Thursday, March 28, 2024

Latest news

അന്തർവാഹിനിയിൽ ഇനി 8 മണിക്കൂറിനുള്ള ഓക്സിജൻ മാത്രം, കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടി; പ്രതീക്ഷയോടെ ലോകം

വാഷിങ്ടൺ: അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ഓക്സിജൻ ഇന്ന് കൂടി. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്സിജൻ മാത്രമേ അന്തർവാഹിനിയിലുള്ളൂ. അതിനിടെ കടലിനടിയിൽ നിന്ന് കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് തിരച്ചിൽ നടത്തുന്നതെന്ന് യുഎസ് കോസ്റ്റ്​ഗാർഡ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര...

ജീവനെടുത്ത് പനി; ഇന്ന് മരണം ആറായി; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ജീവനെടുത്ത് പനി പടരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയടക്കം ആറുപേര്‍ ഇന്ന് മരിച്ചു. ആറില്‍ നാല് മരണവും കൊല്ലം ജില്ലയിലാണ്. വരും ദിവസങ്ങളിലും പനിയുടെ തീവ്രത കൂടുമെന്നും അതീവജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കേരളം പനിക്കിടക്കിയിലേക്ക് മാറുകയാണ്. സര്‍ക്കാര്‍–സ്വകാര്യ ആശുപത്രികളെല്ലാം പനി ബാധിതരേക്കൊണ്ട് നിറയുന്നു. മരണസംഖ്യ ഉയരുന്നത് പകര്‍ച്ചപ്പനിയുടെ ഭീതി ഇരട്ടിയാക്കുകയും...

സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്! സാഫ് കപ്പില്‍ പാകിസ്ഥാനെ ചാരമാക്കി ഇന്ത്യ തുടങ്ങി

ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇരു പാതികളിലുമായി രണ്ട് വീതം ഗോളുകളാണ് ഇന്ത്യ നേടിയത്. ഉദാന്ത സിംഗിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. സാഫ് ചാംപ്യന്‍ഷിപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. നേപ്പാള്‍, കുവൈറ്റ് എന്നിവരാണ്...

കുടുംബങ്ങള്‍ തകര്‍ക്കുന്ന മദ്യത്തില്‍ നിന്നുള്ള വരുമാനം സര്‍ക്കാരിന് വേണ്ട; 500 മദ്യശാലകള്‍ നാളെ അടച്ചുപൂട്ടും; പ്രഖ്യാപനവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; കൈയടിച്ച് പ്രതിപക്ഷവും

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകള്‍ നാളെ അടച്ചുപൂട്ടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായുള്ള ഘട്ടം ഘട്ടമായി മദ്യശാലകള്‍ പൂട്ടുമെന്ന സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിന്റെ ആദ്യ ഭാഗമായാണ് 600 ഔട്ട്ലറ്റുകള്‍ പൂട്ടുന്നത്. കുടുംബങ്ങള്‍ നശിപ്പിക്കുന്ന മദ്യത്തില്‍ നിന്നുള്ള വരുമാനം സര്‍ക്കാരിന് ആവശ്യമില്ലെന്ന് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വ്യവസായങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരാനാണ്...

‘ഞാൻ ദൈവമാണ്’ എന്ന് പറഞ്ഞ് പള്ളിയിൽ കയറി സാധന സാമഗ്രികള്‍ അടിച്ചുതകർത്തു, ബെംഗളൂരുവിൽ മലയാളി പിടിയിൽ

ബംഗളൂരു: ബെംഗളൂരുവില്‍ ക്രിസ്ത്യന്‍ പള്ളി അടിച്ചു തകര്‍ത്ത കേസില്‍ മലയാളി അറസ്റ്റില്‍. കമ്മനഹള്ളി സെന്റ് പയസ് പള്ളിക്കു നേരെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കേസിൽ ബാനസവാടി സ്വദേശി ടോം മാത്യു ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 4.30 -നാണ് കമ്മനഹള്ളി മെയിൻ റോഡിലെ പള്ളിയുടെ മുൻവാതിൽ തകർത്ത് അകത്ത് കടന്നത്. ബലിപീഠവും...

പണ്ട് സച്ചിൻ വിരട്ടിയ ഒലോംഗയെ ഓർക്കുന്നില്ലേ, ഇപ്പോൾ താരത്തിന്റെ അവസ്ഥ ദയനീയം; ആരാധകർ നിരാശയിൽ

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും സിംബാബ്‌വെ പേസ് സെൻസേഷൻ ഹെൻറി ഒലോംഗയും തമ്മിലുള്ള പ്രശസ്തമായ മത്സരത്തെക്കുറിച്ച് മിക്ക ആരാധകർക്കും അറിയാം. സച്ചിന്റെ വിക്കറ്റ് കൊയ്ത ബോളർ സ്റ്റാർ ആയപ്പോൾ പുറത്തായ രീതിയിൽ സച്ചിൻ ശരിക്കും അസ്വസ്ഥനായി. ആ നാളുകളിൽ അദ്ദേഹത്തിന് ഉറക്കം അവരെ നഷ്ടപ്പെട്ടു. പേസർ ഒരിക്കൽ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്...

ക്രിസ്റ്റ്യാനോ ദ കിങ്; അന്താരാഷ്ട്ര കരിയറില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം

കാല്പന്ത് ജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി കടന്ന് പോർച്ചു​ഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന ​ഗിന്നസ് റെക്കോർഡാണ് റോണോ കീഴടക്കിയത്. ഐലൻഡിനെതിരെ നടന്ന യൂറോ 2024 യോ​ഗ്യതാ മത്സരത്തിലാണ് താരം നേട്ടം കൊയ്തത്. തന്റെ ദേശീയ ടീമിനായി 200 മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ 89ാം മിനിറ്റിൽ...

‘മോദിയെയും അമിത് ഷായെയും വധിക്കും’: ഡല്‍ഹി പൊലീസിന് ഭീഷണി കോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ വധഭീഷണി കോള്‍ ലഭിച്ചതായി ഡല്‍ഹി പൊലീസ്. മൂവരെയും വധിക്കുമെന്ന് രണ്ട് ഫോണ്‍ കോള്‍ വന്നെന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ 10.46നും 10.54നുമാണ് കോള്‍ വന്നത്. ആദ്യത്തെ തവണ 10...

ഹിന്ദുരാഷ്ട്രത്തെ പിന്തുണക്കുന്നവർക്ക് മാത്രം 2024ൽ വോട്ട് നൽകണം; വർഗീയ ആഹ്വാനവുമായി ഹിന്ദുത്വ തീവ്രവാദ സംഘടന

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു രാഷ്ട്രത്തെ പിന്തുണയ്ക്കുകയും ഹിന്ദു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്ന് ഹിന്ദുത്വ തീവ്രവാദ സംഘടന. ഗോവയിലെ പഞ്ചിമിൽ നടന്ന ഹിന്ദു ജനജാഗ്രതി സമിതി (എച്ച്.ജെ.എസ്) കൺവെൻഷനിൽ ആണ് വർഗീയമായ ആഹ്വാനങ്ങൾ ഉണ്ടായതെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. സൗജന്യ വൈദ്യുതി, ലാപ്‌ടോപ്പ്, മറ്റ്...

ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ടു

മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്ന് പ്രാഥമികമായി ലഭിച്ച സൂചന. തീയിട്ടയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കില്ല. കമ്പ്യൂട്ടറുകൾ കത്തി നശിച്ചിട്ടുണ്ട്. ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇയാളെ ഇത്തരത്തിലൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാളുടെ കൈക്ക്...
- Advertisement -spot_img

Latest News

‘താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം’; ആഗ്ര കോടതിയിൽ ഹരജി

ആഗ്ര: താജ്മഹലിനെ ഹിന്ദു ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹരജി. ബുധനാഴ്ചയാണ് ഹരജി സമർപ്പിച്ചത്. താജ്മഹലിലെ എല്ലാ ഇസ്‌ലാമിക ആചാരങ്ങളും...
- Advertisement -spot_img