മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ മുഴുവൻ വിലയും തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും...
കാസർകോട്: കാഞ്ഞങ്ങാട്ടെ കടയുടെ പൂട്ട് തകര്‍ത്ത് അരലക്ഷത്തോളം രൂപയുടെ ചോക്ക്ലേറ്റ് മോഷ്ടിച്ചവര്‍ പിടിയില്‍. 17കാരന്‍ ഉള്‍പ്പടെ മൂന്ന് പേരാണ് പിടിയിലായത്. ജനുവരി 14 നാണ് കാഞ്ഞങ്ങാട്ട് കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്‍റര്‍പ്രൈസസിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് കള്ളന്മാര്‍ മോഷണം നടത്തിയത്. 42,430 രൂപയുടെ ചോക്ലേറ്റും മേശയിലുണ്ടായിരുന്ന 1,680 രൂപയും പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് മൂന്ന്...
മലപ്പുറം: പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 123 വര്‍ഷം തടവ്. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ പീഡനത്തിന് ഇരയാക്കിയ കേസിലായിരുന്നു ശിക്ഷാവിധി.
രണ്ട് കേസുകളിലായാണ് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 8.5 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 2021-22 കാലഘട്ടത്തിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്....
ദില്ലി: ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അവതരിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ സംസ്ഥാനങ്ങൾ വഴി ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. രാവിലെ ഭരണഘടനയുമായി നിയമസഭയിലെത്തിയ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും നടപടികളോട് കോൺഗ്രസ് സഹകരിക്കണമെന്നും പറഞ്ഞു. ബിജെപി...
ക്രിക്കറ്റ് കളിക്കാത്ത ആണ്‍കുട്ടികള്‍ ഇന്ത്യയില്‍ കുറവാണെന്ന് തന്നെ പറയാം. അത്രയ്ക്ക് ഏറെയാണ് ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള സ്വീകാര്യത. ചെറിയ ഒരു സ്ഥലം കിട്ടിയാല്‍ പോലും അവിടെ ബാറ്റും ബോളുമായി ക്രിക്കറ്റ് കളി തുടങ്ങുകയായി. ക്രിക്കറ്റ് ഏറെ ശ്രദ്ധവേണ്ട ഒരു കളികൂടിയാണ്. വിക്കറ്റ് ലക്ഷ്യമാക്കി മൂളി വരുന്ന പന്തുകള്‍ കൃത്യമായി അടിച്ച് പറത്തിയില്ലെങ്കില്‍ വിക്കറ്റും കൊണ്ട് പോകും....
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന് പദ്ധതിയിടുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാന നിയമസഭയിൽ ഇന്ന് അവതരിപ്പിച്ച ഏക സിവിൽ കോഡിലാണ് ഇത് സംബന്ധിച്ച നിയമമുള്ളതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം ബന്ധങ്ങളിൽ ഏര്‍പ്പെടുന്നവര്‍ 21 വയസിൽ താഴെയുള്ളവരാണെങ്കിൽ രക്ഷിതാക്കളുടെ സമ്മതവും വേണം. ഉത്തരാഖണ്ഡിലെ താമസക്കാർ സംസ്ഥാനത്തിന് പുറത്താണ്...
ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നല്‍കിയ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി മദ്രാസ് ഹൈക്കോടതി 15 ദിവസത്തേക്ക് ജയിലിലടച്ച മുന്‍ ഐപിഎസ് ഓഫീസര്‍ ജി സമ്പത്ത് കുമാറിനെതിരായ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും ഹൈക്കോടതി...
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ദർഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമർപ്പിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ഹരജി കോടതി തള്ളി. സൂഫി വര്യൻ ബദറുദ്ദീൻ ഷായുടെ ദർഗയാണ് ഹിന്ദു പക്ഷത്തിന് വിട്ട് നൽകാൻ ബാഗ്പത് ജില്ലാ കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ചയാണ് സിവിൽ ജഡ്ജ് ശിവം ദ്വിവേദി മുസ്ലിം പക്ഷത്തിന്റെ ഹരജി തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.
ബാഗ്പത്...
ബെംഗളൂരു: മംഗലാപുരത്ത് വീണ്ടും സദാചാരപ്പൊലീസ് ചമഞ്ഞ് ആക്രമണം. ബെംഗളുരു സ്വദേശിയായ പെൺകുട്ടിക്കും മലയാളി യുവാവിനും നേരെയാണ് തീവ്രഹിന്ദുസംഘടനാപ്രവർത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തെ പനമ്പൂർ ബീച്ചിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആളുകൾ ബീച്ചിലിരിക്കുകയായിരുന്ന പെൺകുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു. യുവാവ് മുസ്ലിമാണെന്നും ലൗ...
പുതിയ മാൽവെയർ വില്ലൻമാരെ നീക്കം ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe, Let's Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, GlowChat, Wave Chat എന്നീ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ഇവയിൽ ഏതെങ്കിലും ഉപയോക്താക്കൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടനടി...
തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...