ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ തമിഴ്നാട്ടിലെ സിപിഎം പോസ്റ്ററിൽ രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും. മധുരയിലെ സിറ്റിംഗ് എംപി സു വെങ്കടേശന്റെ പോസ്റ്ററിലാണ് രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും നിറഞ്ഞുനിൽക്കുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിലാണ് സിപിമ്മും കോൺഗ്രസും മത്സരിക്കുന്നത്. ഡിഎംകെ 21 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും സിപിഎം 2...
ദില്ലി : രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ധലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ്...
ഡൽഹി: രാജ്യം തെരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരിക്ഷയാണ്. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തി. എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായുള്ള വാർത്താസമ്മേളനത്തിലാണ് പരാമർശം.
97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി...
കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും കളിച്ചിട്ടും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് പോരാട്ടം കൈയൊഴിഞ്ഞ് ആരാധകര്‍. മുഹമ്മദ് റിസ്‌വാന്‍ നയിക്കുന്ന മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ബാബര്‍ അസം നയിക്കുന്ന പെഷവാര്‍ സല്‍മിയും തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടം ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലാണ് നടന്നത്. മത്സരത്തില്‍ ബാബറിന്‍റെ പെഷവാര്‍...
കാര്‍ട്ടാമ ഓവല്‍: യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ് മത്സരത്തിലെ അസാധാരണ ഫീല്‍ഡിങ് പ്രകടനം കണ്ട് കിളി പോയിരിക്കുകായണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ഫീല്‍ഡിങ് വീഡിയോ കണ്ടാണ് ആരാധകര്‍ അന്തം വിട്ടിരിക്കുന്നത്. യൂറോപ്യന്‍ ക്രിക്കറ്റ് ലീഗിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ഇന്‍ഡിപെന്‍ഡന്‍റ്സ് സിസിയും ഡൊണൗസ്റ്റാഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം.
ആദ്യം ബാറ്റ് ചെയ്ത...
കണ്ണൂര്‍: ബിജെപിയിലേക്ക് ഇനിയും ആള്‍ക്കാരെ കൊണ്ടുവരുമെന്ന് പത്മജ വേണുഗോപാല്‍. ഇനിയും ബിജെപിയിലേക്ക് മുഖ്യമന്ത്രിമാരുടെ മക്കള്‍ വരാനുണ്ടെന്നും പത്മജ പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്നവര്‍ ആരൊക്കെയെന്നത് ഇപ്പോള്‍ പറയില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.കണ്ണൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാല്‍.
മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, കെ കരുണാകരന്‍ എന്നിവരുടെ മക്കള്‍ കോണ്‍ഗ്രസ് വിട്ട്...
ഹൈദരാബാദ്: നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ആന്ധ്ര പ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ‘സമ്മാനപ്പെട്ടി’യെച്ചൊല്ലി വിവാദം. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി, തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരെ പാട്ടിലാക്കാൻ നൽകിയതായി ആരോപിക്കപ്പെടുന്ന ‘ഇൻസെന്റീവ് ബോക്സ്’ ആണ് ഏറെ വാഗ്വാദങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയത്.
വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ലോഗോ പതിച്ച ‘സമ്മാനപ്പെട്ടി’യിലെ ഇനങ്ങളാണ് വിവാദങ്ങൾക്കും...
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ മത്സരത്തോടെയാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം...
തിരുവനന്തപുരം: ‘ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടയ്ക്കൂ, കൂടുതൽ ഇളവുകൾ നേടൂ’ -വൈകാതെ ഇത്തരമൊരു വാഗ്ദാനവുമായി വൈദ്യുതിബോർഡ് ഉപഭോക്താക്കളുടെ മുന്നിലെത്തും.
സാമ്പത്തികപ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി കൂടുതൽ പണം വേണം. സർക്കാർസ്ഥാപനങ്ങളുടെ കുടിശ്ശിക അടുത്തകാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് ഉപഭോക്താക്കളിൽനിന്ന് മുൻകൂർ പണം സമാഹരിക്കാൻ ബോർഡ് ശ്രമിക്കുന്നത്. ഇതിനുള്ള...
ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...