കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിന് എത്തിയ ധര്‍മടത്ത് യുഡിഎഫിന് ജയം. ധര്‍മടം മണ്ഡലത്തിലെ വാര്‍ഡുകളിലടക്കം യുഡിഎഫാണ് ജയിച്ചത്. മുഖ്യമന്ത്രിയെ ഇറക്കിയുള്ള പ്രചാരണം അത്ര ഏറ്റില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ഏറെ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയത്. ഇക്കുറി ആദ്യഘട്ടത്തിലൊന്നും മുഖ്യമന്ത്രി പ്രചരണത്തിന് തയ്യാറായിരുന്നില്ല. പ്രചരണത്തിന്റെ അവസാന നാളുകളില്‍...
കോന്നി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിക്ക് ജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി ആണ് വിജയിച്ചത്.
നവംബര്‍ 18നാണ് രേഷ്മക്ക് 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്.
കോളജ് പഠന കാലത്താണ് രേഷ്മ ഇടത് കേന്ദ്രങ്ങള്‍ക്കൊപ്പം നിന്ന്...
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ഥിക്ക് വന്‍ തോല്‍വി. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി. ആതിരയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒളിച്ചോടിയത്. 38 വോട്ടുകളാണ് ആതിരക്ക് ആകെ കിട്ടിയത്. ഇവിടെ 706 വോട്ടുകള്‍ നേടിയ സിപിഎമ്മിലെ രേഷ്മ സജീവന്‍ വിജയിച്ചു. കോണ്‍ഗ്രസിലെ കല്ലായി മഹിജ 212 വോട്ടുകള്‍ നേടി.
കാസര്‍കോട് ബേഡകത്തുള്ള...
തിരുവനന്തപുരം: ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച വാർഡുകളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടമാണെങ്കിലും പ്രതീക്ഷിച്ച ജയം നേടാനാകാതെ ബിജെപി. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ നേടി പലയിടത്തും ഇടത് മുന്നണിക്ക് ശക്തമായ എതിരാളി എന്ന നിലയുണ്ടാക്കിയത് ഭാവിയിൽ ബിജെപിക്ക് ഗുണകരമാണ്. പക്ഷെ തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനിൽ കണക്കുകൂട്ടൽ പിഴച്ചത് വലിയ തിരിച്ചടിയായി.
സീറ്റെണ്ണത്തിൽ മികവ്, പക്ഷെ നാടിളക്കിയ പ്രചാരണ...
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വടക്കൻ ജില്ലകളിൽ മൂന്നിടത്ത് സംഘർഷം. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത് യു ഡി എഫ് - സി പി എം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. വൈകുന്നേരം നാല് മണിയോടെയാണ് സംഘർഷമുണ്ടായത്. സി പി എം ഓഫീസിനു നേരെ നടന്ന അക്രമത്തെ തുടർന്നാണ് സംഘർഷം...
കോട്ടയം: ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും പുറകെ ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും ഭരണം പിടിച്ച് എൽഎൽഡിഎഫ്. പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. ഉമ്മൻചാണ്ടിയുടെ വാര്‍ഡിൽ അടക്കം വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ യുഡിഎഫ് പുറകിലായിരുന്നു. ഏഴ് സീറ്റാണ് യുഡിഎഫിന് കിട്ടിയത്. രണ്ട് സീറ്റ് ബിജെപിക്കും കിട്ടി.
കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമ...
കോഴിക്കോട് സിപിഐഎം-ബിജെപി സംഘർഷം. കൊയിലാണ്ടിയിലാണ് സംഭവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കണക്കെടുക്കുകയാണെങ്കിൽ ഇവിടെ എൽഡിഎഫിനാണ് ആധിപത്യം. 21 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. മൂന്ന് സീറ്റുകൾ ബിജെപിയും നേടി. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ സിപിഐഎം, ബിജെപി പ്രവർത്തകർ വിജയാഘോഷം സംഘടിപ്പിച്ചു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി...
കൊച്ചി: വികസനം മുൻനിർത്തി മത്സരിക്കാനിറങ്ങിയ ജനകീയമുന്നണി ട്വന്‍റി - 20 കിഴക്കമ്പലത്തിന് പുറത്തേക്ക് വളരുന്നു. ഐക്കരനാട് പഞ്ചായത്തിൽ 14-ൽ പതിനാല് സീറ്റിലും ട്വന്‍റി 20 ജയിച്ചു. പഞ്ചായത്തിൽ പ്രതിപക്ഷമില്ല. യുഡിഎഫിനും എൽഡിഎഫിനും ഒരു വാർഡിൽപ്പോലും ജയിക്കാനായില്ല. ഇതാദ്യമായാണ് കിഴക്കമ്പലത്തിന് പുറത്ത് ട്വന്‍റി 20 മത്സരിച്ചത്.
കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂ൪ പഞ്ചായത്തുകളിൽ മുഴുവൻ സീറ്റിലും ട്വന്‍റി 20 ജയിച്ചു....
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...