Saturday, July 19, 2025

Latest news

ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കൊച്ചി: അവധിക്കാലമായതിനാല്‍ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യതയെന്ന് അധികൃതര്‍. ക്രിസ്മസ് പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അതേസമയം, രാജ്യത്ത് കേസുകള്‍ കൂടി വരികയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്...

ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കാന്തപുരം; അഭിനന്ദിച്ച് സമസ്ത യുവനേതാവിന്റെ കുറിപ്പ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ചൊവ്വാഴ്ച രാവിലെയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കൂടിയായ കാന്തപുരം പുതിയങ്ങാടിയിലെ മഖ്ബറയിലെത്തിയത്. സമസ്തയിൽ ശംസുൽ ഉലമ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറി...

കഞ്ചാവ് സംഘത്തിന്റെ ക്രൂരത കോഴികളോടും; വീട് ആക്രമിച്ച് മതിയാകാത്ത സംഘം കുത്തിപ്പൊട്ടിച്ചത് കോഴികളുടെ കണ്ണുകള്‍

തൃശൂര്‍ എരവിമംഗലത്ത് കഞ്ചാവ് സംഘം വീട് ആക്രമിച്ചു. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഷാജുവിന്റെ വീട്ടിലെ കോഴികളുടെ കണ്ണുകള്‍ അക്രമി സംഘം കുത്തിപ്പൊട്ടിച്ചത് കുടുംബത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വ്യാപകമായ ആക്രമണമാണ് അക്രമി സംഘം നടത്തിയിട്ടുള്ളത്. വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനല്‍ അടിച്ച് തകര്‍ത്ത സംഘം പുല്‍ക്കൂട് നശിപ്പിച്ച് ഇതില്‍ കുരിശ് സ്ഥാപിക്കുകയും ഫിഷ്...

കടം വാങ്ങിയ 1500 തിരികെ നൽകിയില്ല; അയൽവാസി യുവാവിനെ കുത്തിക്കൊന്നു

സാമ്പത്തിക ഇടപാടുകളിൽ തർക്കം ഉണ്ടാകുന്നതും അത് അക്രമങ്ങൾ നടക്കുന്നതുമായ വാർത്തകൾ ഏറെ പുറത്തുവരാറുണ്ട്. എന്നാൽ വെറും 1500 രൂപയുടെ പേരിൽ അക്രമവും തുടർന്ന് കൊലപാതകവും ഉണ്ടായ സംഭവമാണ് ഇപ്പോൾ ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ശ്ചിമ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിൽ കടം വാങ്ങിയ 1500 തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസി യുവാവിനെ കുത്തിക്കൊന്നു. ഡിസംബർ...

‘എന്തായാലും ഗാന്ധി മരിച്ചതല്ലേ’, രാഷ്ട്രപിതാവിനെ അപമാനിച്ച് എസ്എഫ്ഐ നേതാവ്; മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തു

രാഷ്ട്രപിതാവിനെ അപമാനിച്ച് എസ്എഫ്ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്താണ് ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹിയുമായ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത്. ‘എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ’ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് നാസർ. നാസറിന്റെ ഈ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയാണ്....

‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, കോൺഗ്രസ് തന്നെ മറുപടി പറയട്ടെ’: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്ന് അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ചടങ്ങിൽ ക്ഷണം നിരസിച്ച് സിപിഎം രം​ഗത്തെത്തിയിരുന്നു. എന്നാൽ പങ്കെടുക്കുമെന്ന നിലപാടിലാണ് കോൺ​ഗ്രസ്. ഇതിനോടാണ് കാന്തപുരത്തിന്റെ പ്രതികരണം.  തരൂരിൻ്റെ നിലപാടിൽ അഭിപ്രായം പറയേണ്ടത് അദ്ദേഹമാണ്, ഞാനല്ലെന്നായിരുന്നു...

ഗുരുദ്വാരയുടെ മതിലിൽ സുഖനിദ്ര, ആളുകളെത്തിയിട്ടും കൂസലില്ല, ഭീതി പടർത്തിയ കടുവ പിടിയിൽ

പിലിഭിത്ത്: ജനവാസ മേഖലയിലെ മതിലിന് പുറത്ത് വളരെ കൂളായി കിടന്നുറങ്ങിയ കടുവയെ ഒടുവിൽ മയക്കു വെടി വച്ച് പിടികൂടി. 12 മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഉത്തർ പ്രദേശിലെ പിലഭിത്തിലെത്തിയ കടുവയെ പിടികൂടുന്നത്. മതിലിന് മുകളിൽ കടുവ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാത്രി 12 മണിയോടെ ഗ്രാമത്തിലെത്തിയ കടുവ ജനവാസ മേഖലയെ...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ സർക്കാർ പരിപാടിയാക്കി മാറ്റുന്നു; വിമർശനവുമായി സീതാറാം യെച്ചൂരി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. ഇതൊരു സർക്കാർ പരിപാടിയാക്കി മാറ്റുകയാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ക്ഷണം നിരസിച്ച യെച്ചൂരിക്കെതിരെ വിഎച്ച്പി രംഗത്തുവന്നതിന് പിന്നാലെയാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്.ഭഗവാൻ രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്നായിരുന്നു വിഎച്ച്പി ഉയർത്തിയ...

തിരുമ്പി വന്തിട്ടേന്ന് സൊല്ല്…വീണ്ടും സർവീസ് തുടങ്ങി റോബിൻ; ഒരു കി.മീ. പിന്നിട്ടപ്പോൾ തന്നെ തടഞ്ഞ് എംവിഡി

പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ...

സംസ്ഥാനത്ത് ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പ്പന; 3 ദിവസം കൊണ്ട് മലയാളി കുടിച്ചത് 154 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസിന് ബെവ്‌കോയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്. ഇത്തവണ ക്രിസ്മസ് തലേന്ന് റെക്കോര്‍ഡ് വില്‍പ്പന ചാലക്കുടിയിലാണ്. 63.85 ലക്ഷം...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img