Saturday, July 19, 2025

Latest news

‘ഇറച്ചിയില്‍ മണ്ണുപറ്റും’; ഹാഷ്മി താജ് ഇബ്രാഹിന് നേരെ നവസൈബര്‍ സഖാക്കളുടെ ഭീഷണി

യൂത്ത് കോണ്‍ഗ്രസുകാരുടെ ഷൂ ഏറ് പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ട്വന്റിഫോര്‍ പ്രതിനിധിക്കെതിരായി സൈബര്‍ ആക്രമണം തുടരുകയാണ്. ക്രിസ്മസ് തലേന്ന് ഹാഷ്മി താജ് ഇബ്രാഹിന്റെ ഫോണിലേക്ക് വന്ന നൂറുകണക്കിന് ഭീഷണി ഫോണ്‍കോളുകളാണ് ഇതില്‍ ഒടുവിലത്തേത്. കോമറേഡ്‌സ് പിജെ കണ്ണൂര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ നിന്ന് ഇറച്ചിയില്‍ മണ്ണുപറ്റും എന്നുള്ള കൊലവിളി സന്ദേശവും ഹാഷ്മിക്ക് വന്നു. സിപിഐഎം...

പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേസിങ്, പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു. അന്ന് മുതൽ തീരുമാനം പ്രാബല്യത്തിലായെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. സെയിൽസുമായി ബന്ധപ്പെട്ട് തസ്തികകളിൽ സ്വദേശിവത്കരണം 15 ശതമാനം വർധിപ്പിക്കുന്നതാണ്...

ചന്ദ്രയാന്‍ മുതല്‍ സെക്സ് ഓൺ ദ ബീച്ച് റെസിപി വരെ; 2023-ലെ ഇന്ത്യയുടെ സെർച്ച് ഹിസ്റ്ററി ഇങ്ങനെ

2023-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ വാർത്ത ചന്ദ്രയാന്‍ 3-ന്റേത്. ഗൂഗിള്‍ ട്രെന്‍ഡ്‌സിന്റെ പട്ടികയിലാണ് ചന്ദ്രയാന്‍ 3 ഇടംനേടിയത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേർ തിരഞ്ഞ വാർത്തകളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും ചന്ദ്രയാന്‍ 3 എത്തി. രാജ്യത്ത് ട്രെന്‍ഡിങ്ങായ വാർത്തകളുടെ പട്ടികയില്‍...

ദുബൈ ജോലിക്കാര്‍ക്ക് കോടികളുടെ ബോണസ് പ്രഖ്യാപിച്ച് ഭരണകൂടം

ദുബൈ:ഇന്ത്യക്കാരുടെയും,മലയാളികളുടെയും പ്രിയപ്പെട്ട മണ്ണാണ് ദുബൈ.ദുബൈ ഭരണകൂടം സുപ്രധാന തീരുമാനം എടുത്തിരിക്കുകയാണ്. ജോലിക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണിത്. 15.2 കോടി ദിർഹം ബോണസ് നൽകുന്നതിനായി അനുവദിച്ചിരിക്കുകയാണ് ദുബൈ. കിരീടവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മഖ്‌തൂം ആണ് ഇത് സംബന്ധിച്ച നടപടികൾക്ക് അനുമതി നൽകിയിരിക്കുന്നത്. ദുബൈയിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കാണ് ബോണസ്...

പാണ്ഡ്യയുടെ വില 100 കോടി! ഞെട്ടിപ്പിച്ച് മുംബൈ-ഗുജറാത്ത് ട്രാൻസ്ഫർ വിവരങ്ങൾ

മുംബൈ: ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിൽനിന്നു തിരിച്ചുപിടിച്ചത് കഴിഞ്ഞ മാസമായിരുന്നു. പിന്നാലെ ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ച് രോഹിത് ശർമയ്ക്കു പകരക്കാരനായി മുംബൈ താരത്തെ ക്യാപ്റ്റനുമാക്കി. ഇതിന്റെ അലയൊലികൾ ഇപ്പോഴും തീർന്നിട്ടില്ല. അതിനിടെയാണ് ഹർദികിനെ സ്വന്തമാക്കാൻ ഗുജറാത്തുമായി മുംബൈ നടത്തിയ വമ്പൻ ഇടപാടിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ഹർദികിനെ സ്വന്തമാക്കാൻ മുംബൈ...

ദാവൂദ് ഇബ്രാഹീമിന്റെ മുംബൈയിലെ സ്വത്ത് ലേലം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ മുംബൈയിലെയും രത്‌നഗിരിയിലെയും സ്വത്തുക്കൾ കേന്ദ്രസർക്കാർ ലേലം ചെയ്യും. ജനുവരി അഞ്ചിനാണ് ലേലം. ബംഗ്ലാവും മാമ്പഴത്തോട്ടവും അടക്കം നാല് സ്വത്തുവകകൾ നേരത്തെ ഫോറിൻ എക്‌സ്‌ചേഞ്ച് ആക്ട് പ്രകാരം കണ്ടുകെട്ടിയിരുന്നു. ഇവയാണ് ലേലം ചെയ്യുന്നത്. നേരത്തെയും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ കേന്ദ്രം ലേലം ചെയ്തിരുന്നു. 4.53 കോടി വിലവരുന്ന റസ്‌റ്റോറന്റും 3.53...

ഗസ ഐക്യദാർഢ്യത്തിൽ ഐസിസി: ഉസ്മാൻ ഖ്വാജക്ക് പിന്തുണയുമായി ഓസീസ് ക്യാപ്റ്റൻ

മെൽബൺ: ഗസ ഐക്യദാർഢ്യത്തിൽ ഐസിസി വിലക്ക് നേരിട്ട സഹതാരം ഉസ്മാൻ ഖ്വാജക്ക് പിന്തുണയുമായി ആസ്‌ത്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രംഗത്ത്. ഗസ ഐക്യദാർഢ്യവുമായി സമാധാന സന്ദേശവും അടയാളവും പ്രദർശിപ്പിച്ച സംഭവത്തിലാണ് ഐസിസി നിലപാടെടുത്തത്. മാനുഷിക സന്ദേശങ്ങൾ കളിക്കളത്തിൽ പ്രകടിപ്പിക്കാൻ പാടില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. എന്നാൽ മത്സരത്തിൽ കറുത്ത ആംബാൻഡ്...

കുമ്പള മദ്‌റസത്തുല്‍ ഹിദായ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും 28 മുതല്‍ 30വരെ

കുമ്പള: കുമ്പള സി.എച്. സിക്കു സമീപം ത്വാഹ മസ്ജിദിനു കീഴിലെ മദ്രസതുൽ ഹിദായയ്ക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അസർ നിസ്കാരത്തിന് ശേഷം നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രഗത്ഭ ഇസ്‌ലാമിക പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൽ പ്രാർത്ഥനയ്ക്ക്...

എൽ.ഡി.എഫ് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരേ, മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് വിചാരണ സദസ് 26 ന് കുമ്പളയിൽ

കുമ്പള.എൽ.ഡി.എഫ് സർക്കാരിൻ്റെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനും തകരുന്ന കേരളത്തിന്റെ നേർചിത്രം ജനമസമക്ഷം അവതരിപ്പിക്കാനുമായി യു.ഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന വിചാരണ സദസുകളുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം തല വിചാരണ സദസ് ഡിസംബർ 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കുമ്പളയിൽ നടക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാരിനെതിരെയുള്ള യുഡിഎഫിന്റെ...

ഹിജാബിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല, ആഴത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും: കർണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. "ഞങ്ങൾ ഹിജാബ് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പറഞ്ഞിട്ടുണ്ട്. ആഴത്തിൽ പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കും"- ജി പരമേശ്വര വാര്‍ത്താ ഏജന്‍സിയായ...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img