Tuesday, July 8, 2025

Latest news

ബന്തിയോട് ബേരിക്ക കടപ്പുറത്ത് ചത്ത ഡോൾഫിൻ തീരത്തണഞ്ഞു, വീണ്ടും തിരയെടുത്തു

ബന്തിയോട് : ഡോൾഫിൻ ചത്ത നിലയിൽ തീരത്തണഞ്ഞെങ്കിലും വീണ്ടും തിരയെടുത്തു. ബന്തിയോടിനടുത്ത് ബേരിക്ക കടപ്പുറത്താണ് ആദ്യം ഡോൾഫിനെ ചത്ത നിലയിൽ കണ്ടത്. കുറച്ച് സമയത്തിനു ശേഷം തിരമാലയിൽപ്പെട്ട് കടലിലേക്ക് തന്നെ പോയി. കടലിൽ ഒഴുകി നടന്ന ഇത് പിന്നീട് പെരിങ്കടിയിൽ കണ്ടെങ്കിലും തീരത്തണഞ്ഞില്ല. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതനുസരിച്ച് കുമ്പള തീരദേശ പോലീസും കാസർകോട്ടുനിന്ന്‌ വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ചത്ത നിലയിലുള്ള...

മുംബൈയിൽ നിന്ന് കേരളത്തിന്റെ തൊട്ടടുത്തേക്ക് 12 മണിക്കൂർ മതി ! ‘പറപറക്കും’ വന്ദേഭാരതുമായി റെയിൽവേ

മുംബൈ മലയാളികൾക്ക് ഉപകാരപ്രദമായേക്കാവുന്ന പുതിയ ഒരു വന്ദേഭാരത് സർവീസ് റെയിൽവേ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മുംബൈയിൽ നിന്ന് മംഗലാപുരം വരെയുള്ള സർവീസാണ് റെയിൽവേ നിലവിൽ പരിഗണിച്ചുകൊണ്ടിരിക്കുന്നത്. സര്‍വീസ് വരികയാണെങ്കില്‍ 12 മണിക്കൂറിനുള്ളില്‍ മുംബൈയിൽ നിന്ന് മംഗലാപുരത്തേക്ക് എത്താനാകും. നിലവിൽ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് സ്റ്റേഷനിൽ നിന്ന് ഗോവയിലെ മഡ്ഗാവ് വരെ പോകുന്ന വന്ദേഭാരതിനെയും, മഡ്ഗാവിൽ നിന്ന്...

കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകൾ: പഠനം

കൊല്ലം: പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്‌ളാസ്റ്റിക് കണികകളുണ്ടെന്നു പഠനം. പത്തു പ്രമുഖ ബ്രാന്‍ഡുകളെടുത്തു നടത്തിയ പഠനത്തില്‍ ലിറ്ററിന് ശരാശരി മൂന്നുമുതല്‍ പത്തുവരെ കണികകളാണ് കണ്ടെത്തിയത്. നാരുകള്‍, ശകലങ്ങള്‍, ഫിലിമുകള്‍, പെല്ലറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ തരികള്‍ കാണപ്പെട്ടിട്ടുണ്ട്. കണക്കുപ്രകാരം കുപ്പിവെള്ളംവഴി പ്രതിവര്‍ഷം ശരാശരി 153.3 തരികള്‍ ഉപഭോക്താവിന്റെ ശരീരത്തിലെത്തുമെന്നാണ്. കേരളത്തില്‍ വില്‍ക്കുന്ന കുടിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകള്‍...

യുവാവിന്റെ വയറ്റില്‍ എംഡിഎംഎ കണ്ടെത്തി, വിഴുങ്ങിയത് പോലീസിനെ കണ്ടതോടെ

താമരശ്ശേരി: എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ നത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച...

എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും വീണ്ടും എംഡിഎംഎ കണ്ടെത്തി

കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. അഞ്ചാലമൂട് സ്വദേശി അനില രവീന്ദ്രനെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് എംഡിഎം എ കണ്ടെത്തിയത്. 46 ഗ്രാം എംഡിഎംഎയാണ് ജനനേന്ദ്രീയത്തിൽ നിന്ന് കണ്ടെത്തിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇന്നലെ ഇവരിൽനിന്ന് 50...

ഭൂമിക്കായി ‘സ്വിച്ച് ഓഫ്’ ചെയ്യാം; നാളെ വൈദ്യുതി ഉപകരണങ്ങള്‍ ഓഫാക്കി ഭൗമ മണിക്കൂർ ആചരിക്കാന്‍ അഭ്യർഥിച്ച് KSEB

നാളെ രാത്രി ഒരു മണിക്കൂർ ഭൗമ മണിക്കൂറായി ആചരിക്കാൻ അഭ്യർഥനയുമായി കെഎസ്ഇബി. ആഗോള താപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാൻ ലോക വ്യാപകമായി ആഹ്വാനം ചെയ്യുന്നതിരിക്കുന്നതാണ് ഭൗമ മണിക്കൂർ. രാത്രി 8.30 മുതല്‍ 9.30 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി അറിയിച്ചു. വേൾഡ് വൈഡ് ഫണ്ട് ഫോർ...

ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ; സംഭവം കോഴിക്കോട് എലത്തൂരിൽ, മകൻ അറസ്റ്റിൽ

കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ പൊലീസിൽ പരാതി നൽകിയത്. അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും...

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും

പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ പ്രവര്‍ത്തനരഹിതമായ നമ്പറുകളില്‍ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപയോഗത്തിലില്ലാത്ത നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പേയ്‌മെന്റ് ആപ്പുകളെ ലക്ഷ്യമിട്ടാണ് നടപടികള്‍. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളുടെ സേവനങ്ങളാണ് താത്കാലികമായി നിറുത്തലാക്കാന്‍ ഒരുങ്ങുന്നത്. നിശ്ചിത കാലയളവിനുള്ളില്‍ ഉപയോഗിക്കാത്ത...

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി നാലുപേർ പിടിയിൽ. മൂന്ന് കേസുകളിലാണ് നാലു പേരുടെ അറസ്റ്റ്. 13 ഗ്രാം എംഡിഎംഎയും, വിറ്റുകിട്ടിയ ഏഴ് ലക്ഷം രൂപയുമായി രണ്ട് പേരെ മഞ്ചേശ്വരത്തെ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്തെ അൻവർ, കർണാടക സ്വദേശി മുഹമ്മദ് മൻസൂർ എന്നിവരാണ് അറസ്റ്റിലായത്. ഉപ്പള റെയിൽവേ ഗേറ്റ് പരിസരത്ത് 7.06 ഗ്രാം എംഡിഎംഎയുമായി സി.എ. മുഹമ്മദ്...

മാര്‍ച്ച് 22ന് കര്‍ണാടക ബന്ദ്; ആഹ്വാനം കന്നഡ അനുകൂല സംഘടനകളുടേത്

ബെംഗളൂരു: ശനിയാഴ്ച (മാര്‍ച്ച്22) കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകള്‍. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദിനാണ്...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img