തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
എല്ലാ മേഖലയിലും സർക്കാർ ജനപക്ഷ ക്ഷേമവും വികസനവും ഉറപ്പാക്കിയെന്നും...
ദോഹ: പൊതുമേഖലക്ക് ഈദുൽ ഫിത്വ്‌റിന് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ. അവധി മാർച്ച് 17 ന് ആരംഭിച്ച് മാർച്ച് 23 ന് അവസാനിക്കും. മാർച്ച് 24 ന് ജോലികൾ പുനരാരംഭിക്കും. അമീരി ദിവാനാണ് ഗവൺമെന്റ് സ്ഥാപനങ്ങൾക്കുള്ള ഈദുൽ ഫിത്വ്‌ർ അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങൾ, മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾ, പബ്ലിക് അതോറിറ്റികൾ, സ്ഥാപനങ്ങൾ എന്നിവക്ക്...
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും (മുഅദ്ദിൻമാർ) പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിൽ നൽകി വരുന്ന തുകയിൽ 500 രൂപയുടെ വർധനവാണ് വരുത്തിയത്.
ഇതോടെ ഇവർക്ക് ഓരോ മാസവും ലഭിക്കുന്ന ഓണറേറിയം 2000 രൂപയായി ഉയരും. വിവിധ മതവിഭാഗങ്ങളെ ചേർത്തുനിർത്തുന്നതിനും തെരഞ്ഞെടുപ്പിന് മുന്നോടിയായി...
ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ അധിക താപനിലയ്ക്ക് സാധ്യതയുണെന്ന് കേന്ദ്ര...
ദില്ലി: ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയിൽ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും എൻ എച്ച് എ ഐവ്യക്തമാക്കി. അൻപത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്‍ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്. വർഷത്തിൽ ഇരുനൂറ്...
ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇസ്രായേൽ-അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി വധിക്കപ്പെട്ടുവെന്ന കിംവദന്തികൾ കാട്ടുതീ പോലെ പടർന്നത്. തുർക്കി ആസ്ഥാനമായുള്ള അനഡോലു ഏജൻസിയുടെ അന്വേഷണത്തിന് മറുപടിയായാണ് നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വെറും വ്യാജവാർത്തകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്...
ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ തിരഞ്ഞുപിടിച്ച് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (IRGC). നെതന്യാഹുവിനെ ക്രിമിനൽ സയണിസ്റ്റ് പ്രധാനമന്ത്രി എന്നും ഐആർജിസി വിശേഷിപ്പിക്കുകയും ചെയ്തു.
"കൊടുംകുറ്റവാളിയും കുട്ടികളെ കൊന്നൊടുക്കുന്നവനുമായ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ, ഞങ്ങൾ അദ്ദേഹത്തെ തിരയുന്നത് തുടരും,"ഐആർജിസി പറഞ്ഞു.
ഈ പ്രസ്താവനകൾ ഐആർജിസിയുടെ ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ൻ്റെ 52-ാമത് ഘട്ടത്തിൻ്റെ...
കണ്ണൂര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പാര്‍ട്ടിയും തീരുമാനമെടുക്കുമെന്ന് കെപിസിസി മുന്‍ പ്രസിഡന്റും എംപിയുമായ കെ. സുധാകരന്‍. കണ്ണൂരില്‍ മല്‍സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കെ സുധാകരന്‍ നടത്തുന്ന നീക്കങ്ങളും സമ്മര്‍ദ്ദ തന്ത്രങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങളോട് എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന പ്രതികരണം....
ടി-20 ലോകകപ്പിൽ ഇന്ത്യക്കായി നിർണായക പ്രകടനം നടത്തി പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ് സഞ്ജു സാംസൺ. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജുവിന്റെ ചിട്ടയായ ജീവിതത്തെക്കുറിച്ചും ഭക്ഷണത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും ഷെഫ് പിള്ള എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.
മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിന് പിന്നാലെ സഞ്ജുവിന്റെ മാനേജർ ഇഖ്‌ലാസ് ഷെഫ് പിള്ളയെ വിളിച്ച...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...