Latest news

മുസ്‌ലിങ്ങള്‍ ബീഫ് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല; ഗോവധനിരോധനത്തെ പിന്തുണച്ചിട്ടുമില്ലെന്ന് സി.എം ഇബ്രാഹിം

ബംഗളൂരു: കര്‍ണ്ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന ബില്ലിനെ അനുകൂലിച്ചിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സി.എം ഇബ്രാഹിം. തന്റെ പ്രസ്താവന വളച്ചൊടിച്ചാണ് താന്‍ ബില്ലിനെ അനുകൂലിക്കുന്നുവെന്നും മുസ്‌ലിം സമൂഹം ബീഫ് കഴിക്കാന്‍ പാടില്ലെന്നുമുള്ള പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബില്‍ നടപ്പാകുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടാകുന്ന ആശങ്കയെപ്പറ്റിയാണ് താന്‍ പറഞ്ഞത്. നിയമം പ്രാബല്യത്തിലാകുന്നതോടെ കര്‍ഷകരുടെ കറവ...

കൊറോണയുടെ പുതിയ രൂപം; വിമാന സര്‍വ്വീസുകള്‍ നിലച്ചു; ലോകം സ്തംഭനത്തിലേക്ക്

ലണ്ടന്‍: ബ്രിട്ടണില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദത്തില്‍ ലോകത്തിന്റെ ചലനങ്ങള്‍ വീണ്ടും മാറുന്നു. മാസങ്ങള്‍ നീണ്ടു നിന്ന ലോക്ക് ഡൗണിനും യാത്രാ നിയന്ത്രണങ്ങള്‍ക്കും പിന്നാലെയാണ് ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത്. ഇപ്പോള്‍ ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് വലിയ ആശങ്കയിലാണ്...

ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് രഹാനെക്ക് വസീം ജാഫര്‍ അയച്ച സന്ദേശം ഡ‍ീകോഡ് ചെയ്ത് ആരാധകര്‍

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിന്‍റെ ഉപദേശം. എന്നാല്‍ ഉപദേശത്തിന് പിന്നില്‍ ജാഫര്‍ ഒളിപ്പിച്ചുവെച്ച സന്ദേശം ഡീ കോഡ് ചെയ്ത് രംഗത്തെത്തിയിരിക്കുകായാണ് ആരാധര്‍. അഡ്‌ലെയ്ഡ് ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ രഹാനെയാണ്...

മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഫാത്തിമ തഹ്‌ലിയക്കെതിരെ സൈബര്‍ ആക്രമണം

യു.ഡി.എഫിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച എം.എസ്.എഫ് ദേശീയ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. വളരെ മോശമായ ഭാഷയിലാണ് പലരുടെയും കമന്‍റുകള്‍. തഹ്‌ലിയക്ക് നേരെയുള്ള രാഷ്ട്രീയവിമർശനത്തിൽ നിന്ന് സൈബർ ഇടങ്ങളില്‍ വ്യക്തിഹത്യയിലേക്കും സ്ത്രീയധിക്ഷേപത്തിലേക്കും കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധമായ കമന്‍റുകളാണ് ഫാത്തിമ തെഹ്‍ലിയയുടെ...

ജനുവരി മുതല്‍ കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍; ഓടിത്തുടങ്ങുന്ന ട്രെയിനുകള്‍ ഇതൊക്കെ, വിവരങ്ങള്‍

കൊച്ചി: കോവിഡ് കാരണം നിര്‍ത്തിവെച്ച ട്രെയിനുകള്‍ കേരളത്തില്‍ ജനുവരിയില്‍ ഓടി തുടങ്ങും. പരശുറാം ഉള്‍പ്പെടെയുള്ള പകല്‍ സമയ ട്രെയിനുകളാണു ഇനി സര്‍വീസ് ആരംഭിക്കാനുള്ളത്. പുതിയതായി ശുപാര്‍ശ ചെയ്തിരിക്കുന്ന ട്രെയിനുകള്‍ ഓടിക്കുന്നതോടെ 85 ശതമാനം എക്‌സ്പ്രസ് ട്രെയിനുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയും. തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്, നാഗര്‍കോവില്‍- മംഗളൂരു പരശുറാം, നാഗര്‍കോവില്‍-മംഗളൂരു ഏറനാട്, മംഗളൂരു- ചെന്നൈ...

അതിര്‍ത്തികളടച്ച് ഗള്‍ഫ് രാജ്യങ്ങള്‍; വിമാന സര്‍വീസുകളുണ്ടാകില്ല, പ്രതിസന്ധിയിലായി പ്രവാസികള്‍

റിയാദ്: ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികളടച്ചു. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികടച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനും ജോലി സ്ഥലങ്ങളിലേക്ക് പോകാനുമിരുന്ന മലയാളികളടക്കം നിരവധി പ്രവാസികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി. അതേസമയം യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ പുതിയ...

പഞ്ചായത്തില്‍ സത്യപ്രതിജ്ഞ, വീട്ടില്‍ സ്വന്തം കല്യാണം; രണ്ടും ഒരുദിവസമെത്തിയപ്പോള്‍ യുവമെമ്പര്‍ ആദ്യം പോയത്

കല്യാണദിനത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പുതിയ മെമ്പർ. കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്തിലെ മെമ്പർ സജാദിന്റെ കല്യാണമാണ് സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ നടന്നത്. സജാദിൻ്റെ കല്യാണം നേരത്തെ തീരുമാനിച്ചിരുന്നതാണ്. അതിനിടയിലാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതും മൽസരിച്ചതും ജയിച്ചതും. വളരെ യാദൃശ്ചികമായാണ് സത്യപ്രതിജ്ഞ തീയതിയും കല്യാണതിയതിയും ഒരുദിനം തന്നെയായായത് . ഒടുവിൽ സത്യപ്രതിജ്ഞ കഴിഞ്ഞ് മതി കല്യാണമെന്ന് തീരുമാനിക്കുകയായിരുന്നു സജാദ്. പഞ്ചായത്ത് വരണാധികാരിയുടെ...

തോറ്റു, പക്ഷെ വാക്കുമാറ്റിയില്ല; പ്രചരണസമയത്ത് കണ്ട നിര്‍ധനര്‍ക്ക് വീട് വെയ്ക്കാന്‍ സ്ഥലം നല്‍കി പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വോട്ടുചോദിച്ചപ്പോള്‍ ഇല്ലായ്മ പങ്കുവെച്ചവര്‍ക്ക് തന്നാലാകുന്ന സഹായം ചെയ്ത് സ്ഥാനാര്‍ത്ഥി. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി സി സാജിദ കിടപ്പാടമില്ലാത്ത നാല് കുടുംബങ്ങള്‍ക്കാണ് സ്വന്തം ഭൂമി വീതിച്ച് നല്‍കിയത്. പെരുവള്ളൂര്‍ പഞ്ചായത്തില്‍ 13-ാം വാര്‍ഡിലേക്ക് മത്സരിച്ച സാജിദ വോട്ട് അഭ്യര്‍ത്ഥിച്ച് ചെന്നപ്പോഴാണ് സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ സാമ്പത്തിക...

രാജ്യത്ത് വാഹനവില ഉടൻ വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ; ഇരുചക്ര വാഹന വിലയും കൂടും

ന്യൂഡൽഹി: രാജ്യത്ത് വാഹന വില വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ തയ്യാറെടുക്കുന്നു, 2021 ജനുവരി മുതൽ വില വർദ്ധന കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഇരു ചക്ര- നാലു ചക്ര വാഹനങ്ങൾക്കെല്ലാം വില വർദ്ധനയുണ്ടാകും. കോവിഡ് ലോക്ക്ഡൌണിനുശേഷം വാഹനങ്ങൾക്ക് ആവശ്യക്കാർ കൂടിയതോടെയാണ് വില വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ തയ്യാറെടുക്കുന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ്, ഹോണ്ട മോട്ടോർ...

വിജയാഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു

തൊടുപുഴയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. തൊടുപുഴ അരീക്കുഴ സ്വദേശി പി രവി (60) ആണ് മരിച്ചത്. അപകടത്തില്‍ 50 ശതമാനം പൊള്ളലേറ്റിരുന്ന രവിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്ന മരണം. അരിക്കുഴ യുഡിഎഫിന്റെ വിജയാഘോഷങ്ങള്‍ക്കിടെ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img