വടാപാവ് മുതൽ ബിരിയാണി വരെ; ലെയ്‌സിന് ഇതെന്തുപറ്റി, കാരണം തിരഞ്ഞ് ഭക്ഷണപ്രേമികൾ

0
121

ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട സ്‌നാക്‌സ് ആണ് ലെയ്‌സ്. എല്ലാ തലമുറയും ഇഷ്ടപ്പെടുന്ന ലഘുഭക്ഷണം കൂടിയാണിത്. വിവിധ രുചികളിൽ ലെയ്‌സ് ലഭ്യമാണെങ്കിലും ഇപ്പോൾ ഒരു ലിങ്ക്ഡ്ഇൻ ഉപയോക്താവ് ലെയ്‌സിന്റെ നിലവിലെ ഫ്ലേവറുകളിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, തനത് ഇന്ത്യൻ രുചികൾ ഉൾക്കൊള്ളുന്ന രീതിയിലുള്ള എഐ ജനറേറ്റഡ് ചിത്രങ്ങൾ കൂടി പങ്കിട്ടിട്ടുണ്ട്.

അഭിഷേക് പ്രഭു എന്ന പേരിലുള്ള ലിങ്ക്ഡ്ഇൻ ഉപയോക്താവാണ് ലെയ്‌സിന്റെ പുതിയ രുചിയുള്ള ചിത്രം പങ്കിട്ടത്. ക്ലാസിക് മസാല രുചിക്ക് അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന വിവിധ ഭക്ഷണ പദാർത്ഥങ്ങൾ ഇന്ത്യയിൽ ഉണ്ടെന്ന് ഉപയോക്താവ് കമ്പനിയെ ഓർമ്മിച്ചിട്ടുണ്ട്. പഴയ അതേ മാജിക് മസാല രുചി മടുത്തെന്നും ഇന്ത്യയുടെ വൈവിധ്യമാർന്ന രുചികൾ പരീക്ഷിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുകയുമാണ് അഭിഷേക് പ്രഭു ചെയ്തത്.

ലെയ്‌സ് ചിപ്‌സുകളിൽ സാധാരണ മസാല രുചിക്ക് പകരം പ്രാദേശിക രുചികൾ സംയോജിപ്പിക്കുക എന്ന ആശയം അഭിഷേക് നിർദേശിച്ചു. പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു ജനപ്രിയ ലഘുഭക്ഷണമായ ധോക്‌ല മുതൽ രാജ്യത്തുടനീളം ആരാധകരുള്ള ബിരിയാണി വരെ ഈ രുചികളിലുണ്ട്. ക്രീമും സ്വാദും നിറഞ്ഞ ഉത്തരേന്ത്യൻ കറിയായ ബട്ടർ ചിക്കൻ, പഹാഡോൺ വാലി മാഗി എന്നീ രുചികളിലുള്ള ലെയ്‌സിന്റെ എഐ ചിത്രങ്ങൾ അഭിഷേക് നിർമ്മിച്ചിട്ടുണ്ട്.

ആഗോള ലെയ്‌സ് പ്രേമികൾക്കായി ‘ഇന്ത്യൻ മസാല’ മാത്രമല്ല, ഇന്ത്യയുടെ പാചക വൈവിധ്യത്തിന്റെ ഒരു ശ്രോണി തന്നെ അവതരിപ്പിച്ചാൽ നന്നായിരിക്കും എന്നുള്ള കമന്റുകളാണ് അഭിഷേകിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here