒക്ടോബര്‍ ഒമ്പത് മുതല്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തവയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെലങ്കാനയില്‍നിന്നാണ് ഏറ്റവും...

തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്നുവീണു, 3 മരണം, നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണുണ്ടായ അപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമായി. തെലങ്കാനയിലെ മോയിനാബാദിൽ ആണ് സംഭവം. നിർമ്മാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. പത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.  

സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷൻ തുക ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും, സർക്കസ്‌ കലാകാർക്ക്‌ 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img