ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി എന്നാണ് യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
ദില്ലി : ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇലക്ഷൻ കമ്മീഷൻ ഇന്ന് പുറത്ത് വിട്ട ലിസ്റ്റിലാണ് ഈ വിവരങ്ങളുളളത്. ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത് സാന്റിയാഗോ മാർട്ടിന്റേ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസസാണ്. 1208 കോടിയാണ് വിവാദ വ്യവസായിയുടെ...
ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ...
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച രാംനാഥ് കോവിന്ദ് സമിതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. 11,000 പേജുകളുള്ള റിപ്പോർട്ടില്‍ 2029ഓടുകൂടി ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കണമെന്ന് ശുപാർശ ചെയ്യുന്നു. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതോടെ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ആ തുക രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നാണ്...
ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാ വാട്‌സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫില്‍ട്ടര്‍ ടാബുകള്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാറ്റുകള്‍ക്കായി മൂന്ന് സെഗ്‌മെന്റുകള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ഫീച്ചര്‍.
ഓള്‍, അണ്‍വീഡ്, ഗ്രൂപ്പ് മെസേജുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ചാറ്റുകള്‍ ക്രമീകരിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ആന്‍ഡ്രോയിഡിന്റെ...
തിരുവനന്തപുരം: ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണം നടക്കില്ല. നാളെ മുതൽ ഞായറാഴ്ച വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിലെത്തി ആധാർ അപ്ഡേഷൻ നടത്താമെന്ന് അധികൃതർ അറിയിച്ചു.
ഉപാഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലും ആധാർ അപ്ഡേഷൻ...
നാസിക്: ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറുമെന്നും അവരെ സംരക്ഷിക്കാന്‍ നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ചന്ദ്വാദിൽ കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്നിവരും റാലിയില്‍...
ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന 'കരുണയുടെ മാസം' ക്യാംപെയ്നിലൂടെ മാർച്ച് 12 മുതൽ ഏപ്രിൽ എട്ട് വരെ അധിക സമ്മാനങ്ങൾ നേടാൻ അവസരം.
കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റ് നിർദേശിക്കുന്നതോ സ്വയമേവ ചെയ്യുന്നതോ ആയ കാരുണ്യ പ്രവർത്തികൾ നിങ്ങളെ സമ്മാനാർഹരാക്കും. ഫോട്ടോ, വീഡിയോ ആയി കാരുണ്യ പ്രവർത്തികൾ പകർത്താം. സോഷ്യൽ...
കുറ്റവാളികളെ പിടികൂടാൻ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റിംഗ് ഓപ്പറേഷൻ നടത്തുന്നത് പതിവാണ്. എന്നാൽ അടുത്തിടെ, ചില കള്ളന്മാരെ കയ്യോടെ പിടികൂടാൻ കളക്ടർ തന്നെ വേഷം മാറിയിറങ്ങേണ്ടി വന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഇവിടുത്തെ ദിദാ മായ് ഹെൽത്ത് കെയർ സെന്‍ററിൽ രോഗിയായി അഭിനയിച്ച് എത്തിയ കളക്ടർ നടത്തിയ രഹസ്യ ഓപ്പറേഷനിടെ കണ്ട കാഴ്ച കളക്ടറെ അക്ഷരാര്‍ത്ഥത്തില്‍...
കല്യാണ ചടങ്ങുകള്‍ ചിത്രീകരിക്കാന്‍ എത്തിയ വീഡിയോ ഗ്രാഫര്‍ വധുവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായി ഒളിച്ചോടി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബീഹാറിലെ അഹിയാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുജാഫര്‍ പുരയിലാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് ഒരു യുവതിയുടെ കല്ല്യാണ ചടങ്ങുകള്‍ നടന്നത്. വധുവിന്റെ മാതൃസഹോദരനാണ് കല്യാണ ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന് വീഡിയോഗ്രാഫറെ ഏര്‍പ്പാടാക്കിയത്.
കല്ല്യാണത്തിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...