Saturday, April 20, 2024

Latest news

ആസ്തി 1,413 കോടി; ഡി.കെ. ശിവകുമാർ രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎയെന്ന് റിപ്പോർട്ട്

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എല്‍.എ. ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുള്ളതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 1,700 രൂപ മാത്രം വരുമാനമുള്ള പശ്ചിമബംഗാളില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എയാണ് ഏറ്റവും ദരിദ്രനായ എംഎൽഎയെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), നാഷണല്‍ ഇലക്ഷന്‍...

ഹെഡ്‌ലൈറ്റിന് പവര്‍ കൂടിയാല്‍ കുടുങ്ങും; എല്‍.ഇ.ഡി, ലേസര്‍ ലൈറ്റുകള്‍ പിടിക്കാന്‍ വീണ്ടും എം.വി.ഡി.

വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്രപ്രകാശത്തിനെതിരേ നടപടിയുമായി മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്മെന്റ്. റോഡുകളിലെ രാത്രി വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. അതിനാല്‍ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകള്‍, ലേസര്‍ ലൈറ്റുകള്‍, അലങ്കാര ലൈറ്റുകള്‍ എന്നിവയുടെ ദുരുപയോഗം തടയാന്‍ പരിശോധന ശക്തമാക്കും. പ്രകാശതീവ്രത കൂടിയ ഹെഡ് ലൈറ്റ് ഉപയോഗിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത...

ദുബായില്‍ നിന്ന് 10 കിലോ തക്കാളി അമ്മയ്ക്ക് സമ്മാനമായി കൊണ്ടുവന്ന് മകള്‍

രാജ്യത്ത് തക്കാളി വില കുത്തനെ കൂടിയതോടെ  ദുബായില്‍ താമസിക്കുന്ന മകള്‍ അമ്മയ്ക്ക് സമ്മാനമായി വാങ്ങിയത് 10 കിലോ തക്കാളി. ദുബായില്‍ താമസക്കാരിയായ മകള്‍  നാട്ടിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാന്‍ വന്നപ്പോഴാണ് അമ്മയ്ക്ക് 10 കിലോ തക്കാളി വാങ്ങിയത്. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്താണ് വാങ്ങേണ്ടതെന്ന് യുഎഇയില്‍ നിന്ന് മകള്‍ അമ്മയോട് ചോദിച്ചപ്പോഴാണ്  തനിക്ക് സമ്മാനമായി...

പിടിച്ചാൽ കിട്ടാതെ ഐ.പി.എൽ ബ്രാൻഡ് വാല്യൂ, 14,688 കോടിയിൽ നിന്നും 26,438 കോടിയിലേക്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ(ഐ.പി.എൽ) ബ്രാൻഡ് മൂല്യത്തിൽ വൻ വർധന. കഴിഞ്ഞ വർഷ(2022)ത്തെ അപേക്ഷിച്ച് 80 ശതമാനമാണ് വർധനവ്. 2022ൽ 1.8 ബില്യൺ ഡോളറായിരുന്നുവെങ്കിൽ(14,688) 2023ൽ അത് 3.2 ബില്യൺ ഡോളറായാണ്(26,438) ഉയർന്നത്. ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഹൗലിഹാൻ ലോക്കിയുടെതാണ് റിപ്പോർട്ട്. ഐ.പി.എലിന്റെ സംപ്രേക്ഷണാവകാശ തുകയിലും വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്....

വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം; ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തു

നടന്‍ വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവേട്ട; വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവേട്ട. രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയും പകലുമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കരിപ്പൂരിലിറങ്ങിയ നാല് യാത്രക്കാരില്‍ നിന്നാണ് 4,580 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചത്. രാത്രി സ്പൈസ് ജെറ്റ് എയര്‍ലൈന്‍സിലെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി പുത്തന്‍വളപ്പില്‍ റിഷാദില്‍നിന്ന് (32) 1034 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ...

ഈ വർഷം ഇതുവരെ ബിഗ് ടിക്കറ്റിലൂടെ 291 വിജയികൾ; 159 മില്യൺ ദിർഹം സമ്മാനം

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ബിഗ് ടിക്കറ്റ് 30 വർഷമായി ജി.സി.സിയിലെ ഏറ്റവും വലിയ നറുക്കെടുപ്പായി തുടരുന്നു. ക്യാഷ്, ഗോൾഡ്, ഡ്രീം കാർ എന്നിങ്ങനെ 159 മില്യൺ ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ 291 വിജയികൾക്ക് ഈ വർഷം ഇതുവരെ ബിഗ് ടിക്കറ്റ് നൽകുകയും ചെയ്തു. മാസംതോറും ക്യാഷ്, ഡ്രീം കാർ പ്രൈസുകൾ എല്ലാ മാസവും മൂന്നാം തീയതി ഒരു ഭാഗ്യശാലിക്ക്...

ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ  പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്. വിനായകനെതിരെ  എറണാകുളം ഡിസിസി...

സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ; മണിപ്പൂരിൽ സ്ഥിതി വഷളാകുന്നു, വ്യാപക വിമർശനം

കലാപം രൂക്ഷമായ മണിപ്പൂരിൽ നിന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതോടെ രാജ്യവ്യാപകമായി പ്രതിഷേധവും, വിമർശനവും ഉയരുകയയാണ്.സംസ്ഥാനത്ത് നിലവിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പൊലീസിന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളിലുണ്ട്. സംഭവത്തിൽ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കൊലപാതകം...

തുളുവിൽ സംസാരിച്ച് എം.എൽ.ഐയും സ്പീക്കറും, ഒന്നും മനസിലാകാതെ സാംസ്‌കാരിക മന്ത്രി; കർണാടക നിയമസഭയിൽ നടന്നത്

മം​ഗ​ളൂ​രു: തുളു കർണാടകയുടെ ര​ണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം കഴിഞ്ഞദിവസം നിയമസഭയിൽ ഉയർന്നിരുന്നു. ദക്ഷിണ കന്നട ജി​ല്ല​യി​ലെ പു​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം.എൽ.എ അ​ശോ​ക് കു​മാ​ർ റൈയാണ് ​ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ലി​ലൂ​ടെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചത്. തുളുവില്‍ സംസാരിച്ചാണ് അ​ശോ​ക് കു​മാ​ർ റൈ ഈ വിഷയം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സാംസ്കാരിക മന്ത്രി...
- Advertisement -spot_img

Latest News

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക്...
- Advertisement -spot_img