Wednesday, September 10, 2025

Latest news

ഷൂസിനുള്ളില്‍ കടത്തിയ 119 വിഷച്ചിലന്തികളെ പിടികൂടി; എത്തിക്കുന്നത് ഓമനിച്ച് വളര്‍ത്താന്‍

മനില: ഫിലിപ്പീന്‍സിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ജീവനുള്ള 119 വിഷച്ചിലന്തികളെ പിടികൂടി. ശരീരത്തില്‍ രോമങ്ങളുള്ള തരത്തിലെ ( tarantula spiders )ചിലന്തികളെ ചെറിയ പ്ലാസ്റ്റിക് മരുന്നുകുപ്പികള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പോളണ്ട് സ്വദേശി മൈക്കല്‍ ക്രോലിക്കി എന്ന പോളണ്ട് സ്വദേശി അയച്ച പാഴ്‌സലാണിതെന്ന് കസ്റ്റംസ് അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  സംശയാസ്പദമായ തരത്തിലെ...

രാത്രി വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മ രാവിലെ 22 അടി ഉയരത്തിലുള്ള പ്ലാവിന്റെ കൊമ്പിൽ; ഫയർഫോഴ്സെത്തി താഴെയിറക്കി

തൃശൂർ: രാത്രി വീട്ടിനുള്ളിൽ കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ കാണാതായി. നാലുമണിയോടെ ഭർത്താവ് ഉറക്കമുണർന്നപ്പോൾ ഭാര്യയെ കാണാനില്ല. ഭാര്യയെ അന്വേഷിച്ച് വീടിനു ചുറ്റും ഭർത്താവ് നടന്നു. ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള പ്ലാവിന്റെ 22 അടിയോളം ഉയരത്തിലുള്ള കൊമ്പിൽ ഇരിക്കുന്ന ഭാര്യയെ കണ്ടെത്തി. ചില്ലകൾ കുറവായ പ്ലാവിൽ 50 വയസുകടന്ന സ്ത്രീ കയറിയത് എല്ലാവർക്കും അദ്ഭുതമായി. അരിമ്പൂരിലാണ്...

ഓസ്ട്രേലിയൻ പര്യടനത്തിന് രോഹിത് ശർമ ഉണ്ടാകുമോ? കാര്യം വ്യക്തമാക്കി സൗരവ് ഗാംഗുലി

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ ഉണ്ടാകുമോ? ടീം പ്രഖ്യാപിച്ചതു മുതൽ ആരാധകരും വിമർശകരും ചോദിക്കുന്ന കാര്യമാണ്. എന്നാൽ ബിസിസിഐ ഇതിന് വ്യക്തമായ മറുപടി ഇതുവരെ നൽകിയിട്ടുമില്ല. പരിക്കുമൂലമാണ് രോഹിതിനെ ടീമിൽ ഉൾപ്പെടുത്താതിരുന്ന് എന്നാണ് ബിസിസിഐ നൽകുന്ന വിശദീകരണം. എന്നാൽ, നെറ്റ്സിൽ പരിശീലനം നടത്തുന്ന രോഹിതിന്റെ ചിത്രങ്ങളും വീഡിയോയും മുംബൈ ഇന്ത്യൻസ് നിരന്തരം സോഷ്യൽമീഡ‍ിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇതാണ്...

‘കിരീടം നേടാനുള്ള കരുത്തൊന്നും ബാംഗ്ലൂരിനില്ല, അവശേഷിക്കുന്നത് ഒരേയൊരു മാര്‍ഗം’; തുറന്നടിച്ച് മൈക്കല്‍ വോണ്‍

പ്ലേഓഫില്‍ പ്രവേശിച്ചെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐ.പി.എല്‍ കിരീടം നേടാനുള്ള കരുത്തൊന്നുമില്ലെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. തുടര്‍തോല്‍വികളുമായി ബാംഗ്ലൂര്‍ പ്രതീക്ഷകളെല്ലാം നശിപ്പിച്ചിരിക്കുകയാണെന്നും ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് അവരുടെ ബാറ്റിംഗ് നിരയില്‍ കരുത്ത് കാണിക്കുന്നതെന്നും വോണ്‍ പറഞ്ഞു. ‘ബാംഗ്ലൂര്‍ ഇത്തവണ കപ്പ് നേടുമെന്നായിരുന്നു ടൂര്‍ണമെന്റിന്റെ ആദ്യം കരുതിയത്. എന്നാല്‍ രണ്ടാം പാദത്തില്‍ തുടര്‍...

നാല് കളി അടുപ്പിച്ച് തോറ്റിട്ടും ബാംഗ്ലൂര്‍ പ്ലേഓഫില്‍; കോഹ്‌ലിയെ രക്ഷിച്ചത് കണക്കിലെ കളി

നാലും അഞ്ചും കളിയും മറ്റും അടുപ്പിച്ച് ജയിച്ച് പ്ലേഓഫിലെത്തുന്ന ടീമുകളെ ഐ.പി.എല്ലില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നാല് കളി അടുപ്പിച്ച് തോറ്റിട്ടും പ്ലേഓഫില്‍ കയറിയ ടീമിനെ കണ്ടിട്ടുണ്ടാവില്ല. എന്തായാലും അത്തരമൊരു ഭാഗ്യ കാഴ്ചയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ഇന്നലെ ഡല്‍ഹിക്കെതിരെ നടന്ന നിര്‍ണായക മത്സരത്തിലടക്കം നാല് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റ വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍...

രാജ്യസഭയില്‍ 100 കടന്ന് എന്‍ഡിഎ; കോണ്‍ഗ്രസിന്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം

ന്യൂഡല്‍ഹി: കേന്ദ്ര  മന്ത്രി ഹര്‍ദീപ് സിങ് പുരി ഉള്‍പ്പടെ ഒമ്പത് ബിജെപി സ്ഥാനാര്‍ഥികള്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയില്‍ ബിജെപിക്കുള്ള മേധാവിത്വം ഒന്നുകൂടി ഉറച്ചു.  അതേ സമയം കോണ്‍ഗ്രസ് രാജ്യസഭയില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അംഗസംഖ്യയിലേക്ക് ചുരുങ്ങി. 242 അംഗ രാജ്യസഭയില്‍ 38 സീറ്റുകള്‍ അംഗങ്ങള്‍ മാത്രമാണ്‌ നിലവില്‍ കോണ്‍ഗ്രസിനുള്ളത്. ഉത്തര്‍പ്രദേശിലെ 10 ഉം ഉത്തരാഖണ്ഡിലെ...

തലയണയുടെ അടിയില്‍ വെച്ച ഫോണ്‍ കത്തി; ഉറങ്ങിക്കിടന്നയാള്‍ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: ഉറങ്ങുമ്പോള്‍ തലയണയുടെ അടിയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. മെത്തയും തലയണയും കത്തി നശിച്ചു. പ്രയാര്‍ കാര്‍ത്തികയില്‍ മണികണ്ഠന്‍ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ഇയാളെ കായംകുളം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈല്‍ ഫോണ്‍...

നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരിൽ നിന്ന് മൂന്ന് കിലോ സ്വ൪ണ്ണ൦ പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നു കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മൂന്നു വിമാനങ്ങളിലായി ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്. ഇന്നലെ കരിപ്പൂരില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപ വില വരുന്ന...

മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ, കാമുകൻ ഭർത്താവിന്റെ കൂട്ടുകാരൻ

ചേർത്തല: ഭർത്താവിന്റെ കണ്ണുവെട്ടിച്ച്, പത്തു വയസിൽ താഴെയുള്ള 3 കുട്ടികളെ ഉപേക്ഷിച്ചു മുങ്ങിയ യുവതി കാമുകനൊപ്പം അറസ്റ്റിൽ. ചേർത്തല തെക്ക് പഞ്ചായത്ത് 21ാം വാർഡ് നികർത്തിൽ ബേബി കുസുമം (29), മുഹമ്മ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് വെളിപ്പറമ്പിൽ സുജിമോൻ (27) എന്നിവരാണ് പിടിയിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. പൊലീസ് പറയുന്നത്. ആണ്...

നയപരമായ തീരുമാനമായില്ല, സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും. ഇക്കാര്യത്തിൽ നയപരമായ തീരുമാനമായില്ല. കോവിഡ് വിദഗ്ധ സമിതിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നത് പ്രായോഗികമല്ല. കോവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാൻ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. എന്നാൽ കോവിഡ് വിദഗ്ധ...
- Advertisement -spot_img

Latest News

സെപ്റ്റംബർ 22 മുതൽ കാറുകൾക്ക് വില കുറയും; നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ജിഎസ്‍ടി ഇളവിന്‍റെ ആനുകൂല്യം ലഭിക്കുമോ?

കാറുകളുടെ ജിഎസ്‍ടി കുറച്ചുകൊണ്ട് സർക്കാർ സാധാരണക്കാർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. കാറുകൾ വാങ്ങുന്ന ആളുകൾക്ക് ഈ ആശ്വാസം വളരെയധികം ഗുണം ചെയ്യും. മിക്ക കമ്പനികളും പുതിയ ജിഎസ്‍ടി...
- Advertisement -spot_img