പാലക്കാട്: ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്‍റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വീടിനോട് ചേർന്ന് നൂറു മീറ്റർ അകലെയാണ് കുളം. വൈകിട്ട് മൂന്നോടെ കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...
ബംഗളൂരു: സ്‌കൂള്‍ പഠനയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അധ്യാപിക ആര്‍ പുഷ്പലത. അമ്മ-മകന്‍ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ് ഫോട്ടോയെ കുറിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് പുഷ്പലത നല്‍കിയ മറുപടി. ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ടെന്നും പുഷ്പലത പറഞ്ഞു.
ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയാണ്...
പച്ചമ്പളം: 2024 ഫെബ്രവരിയിൽ നടക്കുന്ന ഇച്ചിലങ്കോട് പച്ചമ്പളം ബാവ ഫഖീർ ഉറൂസ് പ്രചരണ പോസ്റ്റർ ഉറൂസ് കമ്മിറ്റി കൺവീനർ മൊയ്‌ദീൻ കുഞ്ഞി അഹ്മദ് ഹാജി, കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അൻസാർ ഷേറുൽ, ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി ഹാജി, ഇർഷാദ് ഫൈസി, അഡ്‌വൈസർ അഡ്വ . മുഹമ്മദ് അനസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു....
ബംഗളൂരു: ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്താണ് മൃദു ഹിന്ദുത്വയും തീവ്ര ഹിന്ദുത്വയും? ഹിന്ദുത്വ എപ്പോഴും ഹിന്ദുത്വയാണ്. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുത്വയും ഹിന്ദുവും വ്യതസ്തമാണ്. ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേ? ബിജെപി മാത്രമാണോ ആരാധിക്കുന്നത്? ഞങ്ങളും രാമക്ഷേത്രങ്ങൾ നിർമിച്ചിട്ടില്ലേ? ഞങ്ങളും...
മുംബൈ: മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെൻട്രൽ മാള്‍ ലേലത്തിനെത്തുന്നു. 500 കോടി രൂപയാണ് ലേലത്തിന്റെ കരുതൽ തുകയായി നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ലേലക്കാരെ ജനുവരി 20-ന് വസ്തുവകകൾ പരിശോധിക്കാൻ അനുവദിക്കും, അതിനുശേഷം ലേലം നടക്കുന്ന ദിവസമോ അതിന് മുമ്പോ അവർ 50 കോടി രൂപ നിക്ഷേപിക്കണം.
1990-കളുടെ അവസാനത്തിൽ സോബോ സെൻട്രൽ മാളിനെ ക്രോസ്‌റോഡ്‌സ്...
ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തിന്റെ ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. മഹാരാഷ്ട്രയിലെ സീറ്റ് ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നടത്തും. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും ലോക്സഭ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കും. ഇന്‍ഡ്യ സഖ്യത്തിലെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാനുളള ചര്‍ച്ചകളാണ് നടക്കുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇന്‍ഡ്യ മുന്നണി...
മുംബൈയിൽ നിന്നും അയോധ്യയിലേക്ക് 1,425 കിലോമീറ്റർ കാൽനടയാത്രയുമായി യുവതി. രാമൻ രാജ് ശർമ, വിനീത് പാണ്ഡെ എന്നീ മറ്റു രണ്ടു പേർക്കൊപ്പമാണ് ശബ്നം യാത്ര തിരിച്ചത്. ഇസ്ലാം മതത്തിൽ പെട്ടയാൾ ആണെങ്കിലും ശബ്നം ഒരു രാമ ഭക്ത കൂടിയാണ്. രാമനെ ആരാധിക്കണെങ്കിൽ ഹിന്ദുവായിരിക്കണം എന്നു നിർബന്ധമില്ലെന്നും ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനമെന്നും ശബ്നം...
ചെന്നൈ: ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെയാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് വിജയ് കാറിലേക്ക് പോകുകയായിരുന്നു. ഈ അവസരത്തിലാണ് നടന് നേരെ ചെരുപ്പേറ് നടന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല.
ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു...
ചിന്താമണി: സ്കൂൾ ടൂറിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം പ്രധാനാധ്യാപികയുടെ വൈറൽ ഫോട്ടോ ഷൂട്ട്. ചിത്രങ്ങൾ ലീക്കായതിന് പിന്നാലെ 42കാരിയായ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. കർണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സർക്കാർ സ്കൂളിലെ ടൂർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ബുധനാഴ്ച മുതലാണ് വൈറലായത്. വിദ്യാർത്ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
സ്കൂള്‍ ടൂറിനിടെ 42കാരിയായ അധ്യാപിക വിദ്യാർത്ഥിയെ...
റിയാദ്: മക്ക മേഖലയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. അൽ ഖുർമ ഗവർണറേറ്റിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ്ണ ഖനിക്ക് തെക്ക് 100 കിലോമീറ്റർ ദൂരത്തിലാണ് വലിയ സ്വർണ്ണ വിഭവങ്ങൾ കണ്ടെത്തിയത്. സഊദി അറേബ്യൻ മൈനിംഗ് കമ്പനി (മആദിൻ) ആണ് ഒന്നിലധികം സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.
2022 ൽ ആരംഭിച്ച കമ്പനിയുടെ വിപുലമായ പര്യവേക്ഷണ പരിപാടിക്ക്...
വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന പുതിയ ‘ഗസ്റ്റ് ചാറ്റ്’ ഫീച്ചർ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർക്കും വെബ് ബ്രൗസർ വഴി...