Friday, May 3, 2024

Latest news

ഏകദിന ലോകകപ്പ്: ‘ഐസിസി ഇന്ത്യയ്ക്ക് നല്‍കുന്നത് പ്രത്യേക ബോള്‍, അല്ലെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ല’; ആരോപണവുമായി പാക് താരം

ഐസിസിയ്ക്കും ബിസിസിഐയ്ക്കും എതിരെ വിചിത്ര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ഹസന്‍ റാസ. ഐസിസി ഇന്ത്യയ്ക്ക് നല്‍കുന്നത് പ്രത്യേക ബോളുകളാണെന്ന് തോന്നുന്നെന്നും തങ്ങളുടെ മത്സരങ്ങളില്‍ ഉടനീളം ഇന്ത്യന്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന പന്തുകളെ കുറിച്ച് അന്വേഷിക്കണമെന്നും ഹസന്‍ റാസ പറഞ്ഞു. ഒരു ടിവി പരിപാടിയില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ എറിയുന്നത് വ്യത്യസ്തമായ പന്തിലാവാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട്...

‘സി.പി.എം റാലിയിൽ പങ്കെടുക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്; പാർട്ടി പറയുന്നത് നിലപാട്’-ഇ.ടി മുഹമ്മദ് ബഷീർ

തിരുവനന്തപുരം: സി.പി.എം ഫലസ്തീൻ റാലിയിൽ ലീഗ് പങ്കെടുക്കുമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഇ.ടി മുഹമ്മദ് ബഷീർ എം.പി. തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് പരിപാടിയിൽ പങ്കെടുക്കണമെന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടി ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനമായിരിക്കും തന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ 'പട്ടി' പരാമർശത്തിനു മറുപടി പറയാനില്ലെന്നും ഇ.ടി പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ....

ഡോക്ടർമാരില്ല, രാത്രി ചികിത്സ അവസാനിപ്പിച്ച് മംഗല്‍പ്പാടി താലൂക്ക് ആശുപത്രി, വിചിത്ര തീരുമാനം !

മംഗല്‍പ്പാടി: കാസര്‍കോട് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ രാത്രി ചികിത്സ അവസാനിപ്പിച്ചു. രാത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പടെയുള്ളവയാണ് നിര്‍ത്തിയത്. മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഇനി ചികിത്സയ്ക്ക് എത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് രാത്രി ആറ് മുതല്‍ രാവിലെ എട്ട് വരെ ഇനി ആശുപത്രി പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗത്തിനും രാത്രി അവധി ബാധകമാണ്. രാത്രിയിലെ...

ലൈംഗികബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 27കാരനിൽനിന്ന് 50,000 തട്ടി; തിരൂരങ്ങാടിയില്‍ ഹണിട്രാപ്പ് കേസില്‍ പ്രതികൾ അറസ്റ്റിൽ

തിരൂർ: മലപ്പുറം തിരൂരങ്ങാടിയിൽ ഹണിട്രാപ്പിലൂടെ പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല(24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു(30) എന്നിവരെയാണ് തിരൂരങ്ങാടി പിടികൂടിയത്. പെരുവള്ളൂർ സ്വദേശിയായ 27കാരന്റെ പരാതിയിലാണ് നടപടി. യുവാവിന്റെ സ്ഥാപനത്തിൽ നേരത്തെ മുബഷിറ ജോലി ചെയ്തിരുന്നു. ഈ പരിചയത്തിൽ യുവാവുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ഗർഭിണിയാകുകയും ചെയ്‌തെന്നാണ്...

കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം: വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം

കോഴിക്കോട്: പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം ഇന്ന് പ്രതികരിച്ചു. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ...

‘ഇനി ഞാന്‍ എന്ത് ചെയ്യും സാറെ?..’ ആ രണ്ട് സംശയങ്ങള്‍ക്ക് എംവിഡിയുടെ മറുപടി !

തിരുവനന്തപുരം: സ്വന്തം വാഹനം വില്‍ക്കുന്നവര്‍ ആ സമയത്ത് തന്നെ സമീപത്തെ ആര്‍ടി ഓഫീസില്‍ ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കണമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് മോട്ടോര്‍ വാഹനവകുപ്പ്. വാഹനം വിറ്റെങ്കിലും അത് വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു. ഇ-ചെല്ലാന്‍ തന്റെ പേരില്‍ വരുന്നുയെന്ന പരാതികള്‍ തുടരെ ഉയര്‍ന്ന സാഹചര്യത്തിലാണ് എംവിഡി ഇക്കാര്യം ആവര്‍ത്തിച്ചത്. വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട്...

ഗാസ നഗരം വളഞ്ഞ് ഇസ്രയേല്‍; മരണം 9,000 കടന്നു

ഗസ്സ: കൊല്ലപ്പെട്ടവര്‍ 9,601 ആയി. ഗസ്സ എന്ന കുഞ്ഞുപ്രദേശത്ത് ഇസ്‌റാഈല്‍ കൊന്നൊടുക്കിയ ഫലസ്തീനികളുടെ ഏകദേശ കണക്കാണിത്. യഥാര്‍ഥ കണക്കുകള്‍ ഇതിലുമേറെ ആയിരിക്കാം. കൊല്ലപ്പെട്ടവരില്‍ 3,760 കുട്ടികളാണ്. 2326 സ്ത്രീകളും. 6360 കുട്ടികളും 4891 സ്ത്രീകളും ഉള്‍പ്പെടെ 32,000 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച മാത്രം 256 പേര്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ ഗസ്സയില്‍ 1020 കുട്ടികള്‍...

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം, മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. മാരി സെൽവം (23), കാർത്തിക(21) എന്നിവരാണ് അതിക്രൂര കൊലപാതകത്തിന് ഇരയായത്.  പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും ഒരേ ജാതിയിൽ നിന്നുള്ളവരാണെന്നും, മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം ആയതിനാൽ കാർത്തികയുടെ കുടുംബം ഇവരുടെ...

സെഞ്ചുറിയടിച്ച് സൂപ്പർ സ്ക്വാഡ്; മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ നൂറുകോടി ക്ലബ്ബിൽ

മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്ക്വാഡ് നൂറ് കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ വേൾഡ് വെെഡ് ബിസിനസ് നൂറുകോടി കടന്നതായി നിർമാതാക്കളായ മമ്മൂട്ടി കമ്പനി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്. ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് 80 കോടിയിലധികം കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. റിലീസ് ദിവസം മുതൽ അഭൂതപൂർവമായ സ്വീകരണമാണ് റോബി വർ​ഗീസ്...

‘പിഞ്ചുകുഞ്ഞിന്റെ ചികിത്സക്ക് വേണ്ടത് 17.5 കോടി, പ്രധാനമന്ത്രി സഹായിക്കണം’; കത്തെഴുതി കർണാടക മുഖ്യമന്ത്രി

ബെം​ഗളൂരു: പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.   സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) ബാധിച്ച കുഞ്ഞിന്റെ ചികിത്സക്ക് സോൾജെൻസ്മ എന്ന പേരിലുള്ള കുത്തിവയ്പ്പിന്റെ ഇറക്കുമതി നികുതി ഒഴിവാക്കണമെന്നും ചികിത്സക്ക് സാമ്പത്തിക സഹായം നൽകണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. കുട്ടിയുടെ ചികിത്സക്കാവശ്യമായ...
- Advertisement -spot_img

Latest News

മകളെ കെട്ടിക്കാന്‍ 200 കോടി ആസ്തിയുള്ള പയ്യനെ വേണം, ആഗ്രഹം നടക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കി പിതാവ്

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെത്തിയാല്‍ പിന്നെ അവര്‍ക്ക് അനുയോജ്യരായ വരനെ കണ്ടെത്തുകയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. മകളെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്കായി ഭൂരിഭാഗം മാതാപിതാക്കളും ആദ്യം ആശ്രയിക്കുക...
- Advertisement -spot_img