Latest news

വർഷങ്ങളായി പ്രാർത്ഥിച്ചിട്ടും ഫലമില്ല; ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

ചെന്നൈ: ചെന്നൈയിൽ ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊതവൽ ചാവടിയിലെ വീരഭദ്ര സ്വാമി ക്ഷേത്രത്തിന് നേരെയാണ് അക്രമമുണ്ടായത്. ഇന്നാണ് സംഭവം. ക്ഷേത്രത്തിന് സമീപം കച്ചവടം നടത്തിയിരുന്ന 33കാരനായ മുരളീകൃഷ്ണനാണ് ബോംബെറിഞ്ഞതെന്നും അക്രമം നടത്തിയ ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവ സമയം...

തെരഞ്ഞടുപ്പിലെ കനത്ത തോൽവി, നളിൻ കുമാർ കട്ടീലിനെ മാറ്റി; വിജയേന്ദ്ര യെദിയൂരപ്പ ബിജെപി കർണാടക സംസ്ഥാന അധ്യക്ഷൻ

ബംഗ്ളൂരു : ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റായി മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര യെദിയൂരപ്പയെ തിരഞ്ഞെടുത്തു. നളിൻ കുമാർ കട്ടീലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാണ് വിജയേന്ദ്ര യെദിയൂരപ്പയെ നിയമിച്ചത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് സംസ്ഥാന പ്രസിഡന്റിനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ് വിജയേന്ദ്ര. ലോക്‌സഭാ തെരഞ്ഞെടുപ്പിന്...

ലോകകപ്പ് തോൽവിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി; ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെൻഡ് ചെയ്തു

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ അംഗത്വം സസ്പെൻഡ് ചെയ്തു. ഇന്ന് ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, ഐസിസി അംഗം എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിലും നിയന്ത്രണത്തിലും ​ഗവൺമെന്റ് ഇടപെടൽ നടത്തിയെന്ന് ഐസിസി ആരോപിച്ചു....

ഹലാൽ ആട് തട്ടിപ്പ് നടത്തി കോടികൾ തട്ടിയ റിഷാദ് സുല്ലമി ബിജെപിയിൽ, അം​ഗത്വം നൽകിയത് എ പി അബ്ദുല്ലക്കുട്ടി

മലപ്പുറം: ഹലാൽ ആടിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതി പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി റിഷാദ് സുല്ലമി (റിഷാദ് മോൻ-36) ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയാണ് അംഗത്വം നൽകി സ്വീകരിച്ചത്. മലപ്പുറം കലക്ടറേറ്റിനു സമീപത്ത് ബിജെപി മൈനോരിറ്റി മോർച്ച നൽകിയ പരിപാടിയിലാണ് റിഷാദ് ബിജെപി അംഗത്വമെടുത്തത്. അബ്ദുല്ലക്കുട്ടിക്കു...

ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്...

വാഹനങ്ങളുടെ താത്കാലിക രജിസ്ട്രേഷന്‍ കൂടുന്നു; ഫാന്‍സി നമ്പറുകള്‍ കിട്ടാന്‍ കാലതാമസം

ആഡംബര വാഹനങ്ങള്‍ വാങ്ങുന്നവര്‍ അധികം പണംമുടക്കി നേടുന്ന ഫാന്‍സി നമ്പരുകള്‍ കിട്ടാന്‍ കാലതാമസം. അതിനാല്‍ താത്കാലിക രജിസ്ട്രേഷനുള്ള അപേക്ഷകള്‍ കൂടി. ഇഷ്ട സീരിസിലെ നമ്പരിലേക്കെത്താന്‍ സമയമെടുക്കുന്നതാണ് താമസത്തിനു കാരണം. ഇത് സുരക്ഷാപ്രശ്നം ഉയര്‍ത്തുന്നതായി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍പ്, താത്കാലിക രജിസ്ട്രേഷന്‍ അനുവദിച്ചിച്ചശേഷം പിന്നീടാണ് യഥാര്‍ഥ നമ്പര്‍ നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ ഷോറൂമില്‍നിന്നു വാഹനം പുറത്തിറക്കുന്നതുതന്നെ യഥാര്‍ഥ രജിസ്ട്രേഷന്‍...

സപ്ലൈകോയിലെ 13 സാധനങ്ങളുടെ വില വർധിക്കുന്നു

തിരുവനന്തപുരം: സപ്ലൈകോയിലുള്ള 13 ഇന അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ്. ഇടതുമുന്നണി യോഗത്തിലാണ് ഭക്ഷ്യവകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്ര വില കൂട്ടണം, എപ്പോള്‍ വില കൂട്ടണം എന്നതിലാണ് ഭക്ഷ്യമന്ത്രി തീരുമാനമെടുക്കുക. കഴിഞ്ഞ ഏഴരവർഷത്തിനിടെ ഇതുവരെ 13 ഇന സാധനങ്ങളിൽ ഒന്നിന്‍റെയും വില വർധിപ്പിച്ചിരുന്നില്ല. 13 ഇന സാധനങ്ങളുടെ വില...

ഓൺലൈൻ ചാറ്റ് പ്ലാറ്റ്ഫോമായ ‘ഓമെഗിൾ’ പ്രവർത്തനം അവസാനിപ്പിച്ചു

അപരിചിതരുമായി കാണാനും സംസാരിക്കാനും ചാറ്റ് ചെയ്യാനും അവസരമൊരുക്കിയ ഓൺലൈൻ ചാറ്റിങ് സേവനമായ ഒമെഗിൾ 14 വർഷത്തിന് ശേഷം പ്രവർത്തനം അവസാനിപ്പിക്കുന്നു. സമ്മർദ്ദവും, നടത്തിപ്പിന് വേണ്ടിവരുന്ന വലിയ ചിലവും പ്ലാറ്റ്ഫോമിന്റെ ദുരുപയോഗവുമാണ് തീരുമാനത്തിന് കാരണമെന്ന് വെബ്സൈറ്റ് ഉടമ ലെയ്ഫ് കെ-ബ്രൂക്സ് പറഞ്ഞു. ഈ വെബ്സൈറ്റിൽ ചാറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കൾ ലോഗിൻ ചെയ്യേണ്ടതില്ല. ഇക്കാരണത്താലാണ് ഒമെഗിൾ പ്ലാറ്റ്ഫോം...

മയക്കുമരുന്ന് കടത്തിന് ഇടനിലക്കാരാകുന്നത് സ്ത്രീകള്‍; 9 ഗ്രാം എം.ഡി.എം.എയുമായി വീട്ടമ്മ അറസ്റ്റില്‍

കാസര്‍കോട്: 9.021 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റില്‍. മൊഗ്രാല്‍ പുത്തൂര്‍, പഞ്ചത്ത് കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ്.റംസൂണ(30)യെയാണ് എക്സൈസ് കാസര്‍കോട് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ.ജോസഫും സംഘവും അറസ്റ്റു ചെയ്തത്. റംസൂണയ്ക്കു മയക്കുമരുന്നു ഇടപാട് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളായി ഇവരെ നിരീക്ഷണം നടത്തിവരികയായിരുന്നു എക്സൈസ്...

എം.ഡി.എം.എ വില്‍പ്പന; മഞ്ചേശ്വരം സ്വദേശികളായ രണ്ടുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: എംഡിഎംഎ വില്‍പന നടത്താന്‍ ശ്രമിച്ച രണ്ട് മഞ്ചേശ്വരം സ്വദേശികള്‍ മംഗളൂരുവില്‍ പിടിയിലായി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മജലഗുഡ്ഡു സ്വദേശി ഷംസുദ്ധീന്‍ (38), ഹൊസബെട്ടു ഗൂഡേക്കേരി ഹൗസിലെ മുസ്തഫ (37) എന്നിവരെയാണ് മംഗളൂരു സിസിബി ക്രൈം ബ്രാഞ്ച്) പൊലീസ് പിടികൂടിയത്. തലപ്പാടി കെ.സി റോഡില്‍ ദേശീയ പാതയ്ക്കടുത്ത് മയക്കുമരുന്നു വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്...
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img