Friday, May 3, 2024

Latest news

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം, മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. മാരി സെൽവം (23), കാർത്തിക(21) എന്നിവരാണ് അതിക്രൂര കൊലപാതകത്തിന് ഇരയായത്.  പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും ഒരേ ജാതിയിൽ നിന്നുള്ളവരാണെന്നും, മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം ആയതിനാൽ കാർത്തികയുടെ കുടുംബം ഇവരുടെ...

സെഞ്ചുറിയടിച്ച് സൂപ്പർ സ്ക്വാഡ്; മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ നൂറുകോടി ക്ലബ്ബിൽ

മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്ക്വാഡ് നൂറ് കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ വേൾഡ് വെെഡ് ബിസിനസ് നൂറുകോടി കടന്നതായി നിർമാതാക്കളായ മമ്മൂട്ടി കമ്പനി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്. ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് 80 കോടിയിലധികം കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. റിലീസ് ദിവസം മുതൽ അഭൂതപൂർവമായ സ്വീകരണമാണ് റോബി വർ​ഗീസ്...

‘പിഞ്ചുകുഞ്ഞിന്റെ ചികിത്സക്ക് വേണ്ടത് 17.5 കോടി, പ്രധാനമന്ത്രി സഹായിക്കണം’; കത്തെഴുതി കർണാടക മുഖ്യമന്ത്രി

ബെം​ഗളൂരു: പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.   സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) ബാധിച്ച കുഞ്ഞിന്റെ ചികിത്സക്ക് സോൾജെൻസ്മ എന്ന പേരിലുള്ള കുത്തിവയ്പ്പിന്റെ ഇറക്കുമതി നികുതി ഒഴിവാക്കണമെന്നും ചികിത്സക്ക് സാമ്പത്തിക സഹായം നൽകണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. കുട്ടിയുടെ ചികിത്സക്കാവശ്യമായ...

ചെലവ് ചുരുക്കി വിദേശയാത്ര; ‘പോക്കറ്റ് കാലിയാകാതെ’ ഫാമിലി ട്രിപ്പ്, ഗ്രൂപ്പ് വിസ സൗകര്യവുമായി ഈ ഗള്‍ഫ് നാട്

അബുദാബി: കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചെലവ് ചുരുക്കി യാത്ര ചെയ്യാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഫാമിലി ഗ്രൂപ്പ് ടൂറിസ്റ്റ് വിസ വഴിയാണ് ആനുകൂല്യം ലഭിക്കുക.   കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഫാമിലി ഗ്രൂപ്പ് വിസിറ്റ് വിസക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്ക് വിസ സൗജന്യമായി ലഭിക്കും. ഈ പദ്ധതി വഴി 18 വയസ്സില്‍ താഴെയുള്ള...

യാത്രികരേ ഇതിലേ ഇതിലേ…ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, പാസ്പോർട്ടും ടിക്കറ്റും മതി, കറങ്ങി കണ്ടുവരാം ഈ രാജ്യം

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരെ മാടിവിളിച്ച് തായ്‍ലാന്‍ഡ്. രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി തായ്‍ലാന്‍ഡും പ്രവേശന നിയമങ്ങള്‍ ലഘൂകരിക്കുകയാണ്. ഇന്ത്യ, തായ്‍വാന്‍ എന്നീ രാജ്യക്കാര്‍ക്ക് തായ്‍ലാന്‍ഡ് സന്ദര്‍ശിക്കാന്‍ വിസ വേണ്ട. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തൊനേഷ്യ, തായ്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് അടുത്തിടെ ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തായ്‍ലാന്‍ഡും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക്...

ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറായി മരിച്ചത് 200 കുട്ടികള്‍, ഒടുവിൽ കഫ് സിറപ്പ് കമ്പനി ഉടമ അഴിക്കുള്ളിൽ

ജക്കാർത്ത: കഫ് സിറപ്പ് കഴിച്ച് 200 ഓളം കുട്ടകൾ മരിച്ച സംഭവത്തിൽ കഫ് സിറഫ് കമ്പനി ഉടമയും സിഇഒയുമടക്കം നാല് പേർക്ക് ജയിൽ ശിക്ഷ വിധിത്ത് ഇന്തോനേഷ്യൻ കോടതി. ചുമ മരുന്ന് നിർമ്മാണ കമ്പനിയായ അഫി ഫാർമയുടെ ഉടമയും  ചീഫ് എക്‌സിക്യൂട്ടീവായ ആരിഫ് പ്രസേത്യ ഹരഹാപ്പിയുമടക്കം നാല് പേർക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്....

”ഒരു ചെമ്പ് ഭക്ഷണമുണ്ടാക്കിയാല്‍ എന്ത് ചെയ്യും? ചോദ്യത്തിന് ഉത്തരവുമായി ഫിറോസ് ചുട്ടിപ്പാറ

തിരുവനന്തപുരം: കേരളീയം 2023 പരിപാടിയോട് അനുബന്ധിച്ച് നടത്തുന്ന ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ മന്ത്രി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഓഫീസിലെത്തിയാണ് ഫിറോസ് ശിവന്‍കുട്ടിയെ കണ്ടത്. മലയാളികളുടെ ഭക്ഷണപ്രിയത്തെ കുറിച്ചും ഫിറോസിന്റെ വീഡിയോകളെ കുറിച്ചുമാണ് മന്ത്രി പ്രധാനമായും ചോദിച്ചറിഞ്ഞത്. സംഭാഷണത്തിനിടെ ഭാവിയില്‍ ഹോട്ടല്‍ തുടങ്ങുമോ എന്ന മന്ത്രിയുടെ ചോദ്യത്തിന് താല്‍പര്യമില്ലെന്ന മറുപടിയാണ്...

വീണ്ടും ഷോക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉത്തരവായി. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 20 രൂപയാണ് വർധിപ്പിക്കുന്നത്. സംസ്ഥാന റെഗുലേറ്റേറി കമ്മീഷൻ അടുത്ത ഒരു വർഷത്തേക്കുള്ള താരിഫ് പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. നവംബർ 1 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. അടുത്ത വർഷം ജൂൺ 30 വരെയാണ് നിരക്ക് കാലാവധി. വർധനവിലൂടെ കെ.എസ്.ഇ.ബിക്ക്...

യുഎഇയിലേക്ക് കുടുംബത്തോടൊപ്പം പറന്നോളൂ; കുട്ടികളുടെ വിസ ഫീസ് സൗജന്യമാക്കി രാജ്യം

ദുബൈ: ടൂറിസത്തിന്റെ സീസൺ ആരംഭിച്ചതോടെ യുഎഇയിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങുകയായി. നിരവധിപേരാണ് ഈ സീസണിൽ ദുബൈയിലും മറ്റു എമിറേറ്റുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ കുടുംബസമേതം എത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം. അപേക്ഷിക്കുന്നവർക്ക് വിസ ഫീസ് ഇളവ് ലഭിക്കുമെന്നാണ് വാഗ്‌ദാനം. ഇതുപ്രകാരം, 18 വയസ്സിന് താഴെയുള്ള...

റോഡപകടങ്ങളില്‍ പ്രധാന വില്ലന്‍ അതിവേഗം; അപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്ത്

രാജ്യത്ത് റോഡപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും ഏറെയും സംഭവിക്കുന്നത് വാഹനങ്ങളുടെ അതിവേഗം കാരണം. അതിവേഗം കാരണം 2022-ല്‍മാത്രം രാജ്യത്ത് 3,33,323 അപകടങ്ങളുണ്ടായതില്‍ 1,19,904 പേര്‍ കൊല്ലപ്പെട്ടു. മദ്യപിച്ച് വാഹനമോടിക്കല്‍, ചുവപ്പ് ലൈറ്റ് മറികടക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവ കാരണമുള്ള അപകടമരണങ്ങളും വര്‍ധിച്ചതായാണ് കേന്ദ്ര റോഡ്ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മറ്റ്...
- Advertisement -spot_img

Latest News

കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ്...
- Advertisement -spot_img