Latest news

കുമ്പള പൊലീസ് സ്റ്റേഷന്റെ സീലിം​ഗ് തകർന്നുവീണു; പൊലീസുകാർ‌ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കാസർകോട്: കനത്ത മഴയിൽ കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിങ് തകർന്നുവീണു. ഒഴിവായത് വൻ ദുരന്തം. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. സ്റ്റേഷനിൽ ജി ഡിയും പാറാവുകാരനുമടക്കം 10 പേർ ഉണ്ടായിരുന്നു. കനത്ത മഴയിൽ പെട്ടെന്ന് സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. ഓഫീസിനകത്ത് ഉണ്ടായിരുന്ന സാധന സാമഗ്രികൾ തകർന്നു....

ബെംഗളൂരു മേല്‍പ്പാലത്തില്‍ അപകടകരമായി തൂങ്ങിക്കിടക്കുന്ന കര്‍ണ്ണാടക ആര്‍ടിസി ബസ്; വീഡിയോ വൈറല്‍

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയില്‍ ഇന്ത്യയില്‍ മേല്‍പ്പാലങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനമാണ് ഉണ്ടായിട്ടുള്ളത്. തിരക്കുള്ള നഗരങ്ങളെയും ജംഗ്ഷനുകളെയും ഒഴിവാക്കിക്കൊണ്ട് ഉയര്‍ന്നുവന്ന മേല്‍പ്പാലങ്ങള്‍ യാത്രാ സമയത്തെ വലിയ തോതില്‍ ലഘൂകരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍  നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മേല്‍പ്പാലങ്ങളിലെ അപകടത്തിന്‍റെ ഭീകരത വെളിപ്പെടുത്തുന്നു. ഏതാണ്ട് നാല്പത് അടി ഉയരമുള്ള മേല്‍പ്പാലത്തിന്‍റെ...

വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നൽകി, വരനെ കത്തികൊണ്ട് കുത്തി; അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റിൽ (വീഡിയോ)

ജയ്പൂർ: വിവാഹ പന്തലിലെത്തി വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റിൽ. രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ ഉഞ്ച ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വിവാഹത്തിനെത്തിയ അധ്യാപകൻ സ്റ്റേജിലെത്തി വരനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. എന്നാൽ തലപ്പാവ് ധരിച്ച വരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മെയ് 12നാണ് സംഭവം. കൃഷ്ണ- മഹേന്ദ്ര എന്നിവരുടെ വിവാഹാഘോഷ ചടങ്ങിനിടെയാണ് സംഭവം നടന്നത്. വിവാഹ...

158 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് 14 വർഷം

മംഗലാപുരം : സാധാരണക്കാരായ ഒട്ടേറെ പ്രവാസികളുടെ സ്വപ്നങ്ങൾ പാതിവഴിയിൽ കരിച്ചുകളഞ്ഞ മംഗലാപുരം ദുരന്തം നടന്നിട്ട് 14 വർഷം. 2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് 158 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്. ദുബായിൽ നിന്ന് പുറപ്പെട്ട എഐ812 വിമാനം മംഗലാപുരം ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. കണ്ണൂർ, കാസർകോട്,...

കോവിഡിന്റെ സിംഗപ്പൂർ വകഭേദം ഇന്ത്യയിൽ

ഡൽഹി: സിംഗപ്പൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിനു പിന്നിലെ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവി‍‍‍ഡ് ബാധിതരായ മുന്നൂറിലേറെ പേരിൽ ഈ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്നും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടിയില്ലെന്നും അധികൃതർ പറഞ്ഞു.

കാറിൽ എംഡിഎംഎ കടത്ത്; തൃശൂരിൽ കാസർഗോഡ് സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: തൃശ്ശൂരിൽ രാസ ലഹരി വേട്ട. 330 ഗ്രാം എംഡിഎംഎയുമായി 2 പേരെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്കോഡും, വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന കാസർഗോഡ് സ്വദേശി നജീബ് ഗുരുവായൂർ സ്വദേശി ജിനീഷ് എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്. അതേസമയം സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയാൻ കർശന നടപടി...

കനത്ത മഴ; ഉപ്പള ടൗണിലെ കടകളിൽ വെള്ളം കയറി

ഉപ്പള :കനത്ത മഴയിൽ ഉപ്പള ടൗണിലെ നിരവധി കടകളിൽ വെള്ളം കയറി. ദേശീയപാതയുടെ നിർമാണം നടക്കുന്ന ഇവിടെ ഓവുചാലുകളുണ്ടെങ്കിലും അത് നിറഞ്ഞുകവിഞ്ഞ് കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം കയറി. സാധനസാമഗ്രികൾ മാറ്റാൻ സാധിക്കാത്തതിനാൽ വ്യാപാരികൾക്ക് വലിയ നഷ്ടമാണുണ്ടായത്. ടൗണിൽ നിർമാണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് പൂർണമായും വെള്ളത്തിനടിയിലായി. അപ്പോളോ ഗോൾഡ്, റൂബി ഗോൾഡ്, സ്കൈ...

അമ്പതോളം അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം; ആശ്വാസ വാർത്ത

ദില്ലി: അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം. ഹൃദ്രോഗം മുതൽ പ്രമേഹം വരെയുള്ള സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 41 അസുഖങ്ങൾക്കുള്ള മരുന്നുകളുടെ വിലയും ആറ് ഫോർമുലേഷനുകൾക്കും കേന്ദ്രം വില കുറച്ചു. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ ആൻഡ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി പുതിയ പരിധി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്. മൾട്ടിവിറ്റാമിനുകൾക്കും...

പ്രജ്വലിന്റെ പാസ്‌പോട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് കർണാടക; റെഡ് കോർണർ നോട്ടീസിൽ പ്രതീക്ഷയർപ്പിച്ച് ‌എസ്‌ഐടി

ലൈംഗികാതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട പ്രജ്വൽ രേവണ്ണ  രാജ്യം വിട്ടിട്ട് ഒരു മാസമാകുകയാണ്. ഇതുവരെ പ്രജ്വലിനെ  കണ്ടെത്താനോ അറസ്റ്റു ചെയ്യാനോ സാധിക്കാതെ കുഴങ്ങുകയാണ് കർണാടക പൊലീസിലെ പ്രത്യേക  അന്വേഷണ സംഘം. സിബിഐ പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടീസ് കൊണ്ട് ചലനമൊന്നും കാണാതായതോടെ റെഡ്  കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം സിബിഐ.  ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതി  പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ പിൻബലത്തിലാണ്  അന്വേഷണ സംഘം റെഡ് കോർണർ നോട്ടീസ്  പുറപ്പെടുവിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്. അറസ്റ്റ് വാറണ്ട് ഉള്ളതിനാൽ വിദേശ കാര്യ മന്ത്രാലയം ഇടപെട്ടാൽ പ്രജ്വലിന്റെ  നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ സാധിക്കും. നയതന്ത്ര പരിരക്ഷയിലാണ് പ്രജ്വൽ ഇപ്പോൾ ജർമനി ...

വിവാഹ സൽക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ അടങ്ങിയ വെറ്റില പാൻ കഴിച്ചു; 12 വയസുകാരിയുടെ ആമാശയത്തിൽ ദ്വാരം

ബംഗളൂരു: വിവാഹസൽക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില പാൻ കഴിച്ച 12 വയസുകാരിയുടെ ആമാശയത്തിൽ ദ്വാരം വീണു. ബംഗളൂരുവിലാണ് സംഭവം നടന്നത്. വയറ്റിൽ കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആമാശയത്തിൽ ദ്വാരം വീണതാണെന്ന് കണ്ടെത്തിയത്. വിവാഹ സൽക്കാരത്തിന് പോയപ്പോൾ അവിടെ വെച്ചാണ് ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില പാൻ കുട്ടി കാണുന്നത്. എല്ലാവരും കഴിക്കുന്നത്...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img