തിരുവനന്തപുരം(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
ഉപ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന്നാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത് കമ്മിറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന രാഷ്ട്രീയം കള്ളക്കടത്തിന്റെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കേന്ദ്രമായ വര്‍ത്തമാനകാല സാഹചര്യം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല തരംഗമാണെന്നതില് തര്‍ക്കമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ഉപ്പള സി.എച്ച് സൗദത്തിൽ ചേർന്ന യോഗം...
തിരുവനന്തപുരം: സൈബർ അധിക്ഷേപം തടയാനുള്ള പൊലീസ് ആക്റ്റ് ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും കുരുക്കാകുമെന്ന് വ്യക്തമാക്കി വിജ്ഞാപനം. ആര് പരാതി നൽകിയാലും ഏത് മാധ്യമ വാർത്തകൾക്കെതിരെയും പൊലീസിന് എളുപ്പത്തിൽ കേസെടുക്കാമെന്നതാണ് ഭേദഗതിയിൽ ആശങ്കയുണ്ടാക്കുന്ന വ്യവസ്ഥ. സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപം തടയാനെന്ന പേരിലാണ് ഭേദഗതിയെന്നായിരുന്നു സർക്കാർ വിശദീകരണമെങ്കിലും ഇക്കാര്യം വിജ്ഞാപനത്തിൽ പറയുന്നില്ല.
ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി ഉൾക്കൊള്ളുന്ന എന്തും ഏത്...
ചെന്നൈ: തമിഴകം പിടിക്കാൻ നിർണായക കരുനീക്കങ്ങളുമായെത്തിയ അമിത് ഷായുടെ പ്രധാന ലക്ഷ്യം നടപ്പായില്ല. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഫലം കാണാതെ പോയത്. വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ, രാഷ്ട്രീയ കാര്യത്തിൽ തന്റെ മുൻ നിലപാടിൽ രജനീകാന്ത് ഉറച്ചുനിന്നു. തമിഴകത്ത് ബിജെപി സ്വാധീനം വർധിപ്പിക്കാൻ നിർണായക തീരുമാനങ്ങളുമായാണ് അമിത് ഷാ ചെന്നൈയിൽ എത്തിയത്.
ചെന്നൈയിലെത്തിയ അമിത് ഷായുമായി ആർഎസ്എസ്...
ഷാര്‍ജ: ഷാര്‍ജയിലെ ആറാം നമ്പര്‍ വ്യവസായ മേഖലയിലെ സംഭരണശാലയില്‍ വന്‍ തീപ്പിടുത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരും 4.20ഓടെയാണ് ഓട്ടോ സ്പെയര്‍ പാര്‍ട്സ് സംഭരണശാലയില്‍ തീപ്പിടുത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടുത്തത്തിന്റെ കാരണം...
തിരുവനന്തപുരം: കൊവിഡ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ സുതാര്യമാണെന്ന് പറയപ്പെടുന്ന കേരളത്തിൽ കൊവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് വിമർശിച്ച് അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. ഡോക്ടർ അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വളണ്ടിയർമാർ ചേർന്ന് ഏഴോളം ദിനപത്രങ്ങളും അഞ്ചോളം ചാനലുകളെയും നിരന്തരം നിരീക്ഷിച്ച് തയ്യാറാക്കിയ കണക്ക് അടിസ്ഥാനമാക്കിയാണ് ബി.ബി.സിയുടെ വിമർശനം.
വ്യാഴാഴ്ച വരെ...