Tuesday, November 11, 2025

Latest news

അദാനി ഗ്രൂപ്പ് 1376 കോടി വേണമെന്നാവശ്യപ്പെട്ട് എത്തി, ലഭിച്ചത് പിഴ; പ്രഹരം സുപ്രീം കോടതി വക

ദില്ലി: 1376.35 കോടി രൂപ സർ ചാർജ്ജ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതയിൽ ഹ‍ർജിയുമായെത്തിയ അദാനി ഗ്രൂപ്പിന് തിരിച്ചടി. രാജസ്ഥാൻ വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ടുള്ള കേസിൽ ഒടുവിൽ അദാനി ഗ്രൂപ്പിന് സുപ്രീം കോടതി പിഴ ചുമത്തുകയായിരുന്നു. 50,000 രൂപയാണ് അദാനി ഗ്രൂപ്പിന് സുപ്രീം കോടതി പിഴ ചുമത്തിയത്. വൈദ്യുതി വില നൽകുന്നതിലെ കാലതാമസത്തിന് സർചാർജ് വേണ്ടെന്നും...

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും...

മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിനുള്ള രജിസട്രേഷൻ ആരംഭിച്ചു

മക്ക: മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിനുള്ള രജിസട്രേഷൻ ആരംഭിച്ചു.റമദാൻ ഇരുപത് മുതൽ ഇഅ്ത്തികാഫ് ആരംഭിക്കും വിധമാണ് ക്രമീകരണങ്ങൾ. പതിനെട്ട് വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഓണ്ലൈനായി രജിസ്റ്റ്ർ ചെയ്യാം. വിശുദ്ധ റമദാനിലെ ഏറ്റവും പവിത്രമായതും പുണ്യമേറിയതുമാണ് അവസാനത്തെ പത്ത് ദിനരാത്രങ്ങൾ. ഈ ദിവസങ്ങൾ മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിരിക്കാൻ വിശ്വാസികൾക്ക് അവസരമൊരുക്കുകയാണ് ഇരുഹറം കാര്യാലയം. 18 വയസ്സ്...

കര്‍ണാടക മുന്‍മുഖ്യമന്ത്രി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കും; ഡി.കെയുമായി ചര്‍ച്ച നടത്തി

ബെംഗളൂരു: കര്‍ണാടക ബി.ജെ.പിയില്‍ പൊട്ടിത്തെറി.മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും. കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാറുമായി ഗൗഡ ചർച്ച നടത്തി. മൈസൂരിൽ കോൺഗ്രസ് സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളുരു നോർത്ത് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഗൗഡ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. 2014...

ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സിന് കിട്ടിയത് 20 കോടി, ആര്‍സിബി വനിതകള്‍ക്ക് എത്ര കിട്ടി

ദില്ലി: കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സമ്മാനത്തുകയായി കിട്ടിയത് 20 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന് 13 കോടി രൂപയും സമ്മാനത്തുകയായി കിട്ടി. ഇതിന് പുറമെ പ്ലേ ഓഫിലെത്തിയ മുംബൈ ഇന്ത്യന്‍സിന് ഏഴ് കോടിയും ലഖ്നൗവിന് ആറ് കോടിയും സമ്മാനത്തുകയായി ലഭിച്ചു. ഇത്തവണ പുരുഷ ഐപിഎല്ലിലെ...

നിര്‍ണായകം ഈ 331 സീറ്റുകള്‍, രാജ്യത്തിന്റെ വിധി തീരുമാനിക്കുന്ന എട്ട് സംസ്ഥാനങ്ങള്‍

കൂട്ടിയും കിഴിച്ചും സമവാക്യങ്ങള്‍ മാറ്റിയെഴുതിയും എന്‍ഡിഎയും ഇന്ത്യ മുന്നണിയും തിരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാവുകയാണ്. ജീവന്‍മരണ പോരാട്ടമാണ് ഇന്ത്യ മുന്നണിക്ക്. ബിജെപിക്കും ഇന്ത്യ മുന്നണിക്കും ഒരുപോലെ പ്രധാനമായ എട്ട് സംസ്ഥാനങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുടെ ജയം തോല്‍വിയുമാണ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത്. നിര്‍ണായകമായ 331 ലോക്‌സഭ സീറ്റുകളുടെ ഉടമസ്ഥരായ എട്ടു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണെന്ന്...

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 25 വരെ അപേക്ഷിക്കാം

ഹരിപ്പാട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി 25-നു രാത്രി 12 വരെ അപേക്ഷിക്കാം. ഈവര്‍ഷം ഏപ്രില്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അര്‍ഹത. നേരത്തേ ജനുവരി ഒന്നിന് 18 വയസ്സാകുന്നവരുടെ അപേക്ഷയാണു പരിഗണിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇളവനുവദിച്ചത്. ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ.) മുഖേനെയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍.വി.എസ്.പി. പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് വഴിയോ...

ഗുജറാത്തില്‍ തോക്കുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഗുജറാത്തില്‍ കാസര്‍കോട് ഉപ്പള സ്വദേശി തോക്കുമായി അറസ്റ്റില്‍. ഉപ്പളയിലെ ഓട്ടോ ഡ്രൈവറും മജല്‍ സ്വദേശിയുമായ മുഹമ്മദ് സുഹൈല്‍ ആണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എന്താണ് ഇയാളുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. പിടിയിലായ മുഹമ്മദ് സുഹൈലിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഗുജറാത്ത് പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഗുജറാത്ത്...

മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ പാര്‍ട്ടിയില്‍ കലാപം

തിരുവനന്തപുരം: മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ ബിജെപിയില്‍ കലാപം. ബി ജെ പിക്ക് വേണ്ടി കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി തഴയുന്നെന്നാണ് ആക്ഷേപം. എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ സി.കെ പത്മനാഭനെ തഴഞ്ഞ് പത്മജ വേണുഗോപാലിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎ കാസര്‍കോട്...

ഭയാനകം, ഭീകരം; ബൈക്കിലെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന കുരങ്ങൻ, എല്ലാം നിമിഷനേരത്തിനുള്ളിൽ..!

മനുഷ്യരെപ്പോലെ പെരുമാറുന്നതിന് പേരുകേട്ട മൃ​ഗങ്ങളാണ് കുരങ്ങന്മാർ. എന്നാൽ, ചില സ്ഥലങ്ങളിൽ കുരങ്ങന്മാരെക്കൊണ്ടുണ്ടാകുന്ന ഉപദ്രവം ചില്ലറയൊന്നുമല്ല. മിക്കവാറും ന​ഗരങ്ങളിൽ കുരങ്ങന്മാരെ കൊണ്ട് വലിയ ബുദ്ധിമുട്ടാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു വീടിന്റെ മുറ്റത്തുണ്ടായിരുന്ന കുഞ്ഞിനെ ഒരു കുരങ്ങൻ എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ. വീഡിയോയിൽ ഒരു കളിപ്പാട്ട ബൈക്കിലാണ് കുരങ്ങനെത്തുന്നത്. ശരവേ​ഗത്തിൽ പാഞ്ഞുവരുന്ന...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img