‘ഏക സിവിൽ കോഡ് ഉടൻ പരിഗണനയിലില്ല: കേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ട്’ – കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

0
180

കോട്ടയം: ഏക സിവിൽ കോഡ് സർക്കാരിന്റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി ഉൾപ്പെടെ നടപ്പാക്കാൻ നിർദേശിച്ചിട്ടും രാഷ്ട്രീയപ്രീണനം മൂലം ഏക വ്യക്തിനിയമം നടപ്പാക്കാൻ സാധിച്ചില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയത്. നിയമം ഉടൻ നടപ്പാക്കാൻ പോകുന്നെന്നോ എപ്പോൾ നടപ്പാക്കുമെന്നോ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. കാര്യമറിയാതെയുള്ള കോലാഹലങ്ങളാണ് എങ്ങും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി അവസരം നൽകിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുർ സംഭവത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here