Sunday, May 19, 2024

Latest news

പ്രവാസിയുടെ വീടിന് മുകളിലേക്ക് നാണയങ്ങളും അഞ്ഞൂറ് രൂപ നോട്ടുകളും എറിയുന്നു; രണ്ട് ദിവസത്തിനിടെ കിട്ടിയത് 8,900 രൂപ

കൊല്ലം: വീട്ടിലേക്ക് പണവും കല്ലും എറിയുന്നതായി പരാതി. കടയ്ക്കൽ ആനപ്പാറ മണിയൻമുക്കിൽ ഗോവിന്ദമംഗലം റോഡിൽ കിഴക്കേവിള രാജേഷിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഒരാഴ്ചയായി ഇത് നടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 8,900 രൂപയാണ് കിട്ടിയത്. രാജേഷ് പ്രവാസിയാണ്. മൂന്ന് മാസം മുൻപാണ് അദ്ദേഹം വിദേശത്ത് പോയത്. വീട്ടിൽ ഭാര്യയും മക്കളുമാണ് താമസിക്കുന്നത്. കല്ലെറിയുന്നതിന് പിന്നിലാരാണെന്ന് കണ്ടെത്താനായില്ല....

ചിത്രങ്ങൾക്ക് 500 രൂപ, വീഡിയോക്ക് 1500; 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റ വഴി വിറ്റ ദമ്പതികൾ അറസ്റ്റിൽ

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം...

സ്വർണം പൊടിയാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചു; കരിപ്പൂരിൽ കാസര്‍ഗോഡ് സ്വദേശി പിടിയിൽ

കരിപ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം നേര്‍ത്ത പൊടിയാക്കിയ ശേഷം...

‘സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവില്ല’; സില്‍വര്‍ ലൈന്‍ ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവില്ലെന്നും ഒരു കാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ പദ്ധതി നടപ്പാവില്ല. കേന്ദ്രം പ്രതികരിക്കുന്നില്ല. ഒരു കാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരും. വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണെന്നും...

മഞ്ചേശ്വരത്ത് കാറില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങളുമായി ഉളിയത്തടുക്ക സ്വദേശി പിടിയില്‍

മഞ്ചേശ്വരം: ചെക്ക് പോസ്റ്റിൽ എക്സൈസ് വകുപ്പ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ മൂന്നുലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. മധൂർ ഉളിയത്തടുക്ക സ്വദേശി ഹാഷിക്കുദീൻ (30 ) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ എക്സൈസ് സർക്കിൾ...

ഉമ്മന്‍ചാണ്ടിയുടെ ജീവിതം സിനിമയാകട്ടെ, ദുല്‍ഖര്‍ അഭിനയിക്കട്ടെ എന്ന് നടന്‍ മനോജ് കുമാര്‍

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്നും അതില്‍ ദുല്‍ഖര്‍ നായകനായി അഭിനയിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച് സിനിമ സീരിയല്‍ നടന്‍ മനോജ് കുമാര്‍. മനൂസ് വിഷന്‍ എന്ന തന്‍റെ യൂട്യൂബ് ചാനല്‍ വീഡിയോയിലൂടെയാണ് ഇത്തരം ഒരു ആഗ്രഹം മനോജ് കുമാര്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. തനിക്ക് ഇത്തരം ഒരു ആശയം തോന്നിയത് താന്‍ കൂടി അഭിനയിച്ച ദുല്‍ഖര്‍...

കാത്തിരിപ്പ് വിഫലം: കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തി

ആലുവ: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ...

വീട്ടിൽ നിന്ന് 41,000 രൂപ മോഷണം പോയി; ജോലിക്കാരിക്ക് മാപ്പ് നൽകി നടി ശോഭന

ചെന്നൈ∙ വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി ചലച്ചിത്രതാരം ശോഭന. സംഭവത്തിൽ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം എറ്റുപറഞ്ഞതിനെ തുടർന്നാണ് ജോലിക്കാരിക്ക് മാപ്പ് നൽകിയത്. തേനാംപെട്ടിലെ വീട്ടിൽ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ...

പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നത് പരിഗണിക്കും-ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്

കാസർകോട് : സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ജില്ലയിൽ സന്ദർശനം നടത്തി. വൈകീട്ട് അഞ്ചോടെ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു. കണ്ണൂർ ഐ.ജി. നീരജ്‌കുമാർ ഗുപ്ത, ഡി.ഐ.ജി. പുട്ട വിമലാദിത്യ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ജില്ലയിലെ ഇൻസ്പെക്ടർമാരുടെയും മറ്റ് ഉയർന്ന റാങ്കിലുള്ള ഓഫീസർമാരുടെയും യോഗം...

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സമയം അവസാനിച്ചു; രാജ്യവ്യാപക ക്യാംപയിൻ നടത്താൻ ബിജെപി

ഡൽ​ഹി: ഏക സിവിൽ കോഡിൽ നിർദ്ദേശങ്ങൾ അറിയിക്കാനുള്ള സമയം അവസാനിച്ചു. അവസാന ദിനമായ ഇന്നലെ വരെ 80 ലക്ഷത്തിലേറെ മറുപടികൾ ആണ് നിയമ കമ്മീഷന് ലഭിച്ചത്. എതിർപ്പറിയിച്ച് മുസ്‌ലിം സംഘടനകളടക്കം നൽകിയ മറുപടികൾ ലോ കമ്മീഷൻ ഇന്ന് മുതൽ പരിശോധിക്കും. അതേസമയം ഏക സിവിൽ കോഡ് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ ബിജെപി ഇന്നലെ ഉത്തർപ്രദേശിൽ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img