Latest news

‘വി ഡി സതീശന്റെ നിലപാട് ബിജെപിക്ക് ഗുണമാകും, മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ സതീശൻ നിലപാട് മാറ്റണം’; എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ

എസ്ഡിപിഐ വോട്ട് വേണ്ട എന്ന വി.ഡി സതീശന്റെ നിലപാട് പുതിയത് അല്ലെന്ന് എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ CPA ലത്തീഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായി ധാരണ ആയ ശേഷം പിന്തുണ തള്ളിക്കളഞ്ഞിരുന്നു. വി.ഡി സതീശന്റെ നിലപാട് ബിജെപിക്ക് ഗുണമാകും. വി.ഡി സതീശന്റെ നിലപാട് കോൺഗ്രസിന്റെ പോളിസി ആണോ എന്നും അദ്ദേഹം ചോദിച്ചു. കെ.സി വേണുഗോപാൽ എസ്ഡിപിഐ...

സിഗരറ്റ് മാത്രമല്ല, ഇ-സിഗരറ്റുകളും കാൻസറിന് കാരണമാകാം; മുന്നറിയിപ്പുമായി പുതിയ പഠനം

വേപ്പിങ്ങും ഇ-സിഗരറ്റുകളുടെ ഉപയോഗവും കാൻസറിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം. മാർച്ച് 30ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW) ആണ് ഈ പഠനം പുറത്തുവിട്ടത്. തൊറാസിക് മെഡിസിൻ, ഓങ്കോളജി, ഫാർമസി, ക്ലിനിക്കൽ സയൻസസ് എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്. സിഗരറ്റിന് പകരമായി ഉപയോഗിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ...

‘മഞ്ചേശ്വരം സ്ഥാനാർഥിത്വം SDPIയുടെ തന്ത്രമായിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നു’; തുളസിധരൻ പള്ളിക്കൽ

കോഴിക്കോട്: പാർട്ടിക്കെതിരായ വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ച് എസ്ഡിപിഐ നേതാവ് തുളസീധരൻ പള്ളിക്കൽ. പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് വീഴ്ച. മഞ്ചേശ്വരം സ്ഥാനാർഥിത്വം ഉള്‍പ്പെടെ എസ്ഡിപിഐയുടെ തന്ത്രമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും തുളസീധരൻ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ ക്ഷമാപണം. എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരൻ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. എസ്ഡിപിഐ മത്സരിച്ചാൽ അത് ബിജെപിക്ക്...

നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊച്ചി: നടന്‍ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ദി ഡിസേബിള്‍ഡ് ആണ് പരാതി നല്‍കിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു സലിം കുമാറിന്റെ വിവാദ പരാമര്‍ശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസ്സിനെ ഹനിക്കുന്നതാണ് പരാമര്‍ശമെന്നാണ് പരാതിയില്‍...

നടന്‍ വിജയ്‌യുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്; ബാങ്ക് ബാലന്‍സ് 220 കോടി; ആസ്തി

ചെന്നൈ: തമിഴക വെട്രി കഴകവുമായി (ടിവികെ) തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പരീക്ഷണത്തിനൊരുങ്ങുന്ന വിജയ് യുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് നടന്‍ ആസ്തി വിവരങ്ങള്‍ പങ്കുവച്ചത്. നടന്‍ വിജയ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം വിജയ്ക്ക് 615കോടിയുടെ സ്വത്തുവകകളാണ് ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 615 കോടി സ്വത്തില്‍...

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്ന് മേരി പറഞ്ഞു. ''ഡോണൾഡിന് ഒടുവിൽ ഭരണമാറ്റം ലഭിക്കാൻ പോവുകയാണ്- പക്ഷേ അത് അമേരിക്കയിലായിരിക്കും, ഇറാനിലല്ല. ഇവിടെ രാജാക്കന്മാരില്ല''- മേരി എക്‌സിൽ കുറിച്ചു. നിമിഷങ്ങൾക്കകം പതിനായിരക്കണക്കിന് ആളുകളാണ്...

ഉടൻ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ആക്രമിക്കും: ട്രംപ്

വാഷിംഗ്‌ടൺ: ഉടൻ കരാറിൽ എത്തുകയും ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ-ലെബനൻ അതിർത്തിയിലും ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലും ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്. ഇറാനുമായുള്ള ചർച്ചകളിൽ വലിയ...

ഇറാൻ 10 കപ്പൽ നിറയെ എണ്ണ തന്നു, 20 കപ്പൽ കൂടി തരാമെന്ന് പറഞ്ഞു: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: യുഎസ് മുന്നോട്ടുവെച്ച 15 ഇന നിർദേശങ്ങളിൽ മിക്കവയും ഇറാൻ അംഗീകരിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി പാകിസ്താൻ മധ്യസ്ഥത വഹിച്ചു നടത്തുന്ന ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായതായി ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. തങ്ങളുടെ ഗൗരവം തെളിയിക്കുന്നതിനായി ഇറാൻ 10 വലിയ കപ്പലുകൾ നിറയെ എണ്ണ അമേരിക്കക്ക് നൽകിയതായി...

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച് വൻ തീപിടിത്തമുണ്ടായി. സ്ഥാപനത്തിൽ നിന്നും സമീപത്തെ പ്ലാന്റുകളിൽ നിന്നുമുള്ള ജീവനക്കാരെ ഒഴിപ്പിച്ചു. തെക്കൻ ഇസ്രായേലിലെ നിയോട്ട് ഹോവാവ് വ്യാവസായിക മേഖലയിലെ പ്ലാന്റാണ് ആക്രമിക്കപ്പെട്ടതെന്ന് ‘അഡാമ’ അറിയിച്ചു. ഇറാനിയൻ മിസൈലോ...

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗ്രൗണ്ടിലിറങ്ങിയതോടെ ഐപിഎല്ലിലെ 19 സീസണുകളിലും കളിക്കുന്ന ആദ്യ താരമെന്ന അപൂർവ്വ നേട്ടമാണ് കോലി സ്വന്തമാക്കിയത്. 2008 ഏപ്രിൽ 18-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആർസിബിക്കായി...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img