Sunday, December 28, 2025

Latest news

എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുമിച്ച് മത്സരിക്കുമെന്ന കോൺഗ്രസ് – ലീഗ് അവകാശവാദം ഇക്കുറിയും നടപ്പായില്ല

മലപ്പുറം: എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഒന്നിച്ചു മത്സരിക്കുമെന്ന കോൺഗ്രസ് - ലീഗ് നേതാക്കളുടെ അവകാശവാദം ഇത്തവണയും മലപ്പുറത്ത് നടപ്പായില്ല. കരുവാരക്കുണ്ട്, പൊന്മുണ്ടം പഞ്ചായത്തുകളില്‍ കോൺഗ്രസും മുസ്ലിം ലീഗും വെവ്വേറെയായാണ് ഈ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. കാലങ്ങളായി കോൺഗ്രസും മുസ്ലീം ലീഗും തമ്മില്‍ മുന്നണി ബന്ധമില്ലാത്ത പഞ്ചായത്തുകളാണ് പൊൻമുണ്ടവും കരുവാരകുണ്ടും. അതുകൊണ്ടുതന്നെ ഇത്തവണ കോൺഗ്രസ് ലീഗ്...

കാരാട്ട് ഫൈസലിനോട് മത്സരിക്കേണ്ടന്ന് സി പി എം, പിന്മാറാൻ ആവശ്യപ്പെട്ടു

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ സിപിഎം ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് ഈ കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേർന്ന താമരശേരി ലോക്കൽ കമ്മറ്റിയിൽ വിഷയം ചർച്ചക്ക് വന്നിരുന്നു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിൽ നിന്നും ഇടത്...

കാണ്‍പൂരിലെ ഏഴ് വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ കരളും മറ്റ് അവയവങ്ങളും അറുത്ത് മാറ്റിയ നിലയില്‍

ഉത്തർപ്രദേശിലെ കാൺപൂരിൽ ഏഴ് വയസുകാരിയെ കൊന്ന് അവയവങ്ങൾ പുറത്ത് എടുത്തു. ദീപാവലി ദിവസം കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ചയാണ് കിട്ടിയത്. ശരീരത്തിൽ നിന്ന് കരൾ, ശ്വാസകോശം എന്നിവ അറുത്ത് മാറ്റിയ നിലയിലാണ്. ദുർമന്ത്രവാദത്തിന് വേണ്ടിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും ബലാത്സംഗത്തിനു ഇരയായതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ് ​ഗാട്ടംപൂരിലാണ് സംഭവം നടന്നത്. ദീപാവലി ഒരുക്കങ്ങൾക്കിടെ ​ഗ്രാമത്തിലെ കര്‍ഷകനായ കരൺ...

പൈവളികെ സുങ്കതകട്ടയില്‍ ഗുണ്ടാ അക്രമണം; വീട്ടുകാരെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് ബൈക്ക് കത്തിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

പൈവളിഗെ: പൈവളിഗെയില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം. വീട്ടുകാരെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് ബൈക്ക് കത്തിച്ചു. പെണ്‍കുട്ടിക്കും പിഞ്ചുകുഞ്ഞിനും പരിക്ക്. തിങ്കളാഴ്ച്ച ഉച്ചയോടെ കുരുഡപദവ് സുങ്കതക്കട്ടയിലാണ് സംഭവം. സുങ്കതക്കട്ടയിയിലെ മന്‍സൂറിന്റെ ബുള്ളറ്റിന് തീവെച്ചത്. ഉച്ചയോടെ വീട്ടിന്റെ പിറക് വശത്ത് കൂടി എത്തിയ രണ്ടു പേര്‍ ബൈക്കിന് പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിനിടെ മന്‍സൂറിന്റ ഭാര്യ,...

മൂന്ന് പുതിയ നിയമങ്ങൾ; അടിമുടി മാറാനൊരുങ്ങി ബിഗ്‌ ബാഷ് ലീഗ്

ട്വന്റി 20 ലീഗായ ബിഗ്‌ ബാഷിന്റെ പത്താം പതിപ്പിൽ മൂന്ന് പുതിയ നിയമാവലികൾ കൂടി ഉൾപ്പെടുത്തി ആസ്‌ട്രേലിയ. എക്സ്-ഫാക്ടര്‍ പ്ലേയര്‍, പവര്‍ സര്‍ജ്, ബാഷ് ബൂസ്റ്റ് എന്നിങ്ങനെയുള്ള മൂന്ന് പരിഷ്കരണങ്ങളാണ് ബിഗ് ബാഷിന്റെ പുതിയ എഡിഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. സാധാരണ മത്സരങ്ങളിൽ സബ്സ്റ്റിട്യൂട്ടിനെ ഉപയോഗിക്കുന്നത് പോലെ എക്സ് ഫാക്ടര്‍ പ്ലേയറായി ആദ്യ ഇലവനിൽ ഇല്ലാത്ത ഒരു...

“ഭരണ കൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി കിട്ടില്ല” ഇസ്‍ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതായി ചിത്രലേഖ

ജാതിവിവേചനത്തിൽ മനം നൊന്ത്​ ​ ഇസ്​ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതായി കണ്ണൂർ എടാട്ടെ ദലിത്​ ഓട്ടോ ഡ്രൈവർ ചിത്രലേഖ. ഫേസ്ബുക്കിലൂടെയാണ് ചിത്രലേഖ ഇക്കാര്യമറിയിച്ചത്. ജാതിവിവേചനത്തെ തുടർന്ന് സി.പി.എം പ്രവർത്തകർ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലന്ന് ആരോപിച്ചായിരുന്നു ആദ്യം ചിത്രലേഖ മാധ്യമങ്ങളിൽ വാർത്ത ആയത്. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയായിരുന്നു ഈ വിവാദം. തുടർന്ന് ഓട്ടോറിക്ഷ...

‘ഒരിക്കൽ പോലും വീടുകയറി വോട്ട് ചോദിക്കില്ല, ചുമരെഴുത്തിനും സമ്മതിക്കില്ല’: ഇങ്ങനെ വാശിപിടിച്ച് വമ്പൻ ഭൂരിപക്ഷം നേടി വിജയിച്ച ഒരേയൊരു സ്ഥനാർത്ഥിയേ കേരളത്തിലുള്ളൂ

കൊല്ലം: സ്റ്റേറ്റ് കാറിൽ വന്നിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ഇടമുളയ്ക്കലുകാർ മറന്നിട്ടില്ല, ഒരേ സമയം പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായിരുന്ന ആർ. ബാലകൃഷ്ണ പിള്ളയെക്കുറിച്ച് ഇപ്പോഴും പഴമക്കാർ പറയാറുണ്ട്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലമടുത്തപ്പോൾ പഴങ്കഥകൾക്ക് പ്രസക്തിയുമേറി. വാളകം കീഴൂട്ട് വീട് ഉൾപ്പെടുന്നതാണ് കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്ത്. 1963ൽ പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കണമെന്ന് അന്നത്തെ പ്രമാണിമാരടക്കം...

തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് പൊരുതാന്‍ ഒരുങ്ങി അമ്മായിയമ്മയും മരുമകളും

നെടുമങ്ങാട്: തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് പൊരുതാന്‍ ഒരുങ്ങിയിരിക്കുകയാണ് അമ്മായിയമ്മയും മരുമകളും. നെടുമങ്ങാട് നഗരസഭയില്‍ പതിനാറാംകല്ല് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ചുള്ളിമാനൂര്‍ ഐഎസ്ആര്‍ഒ ജംക്ഷന്‍ തിരുവാതിരയില്‍# എന്‍ ഗീതാ ദേവി. ഗീതയുടെ മകന്‍ എസ് ജി അനുരാഗിതന്റെ ഭാര്യ ഉഴമലയ്ക്കല്‍ പഞ്ചായത്ത് പരുത്തിക്കുഴി വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കൃഷ്‌ണേന്ദുവാണ്. ഇത് ഗീത ദേവിയുടെ രണ്ടാം സ്ഥാനാര്‍ത്ഥിത്വമാണ്,...

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണവേട്ട; രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്ന് പിടികൂടിയത് രണ്ട് കിലോയിലധികം സ്വർണം

കൊച്ചി: നെടുമ്പാശ്ശേരി വിമനത്താവളത്തിൽ രണ്ട് കിലോയിലധികം സ്വർണം പിടിച്ചു. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ വന്ന കുന്നംകുളം സ്വദേശി ഹസീനയിൽ നിന്ന് 1250 ഗ്രാം സ്വർണവും ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി ഷെമി ഷാനവാസിൽ നിന്ന് 827 ഗ്രാം...

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി; തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി. തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല. രണ്ട് തവണയായി സംവരണ സീറ്റായിരുന്ന അധ്യക്ഷപദവി പൊതു വിഭാഗത്തിലാക്കണം. ഈ സ്ഥാനങ്ങള്‍ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഡിവിഷനുകളുടെയും വാര്‍ഡുകളുടെയും കാര്യത്തില്‍ നിലവിലെ സംവരണ രീതിയനുസരിച്ച് തന്നെ തെരഞ്ഞെടുപ്പ് നടക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലെ സംവരണ രീതികളില്‍...
- Advertisement -spot_img

Latest News

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഗുരുതര സുരക്ഷാ മുന്നറിയുപ്പുമായി കേന്ദ്രം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....
- Advertisement -spot_img