Latest news

പുത്തന്‍ ഥാറിന്‍റെ വില കൂടി

പുതുതലമുറ ഥാറിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് മഹീന്ദ്ര എന്ന് റിപ്പോര്‍ട്ട്. 50000 രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്ന് ഇന്ത്യ ഓട്ടോബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, നിലവില്‍ ബുക്ക് ചെയ്‍തിട്ടുള്ള ഉപഭോക്തക്കള്‍ക്ക് വില വര്‍ദ്ധനവ് ബാധകമായേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 9.80 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറും വില. 2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ്...

ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍; പ്രഖ്യാപനം ഉടന്‍

ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നു. യുഎഇയില്‍ സമാപിച്ച പതിമൂന്നാം എഡിഷന്‍ ഐപിഎല്ലിന് പിന്നാലെ പുതിയ ടീമുകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. പുതിയ ടീമുകളെക്കുറിച്ചുള്ള പ്രമുഖ ഓണ്‍ലൈന്‍ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക് ബസിന്റെ പുതിയ റിപ്പോര്‍ട്ടാണിപ്പോള്‍ ചര്‍‍‍ച്ചയാകുന്നത്. ഈ മാസം 24ന് ചേരുന്ന ബി.സി.സി.ഐയുടെ വാര്‍ഷിക യോഗത്തില്‍ പുതിയ...

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും; ജനപ്രിയ വാഗ്ദാനങ്ങളുമായി എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

കാസര്‍കോട് (www.mediavisionnews.in):എല്‍.ഡി.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രകടന പത്രിക എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് എന്നിവര്‍ ചേര്‍ന്ന് പ്രസ്‌ക്ലബ്ബില്‍ പ്രകാശനം ചെയ്തു. സമഗ്ര ജില്ലാ വികസന പദ്ധതി നടപ്പിലാക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും....

രജനികാന്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; പ്രഖ്യാപനം ഡിസംബര്‍ 31 ന്

ചെന്നൈ: ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ശേഷം സജീവരാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങി സൂപ്പർ താരം രജനീകാന്ത്. ട്വിറ്ററിലൂടെയാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ജനുവരിയിലുണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. ഡിസംബർ 31-ന് രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് രജനീകാന്ത് വ്യക്തമാക്കുന്നത്. അദ്ഭുതങ്ങൾ നടക്കുമെന്നാണ് ട്വീറ്റിൽ രജനി എഴുതുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയപാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് ട്വിറ്ററിൽ സൂപ്പർതാരം അറിയിക്കുന്നത്. ''സത്യസന്ധമായ, ആത്മീയ സർക്കാർ'' രൂപീകരിക്കുമെന്നാണ് രജനീകാന്തിന്‍റെ...

ഔദ്യോഗിക വാഹനത്തില്‍ ലൈംഗികബന്ധം, പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങി!

അര്‍ദ്ധരാത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ ഔദ്യോഗിക വാഹനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. വാഹനത്തിലെ റേഡിയോ സംവിധാനം ഓണായിരിക്കുന്നത് ശ്രദ്ധിക്കാതിരുന്നതാണ് വിനയായത്. കാറിനുള്ളിലെ സംഭാഷണങ്ങളും മറ്റും റെക്കോഡ് ചെയ്യപ്പെടുകയും സംഭവം കയ്യോടെ പിടിക്കപ്പെടുകയും ചെയ്‍തു. റോമിലാണ് സംഭവം. മുനിസിപ്പൽ പൊലീസിന്‍റെ ഔദ്യോഗിക കാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയതെന്ന്...

തേനില്‍ ചൈനീസ് പഞ്ചസാര; പതഞ്ജലി ഉള്‍പ്പെടെയുള്ള ബ്രാന്‍റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനെന്ന് കണ്ടെത്തല്‍

പതഞ്ജലി, ഡാബര്‍, സാന്ദു തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേന്‍ എന്ന് കണ്ടെത്തല്‍. ചൈനീസ് ഷുഗര്‍ ചേര്‍ത്ത തേന്‍ ആണ് പ്രമുഖ ബ്രാന്‍റുകള്‍ വില്‍ക്കുന്നതെന്ന് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ) കണ്ടെത്തി. 13 ബ്രാന്‍റുകള്‍ പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തല്‍. കോവിഡ് മഹാമാരിക്കിടെ തേന്‍ വില്‍പനയില്‍ വര്‍ധന ഉണ്ടായിട്ടും തേനീച്ച വളര്‍ത്തുന്ന...

പെട്രോള്‍- ഡീസല്‍ വില കൂടി; 11 ദിവസത്തിനിടെ ലിറ്ററിന് വര്‍ധിപ്പിച്ചത് ഒരു രൂപയില്‍ അധികം

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 82.55 രൂപയും ഡീസലിന് 76.37 രൂപയുമായി. 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.99 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പാചക വാതകത്തിനും വില കൂട്ടിയിരുന്നു....

സ്വര്‍ണവില ഒറ്റയടിക്ക് പവന് 600 രൂപകൂടി 36,720 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. ഡോളര്‍ തളര്‍ച്ചനേരിട്ടതോടെ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,172 രുപ...

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ ഡി പരിശോധന; നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലും റെയ്‌ഡ്

മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്.  പോപ്പുലർ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇഡി സംഘം പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള...

യുപി സർക്കാർ നടപ്പാക്കിയ ലൗ ജിഹാദിനെതിരായ നിയമത്തിൽ ആദ്യ അറസ്റ്റ്

ദില്ലി: ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബറേലി സ്വദേശി ഒവൈസ് അഹമ്മദാണ് അറസ്റ്റിലായത്. ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസമാണ് യുപിയിൽ ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്....
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img