Latest news

ഹെല്‍മറ്റ് എടുത്ത് തലയിലോട്ട് വയ്ക്കാന്‍ വരട്ടെ, അതിനുള്ളിലെ ആളെ കണ്ടോ ? ഞെട്ടിപ്പിക്കുന്ന വീഡിയോ

വൈകീട്ട് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമോ, അല്ലെങ്കില്‍ യാത്രയ്ക്കിടയില്‍ ഏതെങ്കിലും വഴിയോരത്തോ ബൈക്കോ സ്കൂട്ടിയോ നിര്‍ത്തി വണ്ടിക്ക് മുകളില്‍ ഹെല്‍മറ്റ് വച്ച് പോകുന്നത് നമ്മളില്‍ പലര്‍ക്കും ഒരു ശീലമാണ്. ഹെല്‍മറ്റ് കൊണ്ട് നടക്കുന്നതിലുള്ള അസൌകര്യം തന്നെ കാരണം. അങ്ങനെ വഴി അരികില്‍ വച്ച് പോകുന്ന ഹെല്‍മറ്റുകള്‍ തിരിച്ചെത്തിയ ശേഷം ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ...

കാസർകോട് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പള്ളം റെയിൽവേ ബ്രിഡ്ജിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതിനും 25നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ട്രെയിൻ തട്ടി മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് റെയിൽവേ പൊലീസും ടൌൺ പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

‘വിരാട് കോഹ്‌ലി എ​നിക്കുനേരെ തു​പ്പി, ര​ണ്ടു വ​ർ​ഷത്തിന് ശേഷം മാ​പ്പു​പ​റ​ഞ്ഞു’;​ വെളിപ്പെടുത്തലുമായി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം

കേ​പ്ടൗ​ൺ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍താ​രം വി​രാ​ട് കോ​ഹ്‌​ലി മോ​ശ​മാ​യി പെ​രു​മാ​റി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ഡീ​ന്‍ എ​ല്‍ഗ​ര്‍. 2015ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ന്ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​നി​ടെ കോ​ഹ്‌​ലി തു​പ്പി​യെ​ന്നും ര​ണ്ടു വ​ര്‍ഷം ക​ഴി​ഞ്ഞ് എ.​ബി ഡി​വി​ല്ലി​യേ​ഴ്സി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്ന് മാ​പ്പു പ​റ​ഞ്ഞെ​ന്നും എ​ല്‍ഗ​ർ വ്യ​ക്ത​മാ​ക്കി. പോ​ഡ്കാ​സ്റ്റി​ലാ​യി​രു​ന്നു ഇ​യ്യി​ടെ വി​ര​മി​ച്ച താ​ര​ത്തി​ന്റെ തു​റ​ന്നു​പ​റ​ച്ചി​ൽ. ‘‘ഇ​ന്ത്യ​യി​ലെ പി​ച്ച് വി​ചി​ത്ര​മാ​യി​രു​ന്നു. ഞാ​ന്‍...

വിമാനയാത്രയ്ക്കിടെ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മദ്യം പിടികൂടി; അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് അസോസിയേഷന്‍

രാജ്‌കോട്ട്: വിമാനയാത്രയ്ക്കിടെ അണ്ടര്‍ 23 ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. ചണ്ഡീഗഢില്‍ നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കെത്തിയ താരങ്ങളുടെ ബാഗില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്. സികെ നായുഡു ട്രോഫിയില്‍ ചണ്ഡീഗഢിനെ തോല്‍പിച്ച ശേഷം 2024 ജനുവരി 25നുള്ള സൗരാഷ്ട്ര താരങ്ങളുടെ മടക്ക യാത്രയാണ് വിവാദത്തിലായിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങൾ...

സൗദിയിൽ വാഹനങ്ങൾ നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ

റിയാദ്: സൗദിയിലെ എല്ലാ ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ. ഏപ്രിൽ 21 മുതൽ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും ഇനി തത്സമയം പിഴ വാങ്ങേണ്ടി വരും. രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ ബസ്സുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ റണ്ണിംഗ് കാർഡോ ഓപറേഷൻ...

മക്കയിൽ ഹജ്ജ് തീർത്ഥാടകർക്കായി അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾ ഒരുങ്ങുന്നു

മക്ക: ഈ വര്‍ഷം സഊദിയിൽ ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ ന​ഗരസഭ ലക്ഷ്യമിടുന്നുവെന്ന് വക്താവ് ഉസാമ സൈത്തൂന്നി അറിയിച്ചു. ഏകദേശം രണ്ട് മില്യൺ തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടങ്ങളാണ് അനുവദിക്കുന്നത്. ഇതിനോടകം തന്നെ 1000 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം...

ചീത്തവിളി കേട്ട് മടുത്ത് സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലെടുത്തു; വിശാഖപട്ടണത്ത് അരങ്ങേറ്റം?

വിശാഖപട്ടണം: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ യോഗ്യന്‍ എന്ന് പല തവണ ബാറ്റ് കൊണ്ട് ഉറക്കെ പറഞ്ഞിട്ടും ബിസിസിഐ സെലക്ടര്‍മാരുടെ കണ്ണില്‍ പതിയാതിരുന്ന താരം. ഒടുവില്‍ സര്‍ഫറാസ് ഖാന്‍ എന്ന മുംബൈയുടെ 26 വയസുകാരന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. സര്‍ഫറാസിനെ മുമ്പ്...

ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കും, ഇത് എന്റെ ഉറപ്പ്: കേന്ദ്രമന്ത്രി

കൊൽക്കത്ത∙ രാജ്യത്ത് ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം  നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗാനയിൽ ഞായറാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നടപ്പാക്കുന്നത് പശ്ചിമ ബംഗാളിൽ വോട്ടുയർത്താൻ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ‘‘അയോധ്യയിലെ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കും....

‘ദേശീയ പതാകയും ഭരണഘടനയും ഇഷ്ടമല്ലെങ്കിൽ ബി.ജെ.പിക്കാർക്ക് പാകിസ്താനിലേക്ക് പോകാം’, രൂക്ഷവിമർശനവുമായി കർണാടക മന്ത്രി

ബെംഗളൂരു: ദേശീയ പതാക, ഇന്ത്യൻ ഭരണഘടന, രാജ്യത്തിന്റെ സമഗ്രത എന്നിവയൊന്നും അംഗീകരിക്കാത്ത ബി.ജെ.പിക്കാർക്ക് അവരുടെ ഇഷ്ടയിടമായ പാകിസ്താനിലേക്ക് പോകാമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഗാർഗെ. ബി.ജെ.പിയുടെ ഗൂഢാലോചനകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നു പറഞ്ഞ പ്രിയങ്ക്, അതിനെ ഫല​പ്രദമായി നേരിടുമെന്നും കൂട്ടിച്ചേർത്തു. കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സർക്കാർ ഭൂമിയിൽ 108 അടി...

കരിപ്പൂരിൽ കോടികളുടെ സ്വർണ്ണവേട്ട; ഷൂസിൻ്റെ സോളിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1473 ഗ്രാം സ്വർണം

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1473 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ തെരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് 1774 ഗ്രാം സ്വർണവും കസ്റ്റംസ് കണ്ടെത്തി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img