Monday, November 10, 2025

Latest news

തറാവീഹ് നമസ്കാരത്തിനിടെ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

അഹമ്മദാബാദ്: റംസാൻ മാസത്തിലെ തറാവീഹ് നമസ്കാരത്തിനിടെ ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. അഹമ്മദാബാദ് പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്യാംമ്പസിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു കൂട്ടമാളുകൾ ക്രിക്കറ്റ്‌...

കൊട്ടും മേളവും… സുരേഷ് ഗോപിയുടെ റോഡ് ഷോ; പള്ളിയിൽ നിന്ന് ബാങ്ക് വിളിച്ചപ്പോൾ എല്ലാം നിര്‍ത്തിവച്ചു – വീഡിയോ

തൃശൂര്‍: പള്ളിയിൽ നിന്ന് ബാങ്ക് വിളികേട്ട് വാദ്യമേളങ്ങളോടെയുള്ള സുരേഷ് ഗോപിയുടെ റോഡ് ഷോ നിര്‍ത്തിവച്ച് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച തൃശ്ശൂർ പാവറട്ടി മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം. ആഘോഷപൂര്‍വം കൊട്ടും മേളവും നിരവധി ബിജെപി പ്രവര്‍ത്തരുമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ റോഡ് ഷോ എത്തിയത്. റോഡ് ഷോ കേച്ചേരി...

‘എന്‍റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധം’: ടൊവിനോ തോമസ്

തൃശൂർ: തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ്. താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ് വി ഇ ഇ പി) അംബാസ്സഡർ ആണെന്ന് ടൊവിനോ തോമസ് വ്യക്തമാക്കി. ആരെങ്കിലും തന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ...

കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണ്ണവേട്ട; പിടികൂടിയത് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം, കാസർകോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ  സ്വർണ്ണവേട്ട. രണ്ടു യാത്രക്കാരിൽ നിന്നും 60.16 ലക്ഷം രൂപ വില വരുന്ന 931 ഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി പറയുള്ള പറമ്പത്ത് യുസഫ്, കാസർക്കോട് സ്വദേശി അബ്ദുള്ള കുഞ്ഞി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത് കണ്ണൂർ വിമാനത്താവളത്തിൽ റിയാദിൽ നിന്നെത്തിയ കോഴിക്കോട് മേമുണ്ട സ്വദേശി അബ്ദുൽ ഖാദറിൽ നിന്ന്...

സ്റ്റംപിൽ പുഷ്പാർച്ചന, പിച്ചിൽ പൂജ; ഐ.പി.എൽ മുന്നൊരുക്കത്തിന് തുടക്കമിട്ട് കൊൽക്കത്ത

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ(ഐ.പി.എൽ) 17-ാം എഡിഷന് മാർച്ച് 22ന് ഔദ്യോഗികമായി കൊടിയേറുകയാണ്. കുട്ടിക്രിക്കറ്റ് പൂരത്തിന്റെ പുതിയ സീസണിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആഭ്യന്തര-വിദേശതാരങ്ങളെല്ലാം എത്തിത്തുടങ്ങിയതോടെ 10 ഫ്രാഞ്ചൈസികളും പ്രീസീസൺ ക്യാംപുകള്‍ക്കു തുടക്കമിട്ടുകഴിഞ്ഞിട്ടുണ്ട്. പുതിയ സീസണ്‍ മുന്നൊരുക്കങ്ങള്‍ക്കു തുടക്കമിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആർ) ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചിരുന്നു. കൊൽക്കത്തയുടെ...

ചലഞ്ചേഴ്സ് ചാമ്പ്യൻസ്; വനിതാ പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്

ഡൽഹി: വനിതാ പ്രീമിയർ ലീ​ഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് സ്മൃതി മന്ദാനയും സംഘവും ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 18.3 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച റോയൽ ചലഞ്ചേഴ്സ് 19.3...

റമദാൻ പ്രാർത്ഥന നടത്തുകയായിരുന്ന വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: വിദേശ വിദ്യാർത്ഥികളെ ഗുജറാത്ത് സർവ്വകലാശാലയിൽ വച്ച് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. റമദാനിലെ തറാവീഹ് നമസ്കാരത്തിനിടെയിലായിരുന്നു ആക്രമണം, ഹിതേഷ് മെവാദ, ഭാരത് പട്ടേൽ എന്നിവരാണ് പിടിയിലായത്. നിയമവിരുദ്ധമായി സംഘം ചേരൽ, ആയുധങ്ങളുമായി അനധികൃതമായി സംഘം ചേരൽ, കലാപം, വ്യാജരേഖ ചമയ്ക്കൽ, മുറിവേൽപ്പിക്കൽ, ജീവൻ അപകടപ്പെടുത്തൽ, അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കാമ്പസിനുള്ളിലെ...

ഷൂവിലും ശരീരത്തിലുമായി ഒളിപ്പിച്ചത് 2.2 കിലോ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 2.2 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹ്മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിഐആർഐ കണ്ണൂർ യൂണിറ്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. ഷൂവിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു...

അനുകൃതി കോണ്‍ഗ്രസ് വിട്ടത് ഇഡി നോട്ടീസിന് പിന്നാലെ; ബിജെപിയില്‍ ചേരുമെന്ന് സൂചന

ദില്ലി: പ്രശസ്ത മോഡലും ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയുടെ മരുമകളുമായ അനുകൃതി ഗുസൈന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസിന് പിന്നാലെയാണ് അനുകൃതി കോണ്‍ഗ്രസ് വിട്ടത്. വന അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് അനുകൃതിക്കും ഭര്‍തൃപിതാവ് ഹരാക് സിംഗ് റാവത്തിനും ഇഡി നോട്ടീസ് അയച്ചത്. അതേസമയം,...

ഞാൻ കണ്ടതാണ്, ലോകകപ്പ് ഫൈനൽ നടന്ന പിച്ചിൽ കൃത്രിമത്വം നടത്തിയത് രോഹിത്തിന്‍റെയും ദ്രാവിഡിന്‍റെയും അറിവോടെ:കൈഫ്

ലഖ്നൗ: കഴിഞ്ഞവര്‍ഷം നവംബറില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയച്ചില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനലിനുള്ള പിച്ചില്‍ കൃത്രിമത്വം നടത്തിയത് കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അറിവോടെയെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയും ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ തളക്കുകയും...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img