കുവൈത്ത് സിറ്റി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാര്‍ക്കെതിരേ കുവൈത്തിൽ ശക്തമായ നടപടി. രണ്ട് കമ്പനികളിലായി ഒമ്പത് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ശേഷം അന്നുതന്നെ നാടുകടത്തുകയും ചെയ്തു.
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തിങ്കളാഴ്ചയാണ് ഇവര്‍ ജോലി...
സൈസ് കൂടുതലുള്ള ഫയലുകൾ പരസ്പരം ഷെയർ ചെയ്യാൻ ആൻഡ്രേയിഡ് ഫോണുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകളായിരുന്നു സെൻഡറും ഷെയറിറ്റും. എന്നാൽ ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം വന്നതോടെ ആൻഡ്രോയിഡ് ഫോണുകളിലെ ഇൻബിൽറ്റ് ഷെയറിങ് ഓപ്ഷനായ നിയർബൈ ഷെയർ ഉപയോഗിച്ചായി ഷെയറിങ്. ഇപ്പോഴിതാ സമാനമായൊരു ഫീച്ചർ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.
വൈകാതെ തന്നെ പുതിയ ഫീച്ചർ വാട്‌സ് ആപ്പ് അവതരിപ്പിക്കും....
ഒരു കമ്പനിയില്‍ ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടുതല്‍ പാടില്ലെന്ന് അറിയിച്ച് നിരസിച്ചിരുന്ന വിസ അപേക്ഷകള്‍ യുഎഇ സ്വീകരിച്ചു തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകള്‍ വീണ്ടും സ്വീകരിച്ചു തുടങ്ങിയതായി കമ്പനികള്‍ അറിയിച്ചു.
ജീവനക്കാരെ നിയമിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്ന സന്ദേശമാണ് വിസ അപേക്ഷകള്‍ നിരസിക്കുമ്പോള്‍ മറുപടിയായി ലഭിച്ചിരുന്നത്. ഈ മാസം...
എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം. എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് കോളേജ് വിദ്യാർത്ഥികൾക്കിടയിലെ മോശം നിലവാരമുള്ള ഉറക്കവും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
ഓപ്പൺ-ആക്സസ് ജേണലായ ബിഎംജെ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എനർജി ഡ്രിങ്കുകൾ ഇടയ്ക്കിടെ കഴിക്കുന്നത് പോലും അസ്വസ്ഥമായ ഉറക്കത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
എനർജി ഡ്രിങ്കുകളിൽ ശരാശരി 150...
ബംഗളൂരുവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നാല് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തിന് ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒളിവില്‍. മലയാളി പെണ്‍കുട്ടി ജിയന്ന ആന്‍ ജിറ്റോയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ചെല്ലകെരെയിലുള്ള ഡല്‍ഹി പബ്ലിക് സ്‌കൂളിലെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജിയന്ന.
ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റുവെന്നാണ്...
സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം. റവന്യൂ സെക്രട്ടേറിയേറ്റാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കഴിഞ്ഞ 10 വർഷമായി നദികളായിൽ നിന്നുള്ള മണൽ വാരൽ സംസ്ഥനത്ത് നിർത്തിവെച്ചിരിക്കയായിരുന്നു.
നിർമാണമേഖലയുടെ നീണ്ടകാലത്തെ ആവശ്യമാണിത്. അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഔദ്യോഗിക മണൽവാരൽ എന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ...
ബെംഗളൂരു∙ ഇതര മതസ്ഥനെ പ്രണയിച്ചതിനു സഹോദരിയെ യുവാവ് തടാകത്തിൽ തള്ളിയിട്ടു കൊന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുങ്ങി മരിച്ചു. മൈസൂരു ഹുൻസൂർ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ധനുശ്രീ(19), അമ്മ അനിത(40) എന്നിവരാണു മരിച്ചത്. നിതിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു.
അടുത്തുള്ള ഗ്രാമത്തിലെ ബന്ധു വീട്ടിലേക്ക് ഇരുവരെയും ബൈക്കിൽ കൊണ്ടു പോയ നിതിൻ യാത്രാമധ്യേ...
ഹണിമൂൺട്രിപ്പ് ഗോവയിലേക്ക് വാഗ്ദാനം നൽകിയിട്ട് അയോധ്യയിലേക്ക് കൊണ്ടുപോയ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഗോവയിൽ പോകാമെന്ന് വാഗ്ദാനം നൽകിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കുമാണ് ഭർത്താവ് കൊണ്ടുപോയത്. ഇതിൽ പ്രതിഷേധിച്ചാണ് യുവതിയുടെ തീരുമാനം. മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് അഞ്ചുമാസത്തെ വിവാഹ ജിവിതത്തോടെ വിവാഹമോചനം ആവശ്യപ്പെട്ടത്.
യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷമാണ് യുവതി വിവാഹ...
മഞ്ചേശ്വരം: 90 കിലോ കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടു വരാന്‍ സംഘത്തിന് പണം നല്‍കിയ ബന്തിയോട് സ്വദേശിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. അജീഷും സംഘവും അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്ക ബൈതലയിലെ ഷേക്കാലി (73) ആണ് അറസ്റ്റിലായത്.
മൂന്ന് മാസം മുമ്പ് പൈവളിഗെ ബായിക്കട്ടയില്‍ വെച്ച് സ്വിഫ്റ്റ് കാറില്‍ കടത്തികൊണ്ടുവന്ന 90 കിലോ കഞ്ചാവ്...
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പല തവണ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ പ്രതിക്ക് 128 വർഷം കഠിന തടവും 6,60,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കല്ലായി അറക്കത്തോടുക്ക റാസി മൻസിലിൽ ഇല്യാസ് അഹമ്മദ് (35)നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജ് രാജീവ് ജയരാജ് ശിക്ഷിച്ചത്.
പിഴ സംഖ്യയിൽ നിന്ന് അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക്...