Latest news

കെ. സുരേന്ദ്രന്റെ സഹോദരന് തോല്‍വി

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സഹോദരന്‍ കെ. ഭാസ്‌കരന് തോല്‍വി. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ. ഭാസ്‌കരന്‍ തോറ്റത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ അസ്സയിനാര്‍ 89 വോട്ടിനാണ് ജയിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്.

കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്ന് ബിജെപി, ചരിത്രത്തിലെ ആദ്യ സീറ്റ്

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ ആദ്യമായി അക്കൗണ്ട് തുറന്ന് എൻഡിഎ. പള്ളിക്കുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥി വി കെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കാനത്തൂർ അടക്കം രണ്ട് വാർഡുകളിൽ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ശക്തമായ ത്രികോണമത്സരം നടന്ന വാർഡാണിത്. 200-ലേറെ വോട്ട് നേടിയാണ് ബിജെപിയുടെ വി കെ ഷൈജു...

കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്ക് പരാജയം. ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്. കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ് ലീഡ്. 28 ഇടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് എന്‍ഡിഎക്ക് ലീഡുണ്ട്.

കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി

മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി. വളാഞ്ചേരിയില്‍ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.

കാസര്‍കോട് നഗരസഭ ആദ്യ ഫലം പ്രഖ്യാപിച്ചു: മൂന്ന് വാര്‍ഡില്‍ മുസ്‌ലിംലീഗിന് വിജയം

കാസർകോട്: (www.mediavisionnews.in) നഗരസഭയിലെ ആദ്യഫലം പ്രഖ്യാപിച്ചു. ചേരങ്കൈ ഒന്നാംവാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മുസ്താഖ് ചേരങ്കൈ 72 വോട്ടിന് വിജയിച്ചു. മുസ്താഖിന് 327 വോട്ടും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സിദ്ദീഖ് ചേരങ്കൈ 255 വോട്ടും ബിജെ.പി സ്ഥാനാര്‍ത്ഥി മനോരന് 217 വോട്ടും ലഭിച്ചു. രണ്ടാം വാര്‍ഡില്‍ മുസ്‌ലിംലീഗിലെ അബ്ബാസ് ബീഗം 232 വോട്ടിന് വിജയിച്ചു. അബ്ബാസിന് 510 വോട്ടും...

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. അതേസമയം യുഡിഎഫാണ് കൊച്ചി കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണി തുടങ്ങി; LIVE BLOG

1:53 PM കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഗുരുതര പരിക്ക് കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം. 35 ആം വാർഡിൽ വിജയിച്ച ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈശാഖിന് ഗുരുതര പരിക്ക്. 1:46 PM കാരാട്ട് ഫൈസലിന്റെ ആഹ്ളാദ പ്രകടനത്തിൽ പതാകയുമായി സിപിഎം പ്രവര്‍ത്തകര്‍ കാരാട്ട് ഫൈസലിന്റെ ആഹ്ളാദ പ്രകടനത്തിൽ സിപിഎം  പതാകയേന്തി സിപിഎം പ്രവർത്തകരും പങ്കെടുക്കുന്നു 1:29 PM സി പി എം...

കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ രണ്ട് പേരെയും മംഗൽപ്പാടി പഞ്ചായത്തിലെ അറ് പേരെയും മുസ്ലിം ലീഗിൽ നിന്നും സസ്പെൻഡ് ചെയ്തു

കോഴിക്കോട് (www.mediavisionnews.in): കാസര്‍കോട്ടെ എട്ട് മുസ്ലിം ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കാസര്‍ക്കോട് മുനിസിപ്പാലിറ്റി 20-ാം വാര്‍ഡ് ഫോര്‍ട്ട് റോഡിലെ റാശിദ് പൂരണം, ആസിഫ് എവറസ്റ്റ്, മംഗല്‍പാടി പഞ്ചായത്തിലെ അബൂബക്കര്‍ ബടകര, റഫീഖ് ഫൗസി, അബ്ദുര്‍ റഹ്‌മാന്‍ മിപ്പിരി, നാസര്‍ മിപ്പിരി, സകരിയ, ഉമര്‍ രാജാവ് എന്നിവരെയാണ് പാര്‍ട്ടി അച്ചടക്കം...

വിസ ഏജന്റ് ചതിച്ചു; ജോലി തേടിയെത്തി യുഎഇയില്‍ കുടുങ്ങിയ 12 ഇന്ത്യന്‍ സ്ത്രീകളെ രക്ഷപ്പെടുത്തി

അജ്മാന്‍: വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റിന്റെ ചതിയില്‍പ്പെട്ട് യുഎഇയിലെ അജ്മാനിലെത്തി കുടുങ്ങിയ 12 ഇന്ത്യന്‍ വീട്ടുജോലിക്കാരെ ഇന്ത്യന്‍ കോണ്‍സുലേറ്റും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് രക്ഷപ്പെടുത്തി. വന്‍ തുക ഏജന്റിന് നല്‍കി മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്.  21നും 46നും ഇടയില്‍ പ്രായമുള്ള 12 പേരെയാണ് രക്ഷപ്പെടുത്തിയത്. ജോലി വാഗ്ദാനം ചെയ്‌തെത്തിച്ച ഇവരെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. പലപ്പോഴും...

കാസർകോട് ജില്ലയിലെ 10 പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പത്ത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിലാണ് ഡിസംബർ 15 രാത്രി 12 മണി മുതൽ ഡിസംബർ 17ന് രാത്രി 12 വരെ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്....
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img