Latest news

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട കാലം: മുഖ്യമന്ത്രി

കാസർകോട്: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ അനുശാസിക്കുന്നത് ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളർത്തുകയെന്നതാണ് പൗരൻ്റെ കടമയെന്നാണ്. എന്നാൽ നമ്മുടെ രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കാസർകോട് ശാസ്ത്ര കോൺ​ഗ്രസിൽ മുഖ്യമന്ത്രി പറഞ്ഞു. യുക്തി ചിന്തകൾക്ക് പകരം കെട്ടുകഥകൾക്ക് പ്രാമുഖ്യം കൊടുക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഭരണഘടന സ്ഥാനത്തിരിക്കുന്നവർ...

കീഴടങ്ങിയിട്ട് പതിനഞ്ചു ദിവസം; ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി

ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ. സുപ്രീംകോടതി ഉത്തരവു പ്രകാരം ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളിലാണ് ദഹോഡിലെ രൺധിക്പൂർ സ്വദേശി പ്രതീപ് മോധിയയ്ക്ക് ഗുജറാത്ത് ഹൈക്കോടതി പരോൾ അനുവദിച്ചിരിക്കുന്നത്. ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളിൽ പങ്കെടുക്കാൻ അഞ്ചു ദിവസത്തേക്കാണ് പരോൾ. ജയിലിൽ പ്രതിയുടെ പെരുമാറ്റം നല്ലതാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയതും കോടതി നിർദേശം അനുസരിച്ച് സമയത്ത് ജയിലിൽ തിരികെയെത്തിയതും പരോൾ അപേക്ഷയിൽ...

മോദി 3.0, എൻഡിഎയ്ക്ക് 335 സീറ്റെന്ന് സർവേഫലം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു കേന്ദ്രമന്ത്രിമാരുടെയും അവകാശവാദം പോലെ മോദി 3.0 സംഭവിക്കുമെന്ന് ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ. എന്നാൽ 370ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന മോദിയുടെ അവകാശവാദത്തിൽ ചെറിയ തിരുത്തലുകൾ സർവേ പറയുന്നു. വിവിധ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 35,801 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ...

ഗള്‍ഫിലേക്ക് മടങ്ങുന്ന യുവാവിന് ഇറച്ചിയെന്ന പേരില്‍ കഞ്ചാവ് നൽകിയ സംഭവത്തിൽ പ്രതികളുമായി സഹകരക്കില്ലെന്ന് മഹല്ല് കമ്മിറ്റി

മലപ്പുറം: ഇറച്ചിയെന്ന് പറഞ്ഞ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് കുപ്പിയിൽ കഞ്ചാവ് നൽകിയ സംഭവത്തിൽ പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ലെന്ന് മഹല്ല് കമ്മിറ്റി. ഓമാനൂർ മേലേമ്പ്ര വലിയ ജുമാ മസ്ജിദ് കമ്മിറ്റിയാണ് പ്രതികൾക്കെതിരെ നിലപാടെടുത്തത്. സംഭവം ഗൗരവമായി കാണുന്നുവെന്നും ഇത്തരം ലഹരി ഉപഭോക്താക്കളോട് അതിൽ നിന്നും പിന്മാറുന്നത് വരെ മഹല്ല് കമ്മിറ്റി യാതൊരു സഹകരണവും...

ഒപ്പം ജീവിക്കാൻ കൊതി, പക്ഷേ കാത്തിരുന്നത്..; ഭാര്യയും മക്കളുമെത്തി ദിവസങ്ങൾക്കകം തീരാവേദന, നൊമ്പരമായി കുറിപ്പ്

ദുബൈ: ഒരുമിച്ച് ജീവിക്കാനായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഭാര്യയെയും മക്കളെയും പ്രവാസ ലോകത്തേക്ക് കൊണ്ടുവന്ന് ദിവസങ്ങള്‍ക്കകം പ്രവാസി യുവാവ് മരിച്ചു. യുഎഇയില്‍ മരണപ്പെട്ട പ്രവാസി യുവാവിന്‍റെ വിയോഗം മനസ്സിനെ നൊമ്പരപ്പെടുത്തിയതായി പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഭാര്യയും കുട്ടികളെയും യുഎഇയിലേക്ക് കൊണ്ടുവന്ന് ഏതാനും ദിവസങ്ങള്‍ക്കകം അവരുടെ മുമ്പില്‍ കുഴഞ്ഞുവീണാണ് യുവാവ്...

ടോൾ പ്ലാസകൾ ഇനിയില്ല, വാഹന ഉടമകളുടെ കീശ കാക്കും പ്രഖ്യാപനം ഇലക്ഷന് തൊട്ടുമുമ്പെത്തും!

ഇന്ത്യയിൽ ഉടനീളമുള്ള ഹൈവേകളിൽ ഫാസ്‍ടാഗുകൾക്ക് പകരം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം ഉടൻ വരുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിലിൽ, രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് ആഴ്‌ചകൾക്ക് മുമ്പ് ഈ മാറ്റം സംഭവിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ...

ഹല്‍ദ്വാനിയില്‍ മദ്‌റസ തകര്‍ത്തതില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവയ്പ്പ്, ആറു പേര്‍ കൊല്ലപ്പെട്ടു, സംഘര്‍ഷത്തില്‍ 250 ഓളം പേര്‍ക്ക് പരുക്ക്, നിരോധനാജ്ഞ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിയമവിരുദ്ധമെന്ന് ആരോപിച്ച് മദ്‌റസ തകര്‍ത്തതിനെതിരേ പ്രതിഷേധിച്ച ആറു പേരെ പൊലിസ് വെടിവച്ചുകൊന്നു. പൊലിസുകാര്‍ ഉള്‍പ്പെടെ 250 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വെടിയുതിര്‍ത്തത്....

മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം : മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ...

ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചതിന് പിന്നാലെ സംഘര്‍ഷം, നാല് പേര്‍ കൊല്ലപ്പെട്ടു, 100 പേര്‍ക്ക് പരിക്ക്, കര്‍ഫ്യൂ

നൈനിറ്റാൾ: ജില്ലയിലെ ഹൽദ്‌വാനി പ്രദേശത്ത് മദ്രസ പൊളിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബൻഭൂൽപുരയിൽ "അനധികൃതമായി നിർമ്മിച്ച" മദ്രസ തകർത്തതിന്റെ പേരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷം പടര്‍ന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ബൻഭൂൽപുരയിൽ കർഫ്യൂ...

വ്യാജ സ്വർണം പണയംവെച്ച് നാലരലക്ഷത്തോളം തട്ടിയ മലയാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: വിവിധ സഹകരണസംഘങ്ങളിൽ വ്യാജ സ്വർണം പണയംവെച്ച് നാലരലക്ഷത്തോളം രൂപ തട്ടിയ മലയാളി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഡാനിഷ് (43), നെല്യാടി സ്വദേശി സെബാസ്റ്റ്യൻ (47) എന്നിവരെയാണ് ഉപ്പിനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സഹകരണസംഘങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജനുവരി 27-ന് നെല്യാടിയിലെ കാമധേനു മഹിളാ സഹകരണസംഘത്തിൽ...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img