Tuesday, August 5, 2025

Latest news

ഇത്ര ഫോം മതിയോ? എട്ട് ഫോറും ആറ് സിക്‌സറുമായി സെഞ്ച്വറിയടിച്ച് സഞ്ജു സാംസൺ

വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയടിച്ച് കേരള നായകൻ സഞ്ജു സാംസൺ. റെയിൽവേസിനെതിരെയുള്ള മത്സരത്തിൽ 139 പന്തിൽനിന്നാണ് സഞ്ജു 128 റൺസടിച്ചത്. എട്ട് ഫോറും ആറ് സിക്‌സറുമടക്കമാണ് സെഞ്ച്വറി നേട്ടം. ടീം സ്‌കോർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 26ൽ നിൽക്കുമ്പോഴാണ് താരം കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. താരം നിറഞ്ഞുകളിച്ചെങ്കിലും കേരളം 18 റൺസിന് തോറ്റു....

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം; യുപി ഏറ്റവും മുമ്പിൽ, മഹാരാഷ്ട്ര രണ്ടാമത്

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ ഉത്തർപ്രദേശ് ഏറ്റവും മുമ്പിൽ. 75.6 ശതമാനം ചാർജ് ഷീറ്റ് നിരക്കോടെ ഐപിസി, സ്‌പെഷ്യൽ ആൻഡ് ലോക്കൽ നിയമ പ്രകാരം 65743 കേസുകളാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നാലു ശതമാനം വർധനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസുകളിലുണ്ടായി. 2022ലെ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ...

ലോകകപ്പിന് ശേഷം എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തല്‍

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ടീമിന്റെ ലിമിറ്റഡ് ഫോര്‍മാറ്റ് കോച്ച് റോബ് വാള്‍ട്ടര്‍. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡി കോക്ക്, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് ശേഷം ഏകദിനവും മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളോടും വിടപറയാന്‍...

ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ആകാം? പരിധി പറഞ്ഞ് ആർബിഐ

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് ചുരുക്കമായിരിക്കും. കാരണം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. കുട്ടികൾക്കും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ, ഒരാൾക്ക് സ്വന്തം പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്ന് അറിയാമോ? ഒരു  വ്യക്തിക്ക് തന്റെ പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്ന് റിസർവ് ബാങ്ക്...

കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവിനെ അജ്ഞാതര്‍ വെടിയുതിര്‍ത്ത് കൊന്നു; 2 പേര്‍ക്ക് പരുക്ക്

രജപുത്ര കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവ് സിങ് ഗോഗമേദിയയെ ജയ്പുരില്‍ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ ഡിജിപി വ്യക്തമാക്കി. ആക്രമണത്തില്‍ സുഖ്ദേവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാള്‍ക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്ദേവിനെ ഉടന്‍...

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതിയായി; പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും ഇനി സൗജന്യമായി വീട്ടിലെത്തിക്കും

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന...

‘2021ൽ കോൺഗ്രസിൽനിന്ന് രാജി വെച്ച എന്നെ എങ്ങനെ പുറത്താക്കും’; എ.വി ഗോപിനാഥ്

പാലക്കാട്: കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്ത കാര്യം വാർത്താ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് നേതാവും മുൻ ഡി.സി.സി അധ്യക്ഷനുമായ എ.വി ഗോപിനാഥ്. 2021ൽ പാർട്ടിയിൽ നിന്ന് രാജി വെച്ച തന്നെ എങ്ങനെ തന്നെ പുറത്താക്കുമെന്ന് കോൺഗ്രസ്സാണ് പറയേണ്ടത്. ഇപ്പോൾ കോൺഗ്രസ് അനുഭാവി മാത്രമാണെന്നും സിപിഎമ്മിന്റെ ഒരു പദവിയും സ്വീകരിക്കില്ലെന്നും എ.വി ഗോപിനാഥ് പറഞ്ഞു. അതേസമയം,എ.വി ഗോപിനാഥ്...

12 സംസ്ഥാനങ്ങളിൽ ഭരണം ബി.ജെ.പിക്ക്; മൂന്നിലേക്ക് ചുരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂന്നായി ചുരുങ്ങി. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾ ഭരിക്കുന്ന ആം ആദ്മി പാർട്ടിയാണ് മൂന്നാമത്തെ ഏറ്റവും വലിയ ദേശീയ പാർട്ടി. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ,...

മണിപ്പൂരില്‍ ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെംഗ്‌നോപാല്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച വൈകീട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ലെയ്തു ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് ഉണ്ടായതായി സുരക്ഷാ സേന പറയുന്നു. ഇതിനെ കുറിച്ച് രഹസ്യ വിവരങ്ങള്‍ ലഭിച്ചതായും സൈന്യം വ്യക്തമാക്കി. രണ്ട് തീവ്രവാദ വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ നിന്ന് ഏറ്റവും...

ഫോണിലെ ബ്ലൂടൂത്ത് ഓണാക്കി നടന്നാല്‍ ഇനി പണികിട്ടും

ഫോണിലെ ബ്ലൂടൂത്ത് ഓണാക്കിയിടുന്നതുകൊണ്ട് വലിയ പ്രശ്‌നമൊന്നുമില്ലെന്ന് കരുതി ആ ഓപ്ഷന്‍ പോലും ശ്രദ്ധിക്കാതെ നടക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ ഇനി ബ്ലൂടുത്ത് ഒന്ന് ശ്രദ്ധിച്ചോളൂ…. ബ്ലൂടൂത്ത് അത്ര സുരക്ഷിതമല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. യുറേകോം സുരക്ഷാ ഗവേഷകര്‍ കഴിഞ്ഞ ദിവസം ബ്ലൂടൂത്തിലും പുതിയ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉപകരണങ്ങളിലേക്ക് കടന്നു കയറി ആക്രമണം നടത്താന്‍ ഹാക്കര്‍മാരെ ഈ...
- Advertisement -spot_img

Latest News

നാളെ അവധി; കനത്ത മഴ തുടരുന്നു, റെഡ് അല‍ർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ

കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...
- Advertisement -spot_img