Thursday, November 6, 2025

Latest news

‘സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നും പേരിട്ടത് ശരിയായില്ല’; നായക്ക് ദൈവങ്ങളുടെ പേരിടുമോയെന്ന് കോടതി

ദില്ലി: പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിന് കോടതി ഉപദേശിച്ചു. അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയായി ഈ ആവശ്യം നിലനിൽക്കില്ലെന്ന് അറിയിച്ച കോടതി,...

റിയാസ് മൗലവി വധക്കേസിലെ വിധി ഈമാസം 29 ന്

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി ഈ മാസം 29ന് പറയും. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വിധിയുടെ തീയതി പ്രഖ്യാപിച്ചു. 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത്...

ഇനി 15 വര്‍ഷമല്ല, കേരളത്തിലെ ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷം

തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താവുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി വര്‍ധിപ്പിച്ചു. ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമായിട്ടാണ് ഉയര്‍ത്തിയത്. നേരത്തെ പതിനഞ്ച് വര്‍ഷമായിരുന്നു കാലാവധി. 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്ട്രിക്കല്‍ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാല്‍ മാത്രമേ...

കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് ട്രെയിന്‍ മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് മംഗലാപുരം വരെ നീട്ടി. വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12.40ന് മംഗലാപുരത്ത് എത്തും. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.

ഉഡുപ്പിയിലെ ജുവലറിയിൽ രാത്രി ബുർഖ ധരിച്ച് ഒന്നിച്ചെത്തി മൂന്ന് സ്ത്രീകൾ, ശേഷം വമ്പൻ തരികിട! സിസിടിവി കുടുക്കുമോ? അന്വേഷണം

മംഗളുരു: ഉഡുപ്പിയിലെ ജുവലറിയിലെത്തി തട്ടിപ്പ് നടത്തി യുവതികൾ മുങ്ങി. ബുർഖ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളാണ് വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ ആഭരണങ്ങളുമായി ഉഡുപ്പിയിലെ ജുവലറിയിൽ നിന്നും മുങ്ങിയത്. ജുവലറി ഉടമ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ ഉടൻ തന്നെ...

ഒരു ഓവറിലെ ആറ് പന്തുകളും സിക്സർ…; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യക്കാരൻ | VIDEO

ഹൈദരാബാദ്: കടപ്പയിൽ കേണൽ സി.കെ നായിഡു ട്രോഫിയിൽ ആറ് പന്തുകളിൽ ആറ് സിക്സറുകൾ പറത്ത് ആന്ധ്രയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ വംശി കൃഷ്ണ. വൈ.എസ്. രാജ റെഡ്ഡി എ.സി.പി. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റെയിൽവേസിനെതിരായിരുന്നു മത്സരത്തിലായിരുന്നു വംശിയുടെ ഉജ്ജ്വല പ്രകടനം. സ്പിന്നർ ദമൻദീപ് സിങിന്റെ ഓവറിലാണ് വംശി ആറു പന്തുകളിലും സിക്സറുകൾ പറത്തിയത്. ഇതോടെ, ഈ നേട്ടം കൈവരിക്കുന്ന...

18 വര്‍ഷത്തെ കാത്തിരിപ്പ്! കണ്ണീരോടെ സ്വീകരിച്ച് ബന്ധുക്കള്‍ പ്രിയപ്പെട്ടവരെ നെഞ്ചോടണച്ച് ആ അഞ്ചു പ്രവാസികള്‍

ദുബൈ: പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവര്‍ സ്വന്തം മണ്ണില്‍ വിമാനമിറങ്ങി. കണ്ണീരോടെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഓടിയെത്തി. വെറും ഒരു കാത്തിരിപ്പ് ആയിരുന്നില്ല അത്, ജീവിതം ഇനി എങ്ങനെയെന്ന് അറിയാതെ, ഇനി ഒരിക്കലെങ്കിലും പ്രിയപ്പെട്ടവരെ കാണാനാകുമോ എന്നറിയാത്ത 18 വര്‍ഷത്തെ ജയില്‍വാസം. ദുബൈയില്‍ ജയിലിലായിരുന്ന അഞ്ച് പ്രവാസികള്‍ കഴിഞ്ഞ ദിവസമാണ് മോചിതരായി നാട്ടിലെത്തിയത്. കൊലപാതക കേസിൽ...

നിശ്ചിത നിബന്ധനകൾ ബാധകം, മക്ക, മദീന ഹറമുകളിൽ വെച്ച് നികാഹ് നടത്താം; അനുമതിയുണ്ടെന്ന് സൗദി അധികൃതർ

റിയാദ്: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹ കരാറുകൾ (നികാഹ്) നടത്താൻ അനുമതിയുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം മക്കയിലെയും മദീനയിലെയും ഇസ്ലാമിക വിശുദ്ധ ഗേഹങ്ങളിൽ വിവാഹ കരാറുകൾ നടത്താൻ സൗദി അധികൃതർ അനുവാദം നൽകുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് റിപ്പോർട്ട്...

അക്ബറല്ല പ്രശ്നം, ഹർജിയുടെ കാരണം വിശദീകരിച്ച് വിഎച്ച്പി; ചോദ്യശരങ്ങളുമായി ഹൈക്കോടതി, റിപ്പോര്‍ട്ട് തേടി

ദില്ലി:പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ വിഎച്ച്എപി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പേര് പെണ്‍ സിംഹത്തിന് നല്‍കിയിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍ സിംഹത്തിന് സീത ദേവിയുടെ പേര് നല്‍കിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന്...

പ്രവാസികൾക്ക് സന്തോഷ വാർത്ത; വലിയ ആശ്വാസം, ഈ ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടാൻ തീരുമാനിച്ച് സൗദി അറേബ്യ

റിയാദ്​: ഉടമയടക്കം ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ്​ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാ​ഴ്​ച സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തി​േൻറതാണ്​ തീരുമാനം. നേരത്തെ നീട്ടി നൽകിയ കാലാവധി ഫെബ്രുവരി 25ന്​ (ശഅ്​ബാൻ മധ്യത്തോടെ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്​. ഇത്​​ ലക്ഷക്കണക്കിന്​...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img