Latest news

ക്രിക്കറ്റ് മത്സരത്തിനിടെ 34കാരനായ കർണാടക താരം കുഴഞ്ഞുവീണ് മരിച്ചു; മരണം ടീമിന്‍റെ ആവേശ ജയം ആഘോഷിക്കുന്നതിനിടെ

ബെംഗലൂരു: കര്‍ണാടകയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ കര്‍ണാടക താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഏജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്‍റില്‍ കര്‍ണാടക-തമിഴ്നാട് മത്സരം പൂര്‍ത്തിയായതിന്‍റെ തൊട്ടുപിന്നാലെയാണ് 34കാരനായ മുന്‍ കര്‍ണാടക താരം കെ ഹോയ്സല ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. മത്സരത്തില്‍ കര്‍ണാടക തമിഴ്നാടിനെ തോല്‍പ്പിച്ചതിന്‍റെ വിജാഘോഷത്തിനിടെയായിരുന്നു വ്യാഴാഴ്ച ബെംഗലൂരുവിലെ ആര്‍എസ്ഐ ഗ്രൗണ്ടിലാണ് ആരാധകരെ ഞെട്ടിച്ച സംഭവം ടീം ഹഡിലിനിടെ ഹോയ്സല കടുത്ത...

മുസ്ലീം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി, ഇനി സ്പെഷൽ മാര്യേജ് ആക്ട് മാത്രം; തീരുമാനമെടുത്തത് അസം

ദില്ലി: മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത് നടപടി. മുസ്ലീം വിവാഹ നിയമം...

ഇനി ടൂവീലർ ലൈസൻസിന് കാലിൽ ഗിയറുള്ള ബൈക്ക് നിർബന്ധം, സിഗ്‍സാഗ് പരീക്ഷയാണെങ്കിൽ ഇങ്ങനെ പാടുപെടണം!

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ അടിമുടി മാറുകയാണ്. ഫോർവീലിനും ടൂവീലറിനുമൊക്കെ പുതിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന സർക്കുലർ മോട്ടോർവാഹനവകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. ഇതിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാണ് എച്ചിന് പകരം സിഗ് സാഗ് ഡ്രൈവിംഗ്. ഈ പരീക്ഷ ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിൽ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ല. നിലവിൽ ടൂവീലറുകൾക്ക് എട്ട് ആണ് എടുക്കേണ്ടത്. എന്നാൽ ചില...

സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും

സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട്‌ കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തിൽ ചൂട് കൂടുമ്പോൾ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ശരീരത്തെ ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കൻപോക്സ് പോലുള്ള രോഗങ്ങളെല്ലാം കൂടാം. മഞ്ഞപ്പിത്തം ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ...

സിപിഎം അഞ്ച് സംസ്ഥാനങ്ങളില്‍ ‘ഇന്ത്യ’ സഖ്യത്തില്‍; ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം എന്ന നിലയില്‍ സി.പി.എം. മത്സരിക്കുക നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍ മാത്രം. രാജസ്ഥാന്‍, അസം, മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് സഖ്യസാധ്യത സി.പി.എം. തേടുന്നത്. ഇതില്‍ തമിഴ്നാട്ടില്‍ ഡി.എം.കെ.യും കോണ്‍ഗ്രസുമുള്‍പ്പെടുന്ന സഖ്യത്തിലും ബിഹാറില്‍ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യത്തിലും ഇടതുസാന്നിധ്യം ഉറപ്പാണ്. ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായി ഒരു സീറ്റ് നല്‍കാമെന്ന...

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എൽഡിഫിന് ആറ് വാർഡുകളിൽ അട്ടിമറി വിജയം, ബിജെപിയില്‍നിന്ന് മൂന്നെണ്ണം പിടിച്ചെടുത്തു; യുഡിഎഫിന് തിരിച്ചടി

സംസ്ഥാനത്ത് 23 വാർഡുകളിലായി നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വൻ നേട്ടവും യുഡിഎഫിന് തിരിച്ചടിയും. ആറ് വാർഡുകളിൽ അട്ടിമറി വിജയം ഉൾപ്പടെ എല്‍ഡിഎഫ് 10 സീറ്റ് സ്വന്തമാക്കി. ബിജെപിയുടെ മൂന്ന് സിറ്റിങ് വാർഡുകളും ഇവയിൽ ഉൾപ്പെടുന്നു. 14 സീറ്റ് കൈവശമുണ്ടായിരുന്ന യുഡിഎഫ് പത്തിലേക്ക് ചുരുങ്ങി. കണ്ണൂർ മട്ടന്നൂർ നഗരഭയിലെ ടൗണ്‍ വാർഡിൽ ഉൾപ്പെടെ മൂന്നിടത്താണ്...

സിപിഎം നേതാവിന്റെ കൊലപാതകം; ‘കൊല നടത്തിയത് തനിച്ച്’, കാരണം വ്യക്തി വിരോധമെന്ന് പ്രതി പൊലീസിനോട്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്‍കി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന്...

പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കാസർകോട്: പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാർ ബേവൂരിയിലെ ടികെ അബ്ദുല്ല ഹുസൈ നാറിൻ്റെയും മറിയയുടെയും മകൾ ഫാത്തിമത്ത് തസ് ലീമ (28) ആണ് മരിച്ചത്. കാസർകോട് നെല്ലിക്കുന്നിലെ ജമാലിൻ്റെ ഭാര്യയാണ്. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെയാണ് തസ് ലീമ കാസർകോട് സ്വകാര്യ ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം...

കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെ ആണ് കൊലപാതകം നടന്നത്. കുത്തേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള 4ല്‍ അധികം...

വാഹന രജിസ്‌ട്രേഷനും പുതിയ നിര്‍ദേശങ്ങള്‍; മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണമെന്നും...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img