Sunday, July 6, 2025

Latest news

ആടുമോഷണം പതിവാക്കിയ രണ്ട് യുവ സിനിമ നടന്മാർ പിടിയില്‍

ചെന്നൈ : സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനും, സിനിമ നിർമ്മാണത്തിനും വേണ്ടി ആടുമോഷണം പതിവാക്കിയ രണ്ട് യുവനടന്മാർ പിടിയില്‍. തമിഴ്‌നാട്ടിലെ ന്യൂവാഷര്‍മാന്‍ പേട്ടിലാണ് സംഭവം. സഹോദരങ്ങളായ വി നിരഞ്ജന്‍ കുമാര്‍ (30), ലെനിന്‍ കുമാര്‍ (32) എന്നിവരാണ് മാധവരാം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ആടുമോഷണം പതിവാക്കിയിരുന്നതായി പൊലീസ് പറയുന്നു.  കൂട്ടമായി പുല്ലുമേയുന്ന ആടുകളില്‍...

ഖമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ ശക്തമായ വാദം, വിധി നാളെ

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി എംസി ഖമറുദ്ദീൻ എംഎൽഎ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൊസ്‌ദുർഗ് കോടതിയിൽ ശക്തമായ വാദം നടന്നു. കേസിൽ തങ്ങൾക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നൽകി....

നിതീഷിനെ ക്ഷണിച്ച കോണ്‍ഗ്രസ് നീക്കത്തില്‍ പതറി ബി.ജെ.പി; തീരുമാനം പറയാതെ ജെ.ഡി.യുവും; സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വമോ?

പട്‌ന: ജെ.ഡി.യു നേതാവായ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ നടപടിയില്‍ പതറി ബി.ജെ.പി നേതൃത്വം. നിതീഷ് എന്‍.ഡി.എയ്‌ക്കൊപ്പം തുടരുമെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ ഇത്രയായിട്ടും നിതീഷ് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയായി നിതീഷ് എന്ന് അധികാരമേല്‍ക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ദീപാവലിക്ക്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ബുധനാഴ്ച 141 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത. 147 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1379...

സംസ്ഥാനത്ത് 7007 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 141 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225,...

ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്, മാധ്യമങ്ങളെ കാണും; ശ്രീധരന്‍പിള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: ബി.ജെ.പിയില്‍ നിലനില്‍ക്കുന്ന ഭിന്നത സംബന്ധിച്ച് പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും വരുംദിവസങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും ശോഭ പറഞ്ഞു. മിസോറാം ഗവര്‍ണറും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.എസ് ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. കോഴിക്കോട്ട് നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. അധികാരമോഹിയാണെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബി.ജെ.പിക്ക് ഒരു മെമ്പര്‍...

പുതിയ മാറ്റങ്ങളോടെ ഐ.പി.എല്‍ 2021; മെഗാലേലവും, പുതിയ ടീമും

2021 ഏപ്രിലില്‍ ആരംഭിക്കേണ്ട ഐ.പി.എല്‍ പുതിയ സീസണിനു മുന്നോടിയായി ഒരു ടീമിനെക്കൂടി ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ എട്ടു ടീമുകളള്‍ക്ക് പുറമെ ഒന്‍പതാമത് ഒരു ടീമിനെക്കൂടി അവതരിപ്പിക്കാനാണ് നീക്കം. കോവിഡ് പ്രതിസന്ധിയില്‍ കൂടുതല്‍ വരുമാനം ലക്ഷ്യംവെച്ചാണ് ബി.സി.സി.ഐയുടെ ഇത്തരമൊരു നീക്കം. അഹമ്മദാബാദ് ആസ്ഥാനമായുള്ള പുതിയൊരു ടീമാണ് പരിഗണനയിലെന്നാണ് സൂചനകള്‍. പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാകും...

ഐ.പി.എല്‍ 2021; പഞ്ചാബില്‍ ‘തല’മാറ്റം ഉണ്ടാകില്ല, രണ്ട് പ്രമുഖ താരങ്ങള്‍ പുറത്തേക്ക്

ഐ.പി.എല്ലില്‍ ഈ സീസണില്‍ ടീമിനെ നയിച്ച കോച്ച് അനില്‍ കുംബ്ലെ, ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ കൂട്ടിനെ അടുത്ത സീസണിലും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നിലനിര്‍ത്തും. ഐ.പി.എല്‍ പ്ലേ ഓഫില്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റ് തൃപ്തരാണ്. ആദ്യമായി പഞ്ചാബിന്റെ നായകനായ രാഹുല്‍ ഉജ്ജ്വല ബാറ്റിങ്ങുമായി സീസണില്‍ ടീമിന്റെ നെടുതൂണായിരുന്നു. 55.83 ശാശരിയില്‍ 670...

ഉപ്പള നയാബസാറിൽ ഓമ്‌നി വാനില്‍ കടത്തിയ മണല്‍ പിടികൂടി; ഡ്രൈവര്‍ രക്ഷപ്പെട്ടു

ഉപ്പള (www.mediavisionnews.in):ഓമ്‌നി വാനില്‍ ചാക്കില്‍ നിറച്ച്‌ കടത്തുകയായിരുന്ന മണല്‍ പൊലീസ്‌ പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ അര്‍ധരാത്രി ഉപ്പള ഐല പാറക്കട്ട റോഡില്‍ വെച്ചാണ്‌ മഞ്ചേശ്വരം പൊലീസ്‌ മണല്‍കടത്ത്‌ പിടികൂടിയത്‌. രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ പൊലീസ്‌ പരിശോധനക്കെത്തിയത്‌. പൊലീസിനെ കണ്ടയുടന്‍ ഓംമ്‌നി വാന്‍ ഉപേക്ഷിച്ച്‌ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.അന്‍പത്‌ ചാക്കിലധികം മണലാണ്‌ വാനില്‍ ഉണ്ടായിരുന്നത്‌.

അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂദല്‍ഹി (www.mediavisionnews.in) :ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലുള്ള സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം. 50000 രൂപ ആൾജാമ്യത്തിനും അന്വേഷണത്തോട് സഹകരിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ജാമ്യം. ഉത്തരവിന്റെ പൂർണ രൂപം പിന്നീട് നൽകും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരായ അര്‍ണാബിന്റെയും കൂട്ടുപ്രതികളായ നിതീഷ് ശാർദ, പ്രവീൺ രാജേഷ് സിങ്‌ എന്നിവരുടെയും ഹരജി...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img