Saturday, November 8, 2025

Latest news

അനധികൃത മത്സ്യബന്ധനം; മഞ്ചേശ്വരം ഹാര്‍ബാറില്‍ കര്‍ണാടകയില്‍ നിന്നെത്തിയ ബോട്ട് പിടികൂടി

മഞ്ചേശ്വരം (www.mediavisionnews.in) : കര്‍ണാടകയില്‍ നിന്നെത്തിയ സംഘം അനധികൃതമായി മഞ്ചേശ്വരത്ത് മീന്‍ പിടിക്കുന്നതിനിടെ തീരദേശ പൊലീസ് പത്തംഗ സംഘത്തിനെയും ബോട്ടും കസ്റ്റഡിലെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ട് ആറര മണിയോടെ മഞ്ചേശ്വരം ഹാര്‍ബാറില്‍ വെച്ച് മത്സ്യ ബന്ധനത്തിനിടെയാണ് കസ്റ്റഡിലെടുത്തത്. മംഗളൂരു സ്വദേശിയുടെ ഉടമസ്ഥയിലുള്ള ബോട്ടില്‍ കര്‍ണാടക, ആന്ധ്ര സ്വദേശികളായ സംഘമാണ് ഉണ്ടായിരുന്നത്. പിഴ ചുമത്തി രാവിലെ വിട്ടയക്കുമെന്ന്...

ട്വിറ്ററില്‍ തരംഗമായി ‘ഗോ ബാക്ക് അമിത് ഷാ’

അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററില്‍ തരംഗമായി 'ഗോ ബാക്ക് അമിത് ഷാ' (#GoBackAmitShah) ഹാഷ് ടാഗ്. ഇന്നലെ രാത്രിയാണ് അമിത് ഷാ തിരിച്ചുപോവണമെന്ന ഹാഷ് ടാഗ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയത്. പിന്നാലെ ചാണക്യയെ തമിഴ്നാട് സ്വാഗതം ചെയ്യുന്നു എന്ന ഹാഷ് ടാഗുമായി (#TNwelcomeschanakya) സംഘപരിവാര്‍ അനുകൂലികളുമെത്തി. https://twitter.com/JebiMather/status/1329978638599524353?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1329978638599524353%7Ctwgr%5E&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F11%2F21%2Fgobackamitshah-trends-ahead-of-bjp-leaders-visit-to-tamil-nadu അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്...

സഹോദരരുടെ മക്കള്‍ തമ്മില്‍ വിവാഹം നടത്തുന്നത് നിയമവിരുദ്ധം: കോടതി

ചണ്ഡിഗഡ്: സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. കോടതിയില്‍ 21കാരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി. തട്ടിക്കൊണ്ടു പോകല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈവശപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ലുധിയാന ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 18ന് റജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവാവ് കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇരുവരും...

സൈബര്‍ അധിക്ഷേപത്തില്‍ വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാം, പൊലീസ് നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപും: സമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പൊലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയർന്നിരുന്നു. അധിക്ഷേപം തടയാൻ വാറന്റ് ഇല്ലാതെ തന്നെ പൊലീസിന് ഇനി അറസ്റ്റ്...

യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാറപ്പുറത്ത് അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. 54 വയസായിരുന്നു. വെള്ളിയാഴ്ച സന്ധ്യയോടെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. ഭാര്യ അമ്പിളി അരീക്കോട്. മക്കള്‍: അളകനന്ദ (ഡല്‍ഹി യൂണിവേഴ്‌സിറ്റി ബിരുദ...

യുഡിഎഫ് സിറ്റിങ് സീറ്റുകളിൽ ചെങ്കൊടി പാറിക്കാൻ ഉപ്പയും മകളും മത്സരത്തിന്

തൃക്കരിപ്പൂർ ∙ സിറ്റിങ് യുഡിഎഫ് സീറ്റുകളിൽ ചെങ്കൊടി പാറിക്കാൻ ഉപ്പയും മകളും മത്സരത്തിന്. പടന്ന പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഷിഫാ കുൽസു അഷ്റഫും പതിനഞ്ചാം വാർഡിലെ കെ.എ.മുഹമ്മദ് അഷ്റഫും ആണ് ശ്രദ്ധേയരായ ഈ സ്ഥാനാർഥികൾ. മുഹമ്മദ് അഷ്റഫിന്റെ മകളാണ് ഷിഫ. ഇരുവരും സിപിഎം സ്ഥാനാർഥികൾ.  ഇരുവരും മത്സരിക്കുന്ന രണ്ടു വാർഡുകളും മുസ്‌ലിം ലീഗിന്റെ പരമ്പരാഗത സീറ്റാണ്....

സ്വര്‍ണവില പവന് 160 രൂപകൂടി 37,680 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.ശനിയാഴ്ച പവന്റെ വില 160 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. നവംബര്‍ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നശേഷം പടിപടിയായി വിലകുറയുകയായിരുന്നു. ആഗോള വിപണിയില്‍ വിലയിടിവ് തുടരുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1870.82 ഡോളര്‍ നിലവാരത്തിലാണ്. 

ഫുട്ബോൾ കരുത്തുമായി പടന്ന മുഹമ്മദ് റഫീഖ് തിരഞ്ഞെടുപ്പ് കളത്തിൽ

തൃക്കരിപ്പൂർ ∙ പന്തുകളിയിലെ കരുത്തൻ. നിലവിൽ ജില്ലയിൽ ഫുട്ബോളിനു ഉൗർജം പകരുന്ന സംഘാടകൻ. ഇപ്പോൾ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ പോരാളി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ടി.കെ.എം.മുഹമ്മദ് റഫീഖ് പടന്ന പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ അങ്കത്തിനു കച്ച മുറുക്കിയപ്പോൾ ഫുട്ബോൾ കളത്തിലെ ആവേശമുണ്ട് കാഴ്ചക്കാരിൽ. ഉത്തര കേരളത്തിലെ കളി മൈതാനങ്ങളിലെ  ആരവമായിരുന്നു റഫീഖ്.  പടന്ന ഷൂട്ടേഴ്സിന്റെ ഷാർപ്...

കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1088 ഗ്രാം സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 1088 ഗ്രാം സ്വർണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. കടത്താൻ ശ്രമിച്ച സ്വർണത്തിന് 48 ലക്ഷം രൂപ വിലവരും. ശരീരത്തിൽ ഒളിപ്പിച്ചാണ് യാത്രക്കാർ സ്വർണം കടത്താൻ ശ്രമിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്

കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്. 13 ദിവസമായി തങ്ങൾ ഒളിവിലാണ്. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ. അതേസമയം, പരിയാരത്ത്...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img