Monday, October 27, 2025

Latest news

സ്കൂൾ ടൂറിനിടെ വിദ്യാര്‍ഥിക്കൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്; ദൃശ്യങ്ങള്‍ വൈറൽ, പ്രധാനാധ്യാപികയ്‌ക്കെതിരേ പരാതി

ചിന്താമണി: സ്കൂൾ ടൂറിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം പ്രധാനാധ്യാപികയുടെ വൈറൽ ഫോട്ടോ ഷൂട്ട്. ചിത്രങ്ങൾ ലീക്കായതിന് പിന്നാലെ 42കാരിയായ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. കർണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സർക്കാർ സ്കൂളിലെ ടൂർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ബുധനാഴ്ച മുതലാണ് വൈറലായത്. വിദ്യാർത്ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സ്കൂള്‍ ടൂറിനിടെ 42കാരിയായ അധ്യാപിക വിദ്യാർത്ഥിയെ...

മക്ക മേഖലയിൽ പുതിയ വൻ സ്വർണശേഖരം കണ്ടെത്തി

റിയാദ്: മക്ക മേഖലയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. അൽ ഖുർമ ഗവർണറേറ്റിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ്ണ ഖനിക്ക് തെക്ക് 100 കിലോമീറ്റർ ദൂരത്തിലാണ് വലിയ സ്വർണ്ണ വിഭവങ്ങൾ കണ്ടെത്തിയത്. സഊദി അറേബ്യൻ മൈനിംഗ് കമ്പനി (മആദിൻ) ആണ് ഒന്നിലധികം സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. 2022 ൽ ആരംഭിച്ച കമ്പനിയുടെ വിപുലമായ പര്യവേക്ഷണ പരിപാടിക്ക്...

രാമക്ഷേത്ര വിഷയം; കോൺഗ്രസ് സ്വതന്ത്രമായി തീരുമാനം എടുക്കട്ടെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: രാമക്ഷേത്ര വിഷയത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ നിലപാടിനെ പറ്റി അഭിപ്രായം പറയാനില്ലെന്നും അവർ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധി പറഞ്ഞപ്പോൾ പാർട്ടി നിലപാട് പറഞ്ഞതാണ്. അയോധ്യയിൽ ബിജെപി രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുന്നത് രാഷ്ട്രീയ...

ജനങ്ങൾക്ക് പുതുവർഷ സമ്മാനം നൽകാനൊരുങ്ങി മോദി; ഇന്ധന വില പത്ത് രൂപ വരെ കുറഞ്ഞേക്കും, പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഇന്ധന വില കുറയ്‌ക്കാനായി നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നതായി സൂചന. പെട്രോളിനും ഡീസലിനും നാല് രൂപ മുതൽ പരമാവധി പത്ത് രൂപ വരെ കുറയ്‌ക്കുന്നത് പരിഗണനയിലുണ്ട്. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. ആഗോള മേഖലയിൽ ക്രൂഡോയിൽ വില കുറയുന്നതിനാൽ ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറഞ്ഞേക്കാമെന്ന്...

സൗദിയില്‍ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്കിരയായി മംഗളൂരു സ്വദേശി

റിയാദ്: കൊലപാതകക്കേസില്‍ സൗദിയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി. കര്‍ണാടക മംഗളൂരു സ്വദേശി സമദ് സ്വാലിഹ് ഹസന്റെ ശിക്ഷാ നടപ്പാക്കിയതായി ദമാം ജയില്‍ അതികൃതര്‍ അറിയിച്ചു. 11 വര്‍ഷം മുമ്പാണ് കേസില്‍ സമദ് പിടിയിലായത്. ഇന്ന് പുലര്‍ച്ചയോടെയാണ് ശിക്ഷ നടപ്പാക്കിയത്. ഹൗസ് ഡ്രൈവറായി എത്തിയ സമദ് 11 വര്‍ഷം മുമ്പാണ് പൊലീസ് പിടിയിലായത്. മോഷണത്തിനിടെ...

വയസ് 20, കുത്തിത്തുറന്നത് 12 വീടുകൾ, കാപ്പ തടവിന് പിന്നാലെ വീണ്ടും മോഷണം, ആസിഫിനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

കണ്ണൂർ: വീടുകളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ ടൗൺ പൊലീസിന്‍റെ പിടിയിലായി. പത്തിലധികം കേസുകളിൽ പ്രതിയായ 20കാരൻ ആസിഫാണ് വലയിലായത്. റെയിൽവെ ട്രാക്കിലൂടെ കണ്ണൂരിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഗട്ടൻ വളപ്പിലെ ആസിഫ്. ഇരുപത് വയസ്സിനിടെ പന്ത്രണ്ടിടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലാണ് പ്രതിയായിട്ടുള്ളത്. ആറ് മാസത്തെ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസിൽ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടിയിൽ ചേർന്നു. ഇക്കാര്യം വൈഎസ്ആർ പാർട്ടി തങ്ങളുടെ ഔദ്യോ​ഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. വിഡിയോ സഹിതമാണ് ട്വീറ്റ്. 38 വയസുകാരനായ താരം 2019ലാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. കഴിഞ്ഞ സീസൺ വരെ ഐപിഎലിൽ കളിച്ച താരം ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്നു....

ന്യൂ ഇയർ സമ്മാനം! ജനന-മരണ, വിവാഹ രജിസ്‌ട്രേഷന്‍, വ്യാപര ലൈസൻസ്, എല്ലാം എളുപ്പം, ഒന്നു മുതൽ കെ-സ്മാർട്ട്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നു മുതല്‍ നിലവിൽ വരും. ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ കെ-സ്മാർട്ട് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ...

പുക പരിശോധനയിൽ ഇനി തട്ടിപ്പ് നടക്കില്ല, എട്ടിന്‍റെ പണിയുമായി കേന്ദ്രം, എല്ലാ വാഹനങ്ങൾക്കും ബാധകം !

ദില്ലി: മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര,  പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്ന് കേന്ദ്രം. പുക പരിശോധന നടത്തുന്ന വീഡിയോ വെറുതെ ചിത്രീകരിച്ചാല്‍ മാത്രം പോര, സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് വീഡിയോ സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. രാജ്യത്തെ...

ഷഹാനയുടെ മരണത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം; നൗഫലിനെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പ്രതി നൗഫലിന്റെ അറസ്റ്റ് ഉടൻ രേഖപെടുത്തും. നൗഫലിനെ ചോദ്യം ചെയ്യുന്നതോടെ ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ. 22 വയസ്സുകാരി ഷഹ്ന, ഭർതൃവീട്ടിൽ ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഹ്നയുടെ ഭർത്താവ് നൗഫലിനെ കസ്റ്റഡിയിലെടുത്ത്‌ വിശദമായി ചോദ്യം ചെയ്യാനാണ്...
- Advertisement -spot_img

Latest News

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...
- Advertisement -spot_img