പിഎസ്എല്‍ പ്ലേ ഓഫ് കാണാന്‍ സ്റ്റേഡിയത്തില്‍ ഒറ്റ മനുഷ്യനില്ല, രൂക്ഷ വിമര്‍ശനവുമായി വസീം അക്രം

0
129

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും കളിച്ചിട്ടും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് പോരാട്ടം കൈയൊഴിഞ്ഞ് ആരാധകര്‍. മുഹമ്മദ് റിസ്‌വാന്‍ നയിക്കുന്ന മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ബാബര്‍ അസം നയിക്കുന്ന പെഷവാര്‍ സല്‍മിയും തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടം ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലാണ് നടന്നത്. മത്സരത്തില്‍ ബാബറിന്‍റെ പെഷവാര്‍ സല്‍മിയെ തോല്‍പിച്ച് റിസ്‌വാന്‍റെ മുള്‍ട്ടാന്‍ ഫൈനലിലെത്തിയിരുന്നു.

എന്നാല്‍ കറാച്ചിയില്‍ നടന്ന പ്ലേ ഓഫ് പോരാട്ടം കാണാന്‍ സ്റ്റേഡിയത്തില്‍ വിരലില്‍ എണ്ണാവുന്ന ആരാധകര്‍ മാത്രമാണ് എത്തിയത്. വെള്ളിയാഴ്ച നടന്ന ക്വറ്റ ഗ്ലാഡിയേറ്റേഴ്സ്- ഇസ്ലാമാബാദ് യുണൈറ്റഡ് ഒന്നാം എലിമിനേറ്റര്‍ പോരാട്ടവും ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലാണ് നടന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മറ്റ് വേദികളായ ലാഹോറിലും റാവല്‍പിണ്ടിയിലും മുള്‍ട്ടാനിലുമെല്ലാം സ്റ്റേഡിയം നിറഞ്ഞ് കാണികളെത്തിയപ്പോഴാണ് കറാച്ചിയില്‍ ആരാധകര്‍ കറാച്ചിയെ കൈയൊഴിഞ്ഞത്.

റംസാന്‍ വൃതമായതിനാലാണ് മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ ആളുകളെത്താതെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാല്‍ പി എസ് എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ മറ്റ് വേദികളിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുകയാണ് അധികൃതര്‍ ഇപ്പോള്‍. പാകിസ്ഥാനിലെ ഏറ്റവും വലിയ ആഭ്യന്തര ടി20 ലീഗാ പി എസ് എല്‍ ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പില്‍ കളിക്കേണ്ടിവരുന്നത് നാണക്കേടാണെന്നായിരുന്നു പാക് മുന്‍ നായകന്‍ വസീം അക്രം ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അക്ഷരാര്‍ത്ഥത്തില്‍ ഒരാള്‍ പോലും മത്സരം കാണാന്‍ ഇല്ലായിരുന്നുവെന്നും അക്രം പറഞ്ഞു.

തിങ്കളാഴ്ചയാണ് പിഎസ്എല്‍ ഫൈനല്‍ നടക്കുന്നത്. ഇതാദ്യമായാണ് പിഎസ്എല്‍ ഫൈനല്‍ തിങ്കളാഴ്ച നടത്തുന്നത്. മുമ്പ് എട്ട് സീസണുകളിലും ഞായറാഴ്ചയായിരുന്നു ഫൈനല്‍ നടന്നത്. രണ്ടാം എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇസ്ലാമാബാദ് യുുണൈറ്റഡും പെഷവാര്‍ സല്‍മിയും തമ്മിലുള്ള രണ്ടാം എലിമിനേറ്ററില്‍ ജയിക്കുന്നവര്‍ മുള്‍ട്ടാന്‍ സുുല്‍ത്താന്‍സുമായി ഏറ്റുമുട്ടും.

 

LEAVE A REPLY

Please enter your comment!
Please enter your name here