Latest news

ഗൾഫിലെ സൗഭാഗ്യം, അത് പ്രവാസിക്കുള്ളതാണ്; കയ്യിലെത്തുന്നത് സ്വർണക്കട്ടി, അബുദാബി ബിഗ് ടിക്കറ്റിന്റെ വമ്പൻ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ ഇത്തവണ വിജയിച്ചത് ഈജിപ്ഷ്യൻ യുവതി.എറിൻ ആറ്റിയയെന്ന യുവതിയ്ക്കാണ് 24 കാരറ്റ് സ്വർണ ബാർ ലഭിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ ആറ്റിയ മുൻപത്തെ അബുദാബി ബിഗ് ടിക്കറ്റിന്റെ വിജയിയുടെ അഭിമുഖം കണ്ടാണ് ടിക്കറ്റ് എടുത്തത്. താൻ ഭാഗ്യം പരീക്ഷിച്ചതാണെന്നും ഇത്രയും പെട്ടെന്ന് സമ്മാനം നേടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആറ്റിയ പറഞ്ഞു. ബിഗ് ടിക്കറ്റിൽ...

‘ദൈവത്തെ മറികടന്ന് രാജാവ്’; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്‌ലി

ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചുറികള്‍ നേടി ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിലാണ് വലം കൈയ്യന്‍ ബാറ്റർ നാഴികക്കല്ല് തൊട്ടത്. നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് കോഹ്ലി. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 49 സെഞ്ചുറികളുടെ റെക്കോഡാണ് കോഹ്ലി മറികടന്നത്. മത്സരത്തിന്റെ 42-ാം ഓവറിലായിരുന്നു കോഹ്ലി സെഞ്ചുറി തികച്ചത്....

ഉഡുപ്പി കൂട്ടക്കൊലപാതകം: കാരണം സഹപ്രവർത്തകയോടുള്ള അസൂയയും പകയുമെന്ന് പൊലീസ്

മംഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമെന്ന് പൊലീസ്. പ്രതി മഹാരാഷ്ട്ര സ്വദേശിയായ പ്രവീൺ അരുൺ ഛൗഗലെയെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെജാരുവിനടത്ത് കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്‌സാൻ, ഐനാസ്, അസീം എന്നിവരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഛൗഗലെ ഇപ്പോൾ എയർ...

‘പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവ്’, ആരാധന വെളിപ്പെടുത്തി യൂസഫലി; 2 കോടി രൂപയുടെ വാഗ്ദാനം സിഎച്ച് ഫൗണ്ടേഷന്

ദുബായ്: കുട്ടിക്കാലത്ത് സി എച്ച് മുഹമ്മദ് കോയയുടെ ആരാധകനായിരുന്നു താനെന്ന് വ്യവസായി എം എ യൂസഫലി. പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവാണ് സി എച്ച് മുഹമ്മദ് കോയ എന്ന് എം എ യൂസഫലി പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ പേരിൽ സി എച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ...

ഷവർമ ഉൾപ്പെടെയുള്ള ഭക്ഷണവിൽപ്പന; തയ്യാറാക്കിയതിന്റെ തീയതിയും സമയവും രേഖപ്പെടുത്തണം -ഹൈക്കോടതി

കൊച്ചി: ഷവർമ ഉൾപ്പെടെയുള്ള ആഹാരസാധനങ്ങളിൽ തയാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പായ്ക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൗണ്ടറിലൂടെ നൽകുന്നതായാലും പാഴ്സലായാലും ഇക്കാര്യം കൃത്യമായി പാലിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. അടുത്തിടെ ഷവർമ കഴിച്ച് കാക്കനാട്...

ആർഡിഎക്സിലെ അടിയൊന്നും ഒന്നുമല്ല; റണ്ണൗട്ടാക്കിയതിനെച്ചൊല്ലി ഒരേ ടീമിലെ ബാറ്റർമാർ തമ്മിൽ പൊരിഞ്ഞ അടി-വീഡിയോ

കറാച്ചി: അടുത്തിടെ സൂപ്പര്‍ ഹിറ്റായ മലയാള ചിത്രം ആര്‍ഡിഎക്സില്‍ നായകന്‍മാരും വില്ലന്‍മാരും തമ്മില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തുന്ന കൂട്ടയടി ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത് മറ്റൊരു കൂട്ടയടിയാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ട് ബാറ്റര്‍മാര്‍ തമ്മിലുള്ള പൊരിഞ്ഞ അടി. അതും ഒരു ടീമിലെ താരങ്ങള്‍ തമ്മില്‍. പാകിസ്ഥാനില്‍ നടന്ന ഒരു...

തെരുവുനായ കടിച്ചാൽ ഓരോ പല്ലടയാളത്തിനും 10,000 രൂപ നഷ്ടപരിഹാരം; ഉത്തരവിട്ട് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി

ചണ്ഡീഗഢ്: തെരുവുനായ കടിച്ചാൽ ഓരോ പല്ലടയാളത്തിനും കടിയേറ്റയാൾക്ക് സർക്കാർ കുറഞ്ഞത് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ്. കടിയേറ്റ് മാംസം പുറത്തുവന്ന മുറിവിന് 0.2 സെന്റീമീറ്റർ ആഴമുണ്ടെങ്കിൽ 20,000 രൂപ നൽകണം. നായകൾ, കന്നുകാലികൾ തുടങ്ങി അലഞ്ഞുതിരിയുന്ന മൃഗങ്ങൾ ആക്രമിക്കുന്ന കേസുകളിൽ ജനത്തിന് നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനത്തിന്റെ ‘പ്രാഥമിക ഉത്തരവാദിത്വ’മാണെന്ന് കോടതി ചൂണ്ടിക്കാട്ടി....

മികച്ച സംഘടനക്കുള്ള ചെർക്കളം അബ്ദുള്ള-അഹ്മദ് മാസ്റ്റർ മെമ്മോറിയൽ അവാർഡ് യുണൈറ്റഡ് പൈവളികൻസിന്

ദുബായ്: യുഎഇ യിലെ ഏറ്റവും മികച്ച പ്രവാസി സംഘടനക്കുള്ള ദുബായ് കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ചെർക്കളം അബ്ദുള്ള-അഹ്മദ് മാസ്റ്റർ മെമ്മോറിയൽ അവാർഡ് യുണൈറ്റഡ് പൈവളികൻസിന്. നവംബർ 19ന് അബുഹയിൽ വിമൻസ് അസോസിയേഷനിൽ വച്ചു നടക്കുന്ന പ്രൗഢ ഗംഭീരമായ പരിപാടിയിൽ മഞ്ചേശ്വരം എംൽഎ എകെഎം അഷ്‌റഫ്, വ്യവസായി യഹ്യ തളങ്കര തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കാസറഗോഡ്...

എയർ ഫ്രൈയറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 31.47 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

നെടുമ്പാശ്ശേരി: എയർ ഫ്രൈയറിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 31.47 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ദുബായിൽനിന്നും എത്തിയ കാസർകോട് സ്വദേശി അബ്ദുള്ളയുടെ പക്കൽ നിന്നുമാണ് 581 ഗ്രാം സ്വർണം പിടികൂടിയത്. സെപ്റ്റംബർ 24-ന് ആണ് ഇയാൾ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സംശയം തോന്നിയതിനാൽ ഇയാളുടെ പക്കലുണ്ടായിരുന്ന കാർട്ടൻ ബോക്സ് കസ്റ്റംസ് വിട്ടുകൊടുത്തില്ല. സംശയാസ്പദമായ ഒന്നും...

കര്‍ണാടകയില്‍ ഹിജാബ് നിരോധിച്ചിട്ടില്ല: തലമറച്ചും പരീക്ഷയെഴുതാം, പക്ഷേ നേരത്തെ എത്തണം

ബംഗളൂരു: മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ തലമറയ്ക്കുന്ന എല്ലാത്തരം വസ്ത്രങ്ങളും ധരിക്കുന്നത് വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകര്‍. തലമറച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടെന്നും എന്നാല്‍ അത്തരം വിദ്യാര്‍ഥികള്‍ ഒരുമണിക്കൂര്‍ നേരത്തെയെത്തി പരിശോധനയ്ക്ക് വിധേയമാകണമെന്നും മന്ത്രി വിശദീകരിച്ചു. ഈ മാസം 18നും 19നും സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും നടക്കുന്ന പരീക്ഷകള്‍ക്ക്...
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img