Sunday, July 27, 2025

Latest news

പി സി ജോര്‍ജ് ഇനി ബിജെപി നേതാവ്; ഡല്‍ഹിയിലെത്തി അംഗത്വം സ്വീകരിച്ചു

കോട്ടയം: കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഉച്ചക്ക് രണ്ടരയോടെ ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്നചടങ്ങിലാണ് പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചത്. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കര്‍, വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ബിജെപിയില്‍ അംഗമായത്. ജനപക്ഷം പ്രവര്‍ത്തകര്‍ ബി ജെ പി യില്‍...

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിക്ക് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ഭീഷണി, പൊലീസ് സുരക്ഷ

ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു. ഇതിനെ തുടർന്നാണ് ക്വാർട്ടേഴ്‌സിൽ സുരക്ഷ ഏർപ്പെടുത്തിയത്. നിലവിൽ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ...

ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ വീണ്ടും ആക്രമണം; കല്ലേറിൽ രാഹുലിന്റെ കാറിന്റെ ചില്ല് തകർത്തു

ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്നും കല്ലേറിൽ ഗ്ലാസ് തകർന്നുവെന്നും കോൺഗ്രസ്. പശ്ചിബംഗാൾ-ബിഹാർ അതിർത്തിയിൽവെച്ചാണ് സംഭവമുണ്ടായത്. രാഹുൽ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ നിന്നും പശ്ചിമബംഗാളിലേക്ക് കടക്കുന്നതിനിടെ മാൾഡയിൽ വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ഇത് കല്ലേറ് മൂലമാണെന്നാണ് കോൺഗ്രസ് ആരോപണം. രാഹുലിന്റെ കാറിന്റെ പിന്നിലുള്ള...

ശ്രദ്ധിക്കൂ, ഈ ആറ് ശീലങ്ങൾ ക്യാൻസറിന് കാരണമാകാം…

ക്യാന്‍സര്‍ ഇന്ന് എല്ലാവരും ഭയക്കുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. മാറിയ ജീവിത ശൈലിയാണ് ക്യാന്‍സര്‍ സാധ്യത കൂടാന്‍ കാരണം. ക്യാൻസറിയേക്ക് നയിച്ചേക്കാവുന്ന നിങ്ങളുടെ ചില ശീലങ്ങളെ പരിശോധിക്കാം... ഒന്ന്... ഉദാസീനമായ ജീവിതശൈലിയാണ് ആദ്യമായി നിങ്ങള്‍ മാറ്റേണ്ടത്. ഇത് ക്യാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളെയും വിളിച്ചുവരുത്തും. ദൈനംദിന ദിനചര്യകളിൽ വ്യായാമം ഉൾപ്പെടുത്തുന്നത് ക്യാൻസർ പ്രതിരോധിക്കാന്‍ സഹായിക്കും. രണ്ട്... ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്ന...

ആത്മീയ ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ വീഴ്ത്തും, ഫോട്ടോകൾ മോർഫ് ചെയ്ത് ഭീഷണി, പീഡനം, 19കാരൻ അറസ്റ്റിൽ

മലപ്പുറം: ആത്മീയ കാര്യങ്ങൾക്കുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്ന യുവാവ് അറസ്റ്റിൽ. പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിം (19) ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. വാട്‌സ്ആപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ...

രാജ്യത്ത് മൊബൈൽ ഫോണുകൾക്ക് വില കുറയും; ഇതാണ് കാരണം..

മൊബൈൽ ഫോണുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചില പ്രധാന പാർട്‌സുകളുടെ ഇറക്കുമതി തീരുവ 15-ൽ നിന്ന് 10 ശതമാനമായി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ബാറ്ററി എൻക്ലോസറുകൾ, പ്രൈമറി ലെൻസുകൾ, ബാക് കവറുകൾ, സിം സോക്കറ്റ് തുടങ്ങി പ്ലാസ്റ്റിക്, മെറ്റൽ എന്നിവയുടെ കോമ്പിനേഷനിൽ നിർമ്മിച്ച വിവിധ മെക്കാനിക്കൽ ഘടകങ്ങളുടെ ഇംപോർട്ട് ഡ്യൂട്ടിയാണ് കുറച്ചതെന്ന് ജനുവരി 30-ന് പുറത്തുവന്ന...

ഉറങ്ങാൻ കിടന്ന 26കാരൻ ഹൃദയാഘാതം മൂലം മരിച്ചു; വിവാഹിതനായത് ഒരുമാസം മുൻപ്

പാലക്കാട്: കാഞ്ഞിരത്താണി കപ്പൂരിൽ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കപ്പൂർ പത്തായപ്പുരക്കൽ ഷെഫീക്ക്(26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ ആയ യുവാവിനെ ബന്ധുക്കൾ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...

‘ലാപ്‌ടോപ്പ് വാങ്ങാൻ മംഗലാപുരത്ത് പോകണം’; കാസർകോട്ട് ഹണിട്രാപ്പ്, 59-കാരനിൽനിന്ന് തട്ടിയത് 5 ലക്ഷം; യുവതിയടക്കം 7 പേര്‍ പിടിയില്‍

കാസർകോഡ്: ഹണിട്രാപ്പിൽപെടുത്തി ജീവകാരുണ്യ പ്രവർത്തകനായ കാസർകോഡ് സ്വദേശിയായ 59കാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശികളായ ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്.മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണംതട്ടുകയായിരുന്നു. മാങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരു​ണ്യ പ്രവർത്തകനെയാണ് ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയത്. വിദ്യാഭ്യാസ സഹായത്തിനെന്ന പേരിലാണ് പെൺകുട്ടി ജീവകാരുണ്യപ്രവർത്തകനെ...

2ജി, 3ജി സേവനങ്ങൾ പൂർണമായും നിർത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ജിയോ

ന്യൂഡൽഹി: 2ജി, 3ജി സേവനങ്ങൾ പൂർണമായും നിർത്തണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സേവനങ്ങൾ നിർത്തി എല്ലാ ഉപഭോക്താക്കളേയും 4ജി, 5ജി നെറ്റ്‍വർക്കുകളിലേക്ക് മാറ്റണമെന്നാണ് ജിയോയുടെ നിർദേശം. 5ജി നെറ്റ്‍വർക്കിനെ സംബന്ധിച്ച് ട്രായ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് നിർദേശമുള്ളത്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്നും അഭിപ്രായങ്ങൾ കൂടി തേടിയാണ്...

മായങ്ക് അഗർവാളിന് അസ്വസ്ഥതയുണ്ടായത് സീറ്റിൽ വെച്ചിരുന്ന പാനീയം കുടിച്ചതോടെ; ഗൂഢാലോചന ആരോപിച്ച് പൊലീസിൽ പരാതി നൽകി

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരവും കർണാടക നായകനുമായ മായങ്ക് അഗർവാൾ പൊലീസിൽ പരാതി നൽകി. തന്റെ സീറ്റിൽ വെച്ചിരുന്ന പ്രത്യേക പാനീയം കുടിച്ചതോടെയാണ് അസ്വസ്ഥതയുണ്ടായതെന്നും ഇതിൽ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായും കാണിച്ചാണ് മാനേജർ വഴി ത്രിപുര ന്യൂ കാപിറ്റൽ കോംപ്ലകസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. സീറ്റിലുണ്ടായിരുന്ന പാനീയം വളരെ...
- Advertisement -spot_img

Latest News

കേരള ക്രിക്കറ്റിന് അഭിമാന നിമിഷം; ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ അഞ്ച് കേരള താരങ്ങള്‍; അസറുദ്ദീന്‍ ഉപനായകന്‍

തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...
- Advertisement -spot_img