Latest news

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 3.03 ന് ഖോര്‍ഫക്കാന്‍ തീരത്ത് അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായത്. താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. https://twitter.com/ncmuae/status/1784002189351919948?t=dgUqxEANC8NKCFwJgA4MiQ&s=19    

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

സാധാരണക്കാരെ ലക്ഷ്യമിട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ കുറഞ്ഞവിലയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. രാജ്യത്ത് 100 സ്റ്റേഷനുകളിലായി 150 കൗണ്ടറുകളാണ് സൗജന്യനിരക്കിലുള്ള ഭക്ഷണം വിതരണം ആരംഭിച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേയില്‍ 34 റെയില്‍വേ സ്റ്റേഷനുകളിലാണ് സ്റ്റാളുകള്‍ ആരംഭിച്ചിരിക്കുന്നത്. ചെന്നൈ റെയില്‍വേ ഡിവിഷനില്‍ ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍, താംബരം, ചെങ്കല്‍പ്പെട്ട്, ആര്‍ക്കോണം എന്നീ റെയില്‍വേ സ്റ്റേഷനുകളിലാണുള്ളത്. തിരുച്ചിറപ്പിള്ളി റെയില്‍വേ ഡിവിഷനില്‍...

‘അത് ശരിയാവില്ല, സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും’; നിലപാട് കടുപ്പിച്ച് വാട്ട്സ്ആപ്പ്

ദില്ലി: സന്ദേശങ്ങളിലെ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്സ്ആപ്പ്.  കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. കീര്‍ത്തിമാന്‍ സിങാണ് ഇക്കാര്യം ദില്ലി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. 2021​ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്ത് വാട്ട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും നൽകിയ ഹര്‍ജികൾ  ഹൈക്കോടതി പരിഗണിക്കവെയാണ്...

അജ്മീറിലെ മസ്ജിദിനുള്ളിൽ കയറി 30കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ പള്ളിക്കുള്ളിൽ കയറി മുസ്‌ലിം‌‌ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളിൽ ശനിയാഴ്ച പുലർച്ചെയാണ് ദാരുണ സംഭവം. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ (30) ആണ് മരിച്ചത്. ഈ സമയം ആറ് കുട്ടികളും പള്ളിക്കുള്ളിലുണ്ടായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികൾ മൗലവിയെ മരിക്കുന്നതുവരെ മർദിച്ചു. ബഹളം വച്ചാൽ...

സഊദിയിലേക്കുള്ള വിസ സേവനങ്ങൾ ഇനി 110 രാജ്യങ്ങളിൽ കൂടി

റിയാദ്: സഊദി അറേബ്യയിലേക്കുള്ള വിവിധ തരം വിസകളുടെ നടപടികൾക്കായി 110 രാജ്യങ്ങളിൽ 200 സേവന കേന്ദ്രങ്ങൾ ഈ വർഷാവസാനത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 45-ൽ അതികം രാജ്യങ്ങളിൽ 190-ൽ അതികം കേന്ദ്രങ്ങളുണ്ട്. ഇത് കൂടാതെയാണ് 110 രാജ്യങ്ങളിലായി 200-ൽ അതികം വിസ സേവന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതെന്ന് സഊദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൻറെ പൂർണ...

‘ഇ പി മാത്രമല്ല, കോൺഗ്രസിലെയും പല രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്’; അതിൽ എന്താണ് തെറ്റെന്ന് പ്രകാശ് ജാവദേക്ക‍ര്‍

മുംബൈ: മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരുമായും ച‍ര്‍ച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്ക‍ര്‍. കേരളത്തിൽ സിപിഎമ്മിന് ഒരു എംപിമാത്രമേയുളളു. ബാക്കിയുളളവരുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്നും...

പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത്...

ടി20 ലോകകപ്പ് 2024: കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം,വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

2024ലെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയ്ക്കായി ഓപ്പണിംഗ് ജോഡിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടീമിന്റെ ഡിഫോള്‍ട്ട് ഓപ്പണറായി രോഹിത് ശര്‍മ്മ തുടരുമെങ്കിലും, അദ്ദേഹത്തിന്റെ പങ്കാളിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഏറെയാണ്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ യശസ്വി ജയ്സ്വാളും ഇഷാന്‍ കിഷനും ഫോമിലായതോടെ ചര്‍ച്ച കൂടുതല്‍ ഊഹാപോഹങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഓപ്പണിംഗ് റോളിലേക്ക് നിരവധി ക്രിക്കറ്റ് പണ്ഡിതന്മാരും...

ഉത്തരക്കടലാസിൽ ജയ് ​ശ്രീറാം എഴുതിയ വിദ്യാർത്ഥികളെ ജയിപ്പിച്ചു; യുപിയിൽ പ്രൊഫസർമാർക്ക് സസ്‍പെൻഷൻ

ലഖ്‌നൗ: പരീക്ഷയ്ക്ക് ഉത്തരങ്ങൾക്കു പകരം ജയ് ശ്രീറാം എന്ന് എഴുതിയതിന് വിദ്യാർഥികൾക്ക് പാസ് മാർക്ക് നൽകി അധ്യാപകർ. ഉത്തർപ്രദേശിലെ സർക്കാർ സർവകലാശാലയായ ജോൻപൂരിലെ വീർ ബഹദൂർ സിങ് പൂർവാഞ്ചൽ യൂനിവേഴ്‌സിറ്റി(വി.ബി.എസ്.പി.യു) ആണു സംഭവം. വിദ്യാർഥികളുടെ പരാതിയിൽ രണ്ട് അധ്യാപകരെ സർവകലാശാലാ അധികൃതർ സസ്‌പെൻഡ് ചെയ്തു. വി.ബി.എസ്.പി സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന ദിവ്യാൻഷു സിങ് എന്ന യുവാവിന്റെ വിവരാവകാശ...

ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

കാഞ്ഞങ്ങാട്: ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ് കാസർകോട് ജില്ലയിലുള്ളവർ. അടുത്തിടെ ഉപ്പള, നെല്ലിക്കട്ട, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം മംഗല്‍പ്പാടിയിലും മോഷണ ശ്രമവും ഉണ്ടായി. ആളില്ലാത്ത വീട് നോക്കിയാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഇടങ്ങളില്‍ മോഷണം തുടരുന്നത്. വാതില്‍ പൊളിച്ചോ,...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img