Latest news

എല്ലാവരോടും മാപ്പ്, അത് ‘ലൈഫില്‍’ നിര്‍മ്മിച്ച വീട് തന്നെ; വി.കെ പ്രശാന്ത് എം.എല്‍.എയുടെ ചിത്രത്തിന് താഴെ കമന്റിട്ടയാളുടെ വിശദീകരണം

തിരുവനന്തപുരം: ഫേസ്ബുക്കില്‍ വി.കെ പ്രശാന്ത് എം.എല്‍.എ പങ്കുവെച്ച ചിത്രത്തിലെ വീട് ലൈഫ് പദ്ധതി കൊണ്ട് തന്നെ നിര്‍മ്മിച്ചതാണെന്ന് വീട്ടുകാരനായ ജെമിച്ചന്‍ ജോസ്. ഫേസ്ബുക്കിലൂടെയാണ് ജെമിച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വി.കെ പ്രശാന്ത് നമ്മുടെ സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെ ജെമിച്ചന്റെ വീടിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീട് എന്ന നിലയ്ക്കായിരുന്നു എം.എല്‍.എ ചിത്രം...

യാസര്‍ എടപ്പാള്‍ മുസ്ലിം ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് പ്രദേശിക നേതൃത്വം

യാസര്‍ എടപ്പാളിനെ തള്ളി മുസ്ലീം ലീഗ് പ്രദേശിക നേതൃത്വം. യാസര്‍ എടപ്പാള്‍ മുസ്ലിം ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി വ്യക്തമാക്കി. മുസ്ലീം ലീഗ് സൈബര്‍ വിംഗിന്റെ ചുമതലയും അദ്ദേഹത്തിനില്ലെന്നും പാര്‍ട്ടി അധികൃതര്‍. യാസിറിന്റെ മോശമായ ഫേസ്ബുക്ക് പോസ്റ്റിനെ നാളിത് വരെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലന്നും തവനൂര്‍ മണ്ഡലം മുസ്ലിം...

മകളെ കാമുകന്‍ പീഡിപ്പിച്ചു, സംഭവം പുറത്തറിഞ്ഞതോടെ മാതാവും കാമുകനും ഒളിച്ചോടി; രണ്ടുപേരും പിടിയില്‍

മലപ്പുറം: വളാഞ്ചേരിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28-കാരി, കാമുകൻ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സുഭാഷ് മകളെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞതിന് പിന്നാലെ യുവതിയും കാമുകനും ഒളിച്ചോടുകയായിരുന്നു. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. 2019 മാർച്ചിലാണ് ഒമ്പതും മൂന്നും...

‘ഇന്നവൻ ഉമ്മറം കാണിച്ചു; നാളെ പിന്നാമ്പുറം കാണിക്കില്ലെന്ന് ആരുകണ്ടു’; അർദ്ധനഗ്നനായി ഹൈക്കോടതി വീഡിയോ കോൺഫറൻസിൽ എത്തുന്ന വിരുതനെ തേടി അഭിഭാഷകർ

ഹൈക്കോടതി നടപടികൾ ഇപ്പോൾ വീഡിയോ കോൺഫറൻസിലൂടെയാണ്. മിക്ക അഭിഭാഷകരും കോടതി നടപടികളിൽ പങ്കെടുക്കുന്നതും ഇതിലൂടെത്തന്നെ. ഇതിനിടെ ഒരു വിരുതൻ ഹൈക്കോടതിയുടെ ഓൺലൈൻ വീഡിയോ കോൺഫറൻസിൽ എത്തുന്നത് അർദ്ധനഗ്നനായാണ്. ഇയാൾ ആരാണെന്ന് ഇതുവരെ മറ്റ് അഭിഭാഷകർക്ക് പിടികിട്ടിയിട്ടില്ല. ഹൈക്കോടതി ബാർ അസോസിയേഷനിലെ അംഗമല്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും അഭിഭാഷകനാണ്. എതാനും ദിവസമായി തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും ആളെ...

മതേതര സ്വഭാവം നഷ്ടമാകും; യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദും

കോഴിക്കോട്: യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ പ്രതിഷേധവുമായി സമസ്തയും മുജാഹിദ് വിഭാഗവും രംഗത്ത്. സമസ്ത, മുജാഹിദ് നേതാക്കള്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ട് എതിര്‍പ്പ് അറിയിച്ചു. യു.ഡി.എഫ് യോഗത്തിന് മുന്നോടിയായാണ് എതിര്‍പ്പ് അറിയിച്ച് സംഘടനകള്‍ രംഗത്തെത്തിയത്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരുതലത്തിലുള്ള ധാരണയുമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സമസ്ത, മുജാഹിദ് നേതൃത്വം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  ജില്ലയില്‍ ഇന്ന് 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 258 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്...

സംസ്ഥാനത്ത് ഇന്ന് 7482 കൊവിഡ് കേസുകള്‍; 7593 പേര്‍ക്ക് രോഗമുക്തി, 23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്.  ഇന്ന് രോഗമുക്തി നേടിയത് 7593 പേരാണ്. . 93291 പേരാണ് ചികിത്സയിലുള്ളത്. 56093 സാമ്പിളുകൾ കൂടി പരിശോധിച്ചു.  മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ റോഡിൽ വാഹനങ്ങൾ കൂടി. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ...

കേരള കോണ്‍ഗ്രസ് എം ഇനി എല്‍.ഡി.എഫ് ഘടകകക്ഷി; മുന്നണി പ്രവേശനത്തിന് അംഗീകാരം

തിരുവനന്തപുരം: (www.mediavisionnews.in) ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും ഇടപെട്ടത് മുഖ്യമന്ത്രിയാണ്. എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നും, തൽക്കാലം യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് കൺവീനർ...

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ല, അതിന് ഞങ്ങള്‍ ഒക്കെ ഇവിടെ ഉണ്ടല്ലോ: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ പ്രാദേശിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങള്‍ പറയാന്‍ തങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ എന്നായിരുന്നു ചെന്നിത്തല ചോദിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ ഈ മറുപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍...

‘വിവാഹപ്രായം കൂട്ടുന്നത് അവകാശനിഷേധം’; മോദിക്ക് കത്തയച്ച് വനിതാ ലീഗ്

കോഴിക്കോട്: (www.mediavisionnews.in) പെൺവിവാഹപ്രായം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ജയ ജയ്റ്റ്ലി സമിതി റിപ്പോർട്ട് കിട്ടിയാലുടൻ പ്രഖ്യാപനമുണ്ടാകുമെന്ന വാർത്തക്കിടെ പ്രതിഷേധവുമായി വനിതാ ലീഗ്. ഇന്ത്യയിൽ നിലവിലുള്ള നിയമം തന്നെ ശക്തമായിരിക്കെ ഇനി എന്തിനാണ് വിവാഹപ്രായം ഉയർത്തുന്നതെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.നൂർബിനാ റഷീദ്ചോദിക്കുന്നു. പ്രതിഷേധമറിയിച്ച് വനിതാലീഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു.  പ്രായം ഉയർത്തുന്നതിലൂടെ സ്ത്രീക്കെന്താണ് നേട്ടം എന്നാണ്...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img