Wednesday, July 9, 2025

Latest news

ട്രെയിനിൽ ഇനി എല്ലാവർക്കും ലോവർ ബെ‍ർത്ത് കിട്ടില്ല; പുത്തൻ പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

ട്രെയിനിലെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ യാത്രാസുഖവും സൌകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്കുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇവർക്ക് അപ്പർ, മിഡിൽ ബെർത്തുകൾ ലഭിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി...

രാജ്യത്തെ MLA-മാരിൽ കോടീശ്വരന്മാരെത്ര, അവരുടെ ആസ്തിയെത്ര; കേരളത്തിൽ ഒന്നാമൻ ഈ MLA, കണക്കുകളുമായി ADR

ന്യൂഡല്‍ഹി: രാജ്യത്തെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). മുംബൈ ഘട്‌കോപാര്‍ ഈസ്റ്റ് മണ്ഡലത്തിലെ ബിജെപി എംഎല്‍എ പരാഗ് ഷായാണ് എഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എ. 3,400 കോടി രൂപയുടെ അടുത്താണ് ഇദ്ദേഹത്തിന്റെ ആസ്തി. 1,413 കോടി രൂപയിലേറെ ആസ്തിയുമായി കര്‍ണാടകയിലെ കനകപുര...

‘ഈ മെസേജിനോട് പ്രതികരിച്ചില്ലെങ്കില്‍ കര്‍ശന നടപടി’, തട്ടിപ്പാണ്; ഭയം വേണ്ട ജാഗ്രത മതിയെന്ന് MVD

നിയമലംഘനം നടത്തിയതിന് പിഴയടയ്ക്കണമെന്നറിയിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ തട്ടിപ്പ് സന്ദേശങ്ങളെത്തുന്നു. ഫോണിലെ പാസ്വേഡുള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍നേടി തട്ടിപ്പുനടത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ വാട്സാപ്പ് സന്ദേശങ്ങളാണ് പലര്‍ക്കും ലഭിച്ചിട്ടുള്ളത്. സന്ദേശത്തിലുള്ള 'ഇ-ചലാന്‍ റിപ്പോര്‍ട്ട് ആര്‍ടിഒ' എന്ന പേരിലുള്ള ആപ്പിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും. ഇതിനെതിരേ മോട്ടോര്‍വാഹന വകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്‍പ്പെടെ ജാഗ്രതാനിര്‍ദേശം നല്‍കിത്തുടങ്ങി. വാഹനത്തിന്റെ നമ്പറുള്‍പ്പെടെ നല്‍കിയാണ്...

ഗള്‍ഫ് രാജ്യങ്ങള്‍ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

ഗള്‍ഫ് രാജ്യങ്ങള്‍ (ജിസിസി) ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. യുഎഇയില്‍ ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് പൊതുമേഖലയിലെ അവധി. ശവ്വാല്‍ നാലിന് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. റമദാന്‍ 30 ദിവസമാണെങ്കില്‍ അവസാന ദിനവും അവധിയായിരിക്കും. ഇതുകൂടാതെ ശവ്വാലില്‍ മൂന്ന് ദിവസത്തെ അവധിയും ഉണ്ടായിരിക്കും. മാര്‍ച്ച് ഒന്നിനാണ് ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ ആരംഭിച്ചത്. 30 നോമ്പ്...

‘ഇയ്യ് ഈ കളറ് ഷർട്ട് എടുക്കണ്ട, അതെന്താ ഞാനെടുത്താല്!’ 2 പേർക്കും ഇഷ്ടപ്പെട്ടത് ഒരേ കളർ ഷർട്ട്, കൂട്ടത്തല്ല്

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഒരേ നിറത്തിലുള്ള ഷര്‍ട്ട് എടുത്തതിന്റെ പേരില്‍ യുവാക്കള്‍ തമ്മിലുള്ള സംഘർഷം പുറത്തേക്കും വ്യാപിച്ചതോടെ അത് കൂട്ടത്തല്ലായി മാറുകയും പൊലീസ് ഇടപെടുകയുമായിരുന്നു. പിന്നാലെ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. ഷര്‍ട്ട് വാങ്ങിക്കുന്നതിനായി തുണിക്കടയില്‍ എത്തിയ ഇരുവരും ഒരേ നിറത്തിലുള്ള ഷര്‍ട്ട് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം...

മേക്കപ്പ് സാമഗ്രികളെന്ന വ്യാജേന 15 കിലോ ഹൈബ്രിഡ് കഞ്ചാവ്, നെടുമ്പാശ്ശേരിയിൽ രണ്ട് യുവതികൾ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മേക്കപ്പ് സാമഗ്രികളെന്ന പേരിൽ കൊണ്ടുവന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരയ രണ്ട് യുവതികളിൽ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. രാജസ്ഥാനിൽ നിന്നുള്ള മാൻവി ചൗധരി, ഡൽഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരെ കസ്റ്റംസ് കസ്റ്റഡയിലെടുത്തു....

മഞ്ചേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം: ഗര്‍ഭം പെണ്‍കുട്ടി പറഞ്ഞ യുവാവിന്റേതല്ലെന്ന് ഡിഎന്‍എ ഫലം; പുതിയ മൊഴി പ്രകാരം ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായതു സംബന്ധിച്ച പോക്‌സോ കേസില്‍ പുതിയ വഴിത്തിരിവ്. ഡിഎന്‍എ പരിശോധനയില്‍ ഗര്‍ഭത്തിന്റെ ഉത്തരവാദി ഇപ്പോള്‍ പോക്‌സോ കേസില്‍ വിചാരണ നേരിടുന്ന യുവാവല്ലെന്ന റിപ്പോര്‍ട്ടു പുറത്തു വന്നു. ഇതേ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയില്‍ നിന്നു വീണ്ടും മൊഴിയെടുത്തു. ഇതനുസരിച്ച് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശാശ്വത് കുമാര്‍ എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം...

60,000 ത്തിലും ബ്രേക്കില്ല; കേരളത്തില്‍ പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണ വില

തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും റെക്കോര്‍ഡിട്ട് തിരുത്തി കേരളത്തിലെ സ്വര്‍ണ വില. ബുധനാഴ്ച പവന് വര്‍ധിച്ചത് 320 രൂപ. സ്വര്‍ണ വില 66,320 രൂപയിലെത്തിയതോടെ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും കേരളത്തിലെ സ്വര്‍ണ വില റെക്കോര്‍ഡിലെത്തി. 40 രൂപ വര്‍ധിച്ച് ആദ്യമായി ഗ്രാമിന് 8,290 രൂപയിലെത്തി. ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍...

വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തിയവരെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു

കുമ്പള: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി തർജമയിൽ എ ഗ്രേഡ് നേടിയ നഫീസ അൽബിഷ ബിൻത് അബൂ ബദ്രിയ നഗർ, ജൂനിയർ ഐ ലീഗ് ഫുട്ബോളിലെ ജില്ലയിലെ മികച്ച താരം മുഹമ്മദ് റഫീഖ് അൻസാർ അംഗഡിമുഗർ എന്നിവരെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു. കുമ്പള റോയൽ ഖുബ ഹോട്ടലിൽ നടന്ന ഇഫ്താർ...

കൊല്ലത്ത് വിദ്യാർത്ഥിയുടെ കൊലപാതകം; നീണ്ടകര സ്വദേശിയായ പ്രതി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽചാടി മരിച്ചു

കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img