Friday, May 17, 2024

Latest news

പതിമൂന്നുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു; പിതാവിന് എട്ടിന്റെ പണി, ഒന്നുമറിയാത്ത വാഹന ഉടമയ്ക്കും കേസ്

മഞ്ചേരി: പതിമൂന്ന് വയസ്സുകാരനായ മകനെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിന്നില്‍ യാത്രചെയ്ത സംഭവത്തില്‍ പിതാവിനെതിരേ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും. കേസ് തുടര്‍നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മഞ്ചേരി -അരീക്കോട് റോഡില്‍ പുല്ലൂരില്‍നിന്ന് കിടങ്ങഴിയിലേക്കു പോകുന്ന ഭാഗത്ത് പൂല്ലൂര്‍ സ്വദേശിയായ പിതാവും മകനും അപകടകരമാംവിധം...

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ ഭര്‍ത്താവ്, കൂട്ടിരുപ്പുകാരി, നഴ്‌സിങ് അസിസ്റ്റന്‍ഡുമാര്‍ തുടങ്ങി രോഗിയുള്‍പ്പെട ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ...

‘ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു’; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിലെ തിരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ സിസിടിവികൾ മനഃപൂർവ്വം ഓഫ് ചെയ്തുവെന്ന ആരോപണവുമായി എൻസിപി നേതാവും ബാരാമതി ലോക്സഭാ സ്ഥാനാർഥിയുമായ സുപ്രിയ സുലെ. 45 മിനുറ്റുകളോളം സിസിടിവികൾ പ്രവർത്തിച്ചില്ല എന്ന ആരോപണമാണ് സുപ്രിയ ഉയർത്തുന്നത്. ക്യാമറകൾ ഓഫ് ചെയ്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അധികൃതർ മറുപടി നൽകിയില്ലെന്നും സുപ്രിയ പറഞ്ഞു. ഇവിഎമ്മുകൾ...

പമ്പിന് മുകളില്‍ കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്നു വീണു; 100ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു, മുബൈയിൽ കനത്ത മഴ

മുബൈ: മുബൈയില്‍ കനത്ത മഴയിലും പൊടിക്കാറ്റിലും വ്യാപക നാശനഷ്ടം. മുബൈ ഘാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിൽ തകർന്നുവീണു. സംഭവത്തെതുടര്‍ന്ന് നിരവധി വാഹനങ്ങൾ കുടുങ്ങികിടക്കുകയാണ്. സ്ഥലത്ത് അഗ്നിരക്ഷാസേ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തില്‍ 35 പേർക്ക് പരിക്കേറ്റു. 100 ലധികം ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സംശയം. ബോര്‍ഡ് മുകളിലേക്ക് തകര്‍ന്നുവീണതോടെയാണ് വാഹനങ്ങള്‍ അടിയില്‍...

75ല്‍ മോദി വിരമിക്കുമോ? കെജ്‌രിവാളിന്റെ പരാമര്‍ശത്തില്‍ അടിപതറി ബി.ജെ.പി

ഏകാധിപത്യത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചാണ് അരവിന്ത് കെജ്‌രിവാള്‍ തന്റെ ഇടക്കാല ജാമ്യ നാളുകളിലേക്ക് കാലെടുത്തു വച്ചത്. പിന്നീട് തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ തന്നെ കെജ്‌രിവാള്‍ തീര്‍ത്തും നിരപദ്രവകരമായ ഒരു പരാമര്‍ശവും നടത്തി. ബി.ജെ.പിയിലെ വിരമിക്കല്‍ നിയമം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പരാമര്‍ശം.  ബി.ജെ.പിയില്‍ വിരമിക്കല്‍ പ്രായം 75 ആണെന്നും അതിനാല്‍ അടുത്തവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി പദവിയൊഴിയുമെന്നുമായിരുന്നു...

താടി കണ്ട് മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചു; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം

ലഖ്‌നൗ: അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം. താടി കണ്ടു മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'മൊളിറ്റിക്‌സ്' റിപ്പോര്‍ട്ടര്‍ രാഘവ് ത്രിവേദിക്കാണു മര്‍ദനമേറ്റത്. ഇന്നലെ റായ്ബറേലിയില്‍ നടന്ന അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. റാലിക്കെത്തിയ ചില സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു രാഘവ്. റാലിയില്‍ പങ്കെടുക്കാന്‍ പൈസ കിട്ടിയിരുന്നുവെന്നും അതുകൊണ്ടാണ്...

ഉപ്പള ഗേറ്റിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

ഉപ്പള: ഉപ്പളയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലിടിച്ചു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റ് ദേശീയ പാതയിലാണ് അപകടം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഉപ്പള ഗേറ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന...

പ്രജ്വൽ രേവണ്ണയുടെ ലൈം​ഗികാതിക്രമ വീഡീയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിനു ശേഷം സ്പോട്ട് ഇൻക്വസ്റ്റിനായി ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികൾ അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച...

വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പ് നല്‍കി സൗദി അധികൃതര്‍

റിയാദ്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളില്‍ നല്‍കുന്നത്.  ഇത്തരം തട്ടിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഔദ്യോഗിക ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതര്‍...
- Advertisement -spot_img

Latest News

- Advertisement -spot_img