Monday, July 7, 2025

Latest news

ദേശീയപാത-66 നാല് റീച്ചുകള്‍ മേയ് 31-ന് തുറക്കും; അറിയിപ്പ് ബോര്‍ഡുകളില്‍ ഹിന്ദിയും

കണ്ണൂർ: ദേശീയപാത 66-ലെ നാല്‌ റീച്ചുകൾ മേയ് 31-ന് തുറക്കും. തലപ്പാടി-ചെങ്കള (39 കിമി) ഉൾപ്പെടെ നാല്‌ റീച്ചുകളിലെ അവസാനഘട്ട നിർമാണം നടക്കുകയാണ്. സിഗ്നൽ ബോർഡുകൾ ഒരുക്കുന്ന പ്രവൃത്തി തുടങ്ങുകയാണ്. പുതിയ നിർദേശപ്രകാരം അറിയിപ്പ്‌ ബോർഡുകൾ മൂന്ന്‌ ഭാഷകളിൽ ഒരുക്കും. മലയാളം, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഇനി ഹിന്ദിയും എഴുതും. എന്നാൽ ദേശീയപാതയിലെ മീഡിയനുകളുടെ (നടുഭാഗം)...

മഞ്ചേശ്വരത്ത് വരും, കെഎസ്ഇബിയുടെ 200 കോടിയുടെ പദ്ധതികൾ

മഞ്ചേശ്വരം : മഞ്ചേശ്വരം താലൂക്കിൽ വിവിധ സെക്‌ഷനുകളിലായി അടുത്ത മൂന്നു വർഷത്തിൽ വൈദ്യുതിമേഖലയിൽ 200 കോടിയുടെ പദ്ധതികൾ നടപ്പാക്കും. എ.കെ.എം. അഷ്‌റഫ്‌ എംഎൽഎ വിളിച്ചുചേർത്ത മഞ്ചേശ്വരം നിയോജകമണ്ഡലംതല കെഎസ്ഇബി യോഗത്തിൽ പദ്ധതിപ്രവർത്തനങ്ങൾ വിലയിരുത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ എംഎൽഎക്ക്‌ നേരിട്ട് ലഭിച്ച വിവിധ പരാതികളും ചർച്ചചെയ്തു. വൈദ്യുതിപദ്ധതിയിൽ കഴിഞ്ഞ വർഷം 15 കോടിയുടെ...

കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ താമസസ്ഥലത്ത് വച്ചാണ് യുവാവിനു കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്....

കോതമംഗലത്ത് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരിക്കേറ്റു, മത്സരം കാണാനെത്തിയത് 4000 ത്തിലധികം പേർ

കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്ബോൾ ടൂർണമെൻ്റിനായി കെട്ടിയ താൽക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. 4000 ത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് മുൻപാണ് അപകടം ഉണ്ടായത്. അടിവാട് മാലിക്ക് ദിനാർ...

വിവാഹമുറപ്പിച്ചത് 21-കാരിയുമായി; വധുവിന്റെ വേഷത്തിലെത്തിയത് യുവതിയുടെ വിധവയായ അമ്മ, പരാതി

ലഖ്‌നൗ: യുവാവിന്റെ വിവാഹമുറപ്പിച്ചത് 21-കാരിയുമായി. എന്നാല്‍ നിക്കാഹ് ചടങ്ങിനെത്തിയപ്പോള്‍ വധുവിന്റെ വേഷത്തിലെത്തിയതാകട്ടെ 21-കാരിയുടെ വിധവയായ അമ്മയും. ഉത്തര്‍ പ്രദേശിലെ ശാമലിയിലാണ് സംഭവം. 22-കാരനായ മൊഹമ്മദ് അസീം എന്ന യുവാവാണ് പ്രതിശ്രുത വധുവിന്റെ സ്ഥാനത്ത് അവരുടെ അമ്മയായ 45-കാരിയെ വിവാഹവേഷത്തില്‍ കണ്ട് ഞെട്ടിയത്. മീററ്റിലെ ബ്രഹ്‌മപുരി സ്വദേശിയാണ് അസീം. തന്റെ ജ്യേഷ്ഠന്‍ നദീമും അദ്ദേഹത്തിന്റെ ഭാര്യ ഷൈദയും ചേര്‍ന്നാണ്...

ഈ ഉപകരണങ്ങള്‍ അമിതമായി ഉപയോഗിക്കുന്നുണ്ടോ; വൈദ്യുതി ബില്‍ കണ്ട് കണ്ണുതള്ളാന്‍ റെഡിയായിക്കോളൂ..

വേനല്‍ക്കാലമാണ്. വൈദ്യുത ബില്ലുകള്‍ കുതിച്ചുയരുന്ന കാലവും കൂടിയാണ്. എയര്‍ കണ്ടീഷനറുകള്‍ പതിവില്‍ക്കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ വൈദ്യുതിയുടെ ഉയര്‍ന്ന രീതിയിലുള്ള ഉപയോഗം ഉണ്ടാകുന്നു. വീടുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ചെലവാക്കുന്ന ചില ഉപകരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. എയര്‍ കണ്ടീഷണര്‍ വീടുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ചെലവാക്കുന്ന ഉപകരണങ്ങളിലൊന്നാണ് എയര്‍ കണ്ടീഷണറുകള്‍. വേനല്‍ക്കാലത്ത് വൈദ്യുതിബില്‍ കുതിച്ചുയരുന്നതിനാല്‍ കഴിയുന്നത്ര കുറച്ച് എസി ഉപയോഗിക്കുന്നതോ കുറഞ്ഞ...

ദേശീയപാത: ഉയര്‍ന്നത് ഒറ്റത്തൂണുകളില്‍, കാസര്‍കോട്ടെ പുതിയ മേല്‍പ്പാലം ഭാഗികമായി തുറന്നു

കാസര്‍കോട്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ മേല്‍പ്പാലം താത്കാലിക സംവാധാനത്തിന്റെ ഭാഗമായി തുറന്നു നല്‍കി. കറന്തക്കാട്ടുനിന്ന് നുള്ളിപ്പാടി വരെയുള്ള കാസര്‍കോട് നഗരത്തിലെ മേല്‍പ്പാലമാണ് ഭാഗികമായി തുറന്നുനല്‍കിയത്. മഞ്ചേശ്വരം ഭാഗത്തുനിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള റോഡാണ് ശനിയാഴ്ച ഉച്ചയോടെ തുറന്നത്. കാസര്‍കോട് നഗരത്തില്‍ സര്‍വീസ് റോഡിലുണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കായി മേല്‍പ്പാലം...

കാസർകോട്ട് ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

കാസർകോട്: കോടോം ബേളൂരിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. തട്ടുമ്മലിനടുത്ത് പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിന് സമീപം താമസിക്കുന്ന വി.വി. ശോഭനയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്. മിന്നലേറ്റ് മുറിയിൽ ഉണ്ടായിരുന്ന കിടക്ക പൂർണ്ണമായും കത്തിക്കരിഞ്ഞു. വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തച്ചങ്ങാട് താമസിക്കുന്ന...

മംഗളൂരുവിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊലപാതകം; കാസർകോട് സ്വദേശികൾക്ക് ജീവപര്യന്തം

മംഗളൂരു ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്, തലശ്ശേരി സ്വദേശികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് കാസർകോട് സ്വദേശികൾക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ച് മംഗളൂരു ഫസ്റ്റ് ക്ലാസ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി. പിഴ അടച്ചില്ലെങ്കിൽ 17 മാസം അധിക തടവും കോടതി വിധിച്ചു. ചെർക്കള നീർച്ചാൽ സി.എൻ.മഹലിൽ മുഹമ്മദ് മഹ്ജീർ സനഫ്...

മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തുള്ള വാഹന പരിശോധനയില്‍ നടക്കുന്നത് ഗുരുതര ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ചട്ടപ്രകാരം വാഹന പരിശോധനകള്‍ക്കായി ഉപയോഗിക്കാന്‍ ചില അംഗീകൃത ഡിവൈസുകള്‍ പറയുന്നുണ്ട്. അതില്‍ എവിടെയും മൊബൈല്‍ ഫോണ്‍...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img