ഭോപ്പാല്‍: അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ച 25കാരന്‍ മരിച്ചു. ഭോപ്പാലിലാണ് സംഭവം. വ്യാഴാഴ്ചയാണ് ബാബു മീണ എന്ന യുവാവ് മരിച്ചത്. 10 ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ച യുവാവിനെ കടുത്ത ശ്വാസം തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ കുറിപ്പോ മറ്റ് സൂചനകളോ കണ്ടെടുത്തിട്ടില്ലെന്ന്...
കാസർകോട്: (www.mediavisionnews.in)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമുള്‍പ്പെടെ 9 കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിക്കുന്ന കേന്ദ്രത്തിലാണ് എണ്ണുക.
ബ്ലോക്ക്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു
കാറഡുക്ക- ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസ്
മഞ്ചേശ്വരം- കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കാസര്‍കോട്- കാസര്‍കോട് ഗവ. കോളേജ്
കാഞ്ഞങ്ങാട്- ദുര്‍ഗ്ഗാ...
ഫൈസർ കോവിഡ് വാക്‍സിൻ ഉപയോഗത്തിന് അനുമതി നൽകി അമേരിക്ക. 16 വയസിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാനാണ് അനുമതി. തിങ്കളാഴ്ച മുതൽ ആരോഗ്യപ്രവർത്തകർക്ക് വാക്‍സിൻ നൽകി തുടങ്ങും. വാക്സിന്‍റെ ഫലക്ഷമത സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചു.
മാർച്ചോടെ 100 മില്ല്യൻ ഡോസുകൾ ഇറക്കുമതി ചെയ്യാനാണ് അമേരിക്കയുടെ തീരുമാനം. കോവിഡ് വാക്സിൻ സൗജന്യമായി...
ന്യൂഡല്‍ഹി: രണ്ടാം യു.പി.എ സർക്കാരിന് ഭരണം നഷ്ടമായത് സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതിരുന്നത് കൊണ്ടാണെന്നു പ്രണബ് മുഖർജി. ആത്മകഥയിലാണ് കോൺഗ്രസിൽ പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾ അടക്കം പ്രണബ് വിവരിക്കുന്നത്.
ഒന്നാം മോദി സർക്കാർ ഏകാധിപത്യ സ്വഭാവത്തോടെയാണ് ഭരണം നടത്തിയതെന്നും ആത്മകഥയിൽ മുന്‍ രാഷ്ട്രപതി വിമർശിക്കുന്നു. ദ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന പേരിലാണ് 2012...
കുമ്പള(www.mediavisionnews.in): തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അംഗമെന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ വേതനവും ആനുകൂല്യങ്ങളും വാർഡിലെ പാവപ്പെട്ട രോഗികൾക്കു വേണ്ടി ചെലവഴിക്കുമെന്ന് സ്ഥാനാർത്ഥി.
കുമ്പള മാട്ടംകുഴി വാർഡിൽ നിന്ന് മത്സരിക്കുന്ന സി പി എം സ്വതന്ത്ര സ്ഥാനാർത്ഥി ഹനീഫ് കുണ്ടങ്കരടുക്കയുടേതാണ് നാട്ടുകാർക്ക് പ്രതീക്ഷയും മാതൃകാപരവുമായ പ്രഖ്യാപനം. കുമ്പള പ്രസ്'ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനമറിയിച്ചത്.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ...
കുമ്പള: മഞ്ചേശ്വരം ബ്ലോക്ക് ബഡാജെ ഡിവിഷനിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നതായി എസ്.ഡി.പി.ഐ ബഡാജെ ബ്ലോക്ക് സ്ഥാനാർത്ഥി അബ്ദുൽ ഹമീദ് ആരോപിച്ചു. കുമ്പള പ്രസ്സ് ഫോറം ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തത്തിലാണ് ആരോപണം ഉന്നയിച്ചത്.
ഇവിടെ എസ്.ഡി.പി.ഐയെ മത്സരത്തിനിറക്കിയത് ബി.ജെ.പി ആണെന്നാണ് പ്രചരിപ്പിപ്പിക്കുന്നത്. ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പിച്ചത് കൊണ്ടാണ്. കഴിഞ്ഞ...
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് കെ.എസ്.ഇ.ബി. 2022 മാര്‍ച്ച് 31 വരെ നിലവിലെ നിരക്ക് തന്നെ തുടരും. അന്തര്‍ സംസ്ഥാന പ്രസരണ ചാര്‍ജില്‍ ഉണ്ടാകാനിടയുള്ള വര്‍ധനവ് ഉടന്‍ ഉപഭോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കില്ലെന്നും കെ.എസ്.ഇ.ബി.
കുമ്പള: ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ഏണി അടയാളത്തിൽ മത്സരിക്കുന്ന അഷ്‌റഫ് കർളയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ നാടെങ്ങും ആവേശം പകർന്നു മുന്നേറുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പ്രചരണ പരിപാടികൾ നടന്നു വരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅഃ നമസ്കാരത്തിന് ശേഷം കുമ്പോൽ പാപ്പംകോയ നഗറിൽ...
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും കോവിഡ് വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപനം ഉയര്‍ന്നേക്കും. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും.
സംസ്ഥാനത്ത് കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ 11 പുതിയ സി.എഫ്.എല്‍.ടിസികള്‍ കൂടി...