Thursday, May 16, 2024

Latest news

വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് വന്നേക്കും; തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വാർഡ് വർധിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാർഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ ചേർന്ന് ഓർഡിനൻസ് കൊണ്ടുവരുന്നകാര്യമാണ് പരിഗണനയിലുള്ളത്. 22-ന് ചേരുന്ന പതിവ് മന്ത്രിസഭായോഗത്തിൽ നിയമസഭാസമ്മേളനം നിശ്ചയിക്കാനിരിക്കുന്നതിനാലാണിത്. ഓൺലൈനായി ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ഗ്രാമപ്പഞ്ചായത്തുകളിൽ 1000...

കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി; സർവീസ് മേയ് 18-ന് ആരംഭിക്കും

കോയമ്പത്തൂർ: തിരക്ക് പരിഗണിച്ച് കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ മേയ് 18 മുതൽ ജൂൺ 29വരെ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടിസർവീസ് നടത്തും. 06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്‌ഷനിൽനിന്നും രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗലാപുരത്ത് എത്തും. തിരിച്ചുള്ള 06041 നമ്പർ വണ്ടി മംഗലാപുരം ജങ്‌ഷനിൽനിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15-ന് കോയമ്പത്തൂരിലെത്തും. പോത്തനൂർ,...

ഭക്ഷണശേഷം ഒരു ചായയോ കാപ്പിയോ ആണോ പതിവ്?; എങ്കിൽ ആ പതിവ് നല്ലതല്ലെന്ന് ഐ.സി.എം.ആർ

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ദിവസം ഒരു ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കാത്തവരായി അധികം പേർ കാണില്ല. ഒന്നിലേറെ തവണ കുടിക്കുന്നവരാകും ഭൂരിഭാഗം പേരും. ഇന്ത്യക്കാരുടെ ദിവസം തന്നെ തുടങ്ങുന്നത് ചായയുടെയോ കാപ്പിയുടെയോ കൂടെയാണ്. എന്നാൽ, ചായയും കാപ്പിയും അമിതമായി കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ...

ലുലു മാളിൽ 15 മുതൽ 19 വരെ ‘പൂരം’, കൊടിയേറി, ഇനി കാത്തിരിക്കുന്നത് വമ്പൻ സ‍‍ര്‍പ്രൈസുകൾ, പങ്കെടുക്കാൻ പ്രമുഖർ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ ഷോകളിലൊന്നായ ലുലു ഫാഷന്‍ വീക്കിന് തലസ്ഥാനത്ത് ഇന്ന് തുടക്കമാകും. ലുലു ഫാഷന്‍ വീക്കിന്‍റെ രണ്ടാമത്തെ എഡിഷനാണ് തിരുവനന്തപുരം ലുലു മാളിൽ നടക്കുന്നത്. അ‍ഞ്ച് ദിവസം നീളുന്ന ഫാഷന്‍ മാമാങ്കത്തില്‍ പ്രമുഖ ബ്രാന്‍ഡുകള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, മുന്‍നിര സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ അണിനിരക്കും. ലുയി ഫിലിപ്പ്, ക്രൊയ്ഡണ്‍ യു.കെ, സിന്‍...

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഭുവനേശ്വര്‍: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം അവസരത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം ഒന്നാമതെത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ഇന്ത്യയില്‍ മത്സരിക്കുന്നത്.

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം: സുപ്രീം കോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രീം കോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ...

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ന്യൂസിലന്‍ഡ് മുന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നിലവിലെ മുഖ്യ പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ലെമിംഗിനെ നിയമിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബിസിസിഐ. എന്നിരുന്നാലും, മൂന്ന് ഫോര്‍മാറ്റുകളുടെയും ചുമതല പുതിയ മുഖ്യ പരിശീലകനായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത ബോഡി നിബന്ധന വെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 10 മാസം സ്‌ക്വാഡിനൊപ്പം ഉണ്ടായിരിക്കേണ്ട തസ്തികയിലേക്ക് ഫ്‌ലെമിംഗ്...

ഇത്തവണ നേരത്തെ! കേരളത്തിൽ കാലവർഷം മെയ് 31മുതൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂൺ 1നാണ് കാലവർഷം തുടങ്ങുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ്‌ 31 ഓടെ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം 8 ദിവസം...

പൗരത്വ ഭേദഗതിനിയമം നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിത്തുടങ്ങി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയ 14 പേര്‍ക്ക് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംമുമ്പ് സി.എ.എ. നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. സി.എ.എ. ചോദ്യംചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ...

ഇന്ത്യ സഖ്യം അധികാരത്തില്‍വന്നാല്‍ പുറത്തുനിന്ന് പിന്തുണനല്‍കും; നിലപാട് മയപ്പെടുത്തി മമത

കൊൽക്കത്ത: പൊതുതിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സംഘം അധികാരത്തിൽവന്നാൽ അവർക്ക് പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായുള്ള തർക്കത്തെത്തുടർന്ന് ഇന്ത്യ മുന്നണിയിൽനിന്ന് വിട്ടുനിന്ന മമത, ഇന്ത്യമുന്നണിക്ക് ​പരോക്ഷ പിന്തുണ നൽകുമ്പോഴും ബംഗാളിലെ കോൺഗ്രസിനോടും സിപിഎമ്മിനോടുമുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ്. ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുമെന്നും പുറത്തുനിന്ന് എല്ലാ വിധത്തിലും...
- Advertisement -spot_img

Latest News

വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് വന്നേക്കും; തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വാർഡ് വർധിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാർഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ...
- Advertisement -spot_img