Latest news

കുട്ടികളെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ; പ്രതി ആറ്റിങ്ങൽ സ്വദേശി സുനിൽകുമാർ

തിരുവനന്തപുരം: കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയിലെ പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പൊലീസ് തേടിയിരുന്നു. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയത്. അടിക്കല്ലേ അച്ഛാ എന്ന കുട്ടികള്‍ കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍...

പോപ്പുലർ ഫ്രണ്ട്​ മുൻ ചെയർമാൻ കെ.എം. ശരീഫ്​ അന്തരിച്ചു

മംഗളൂരു(www.mediavisionnews.in):പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും ദേശീയ സമിതി അംഗവുമായ കെ എം ശരീഫ് അന്തരിച്ചു. 56 വയസ്സായിരുന്നു. മംഗളൂരൂവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മികച്ച വാഗ്മിയും നേതൃപാടവുമുള്ള കെ എം...

ബ്രിട്ടനിൽനിന്ന്​ എത്തിയ ഏഴുപേർക്ക്​ കോവിഡ്​; വൈറസ്​ വകഭേദത്തിന്‍റെ ഭീഷണിയിൽ ഇന്ത്യയും

ന്യൂഡൽഹി: ലണ്ടനിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി ന്യൂഡൽഹിയിൽ എത്തിയ അഞ്ച് യാത്രക്കാർക്ക്​ കോവിഡ് സ്​ഥിരീകരിച്ചു. ഇത്​ കൂടാതെ കൊൽക്കത്തയിൽ എത്തിയ രണ്ടുപേർക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ചൊവ്വാഴ്ച രാവിലെ ന്യൂഡൽഹിയിൽ വന്നിറങ്ങിയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലുള്ളവരെയും പരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട്​. ഇവരുടെ ഫലം ലഭിച്ചിട്ടില്ല. ​ബ്രിട്ടനിൽ ​െകാറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതിന്‍റെ ഭീതിയിൽ ലോകം കഴിയു​േമ്പാഴാണ്​...

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ അറസ്റ്റ് ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് റെയ്‌നയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതായി സഹര്‍ പൊലീസ് വ്യക്തമാക്കി.  സുരേഷ് റെയ്‌നയെ കൂടാതെ ഗായകന്‍ ഗുരു റന്ധാവ ഉള്‍പ്പെടെ 34 പേരെയാണ് റെയ്ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ളൈ...

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായി അധികാരമേറ്റ അഷ്‌റഫ്‌ കർളക്ക് വെൽഫിറ്റ് വില്ലയിൽ സ്വീകരണം നൽകി.

കാസറഗോഡ്: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരിക്കാടി ഡിവിഷനിൽ നിന്നും ചരിത്ര വിജയം നേടിയ മുൻ കെ എം സി സി നേതാവും, നിലവിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് ട്രഷറർ കൂടിയായ അഷ്‌റഫ്‌ കർളക്ക് തളങ്കര വെൽഫിറ്റ് വില്ലയിൽ വെച്ച് വർണാഭമായ സ്വീകരണം സംഘടിപ്പിച്ചു. യുഎഇ കെഎംസിസി നേതാവും വെൽഫിറ്റ് ഗ്രൂപ്പ് ഓഫ്...

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,883.93 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്....

അഭയകേസ്; പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി, ശിക്ഷാ വിധി പിന്നീട്

തിരുവനന്തപുരം: 28 വര്‍ഷം നീണ്ട നിയമപോരട്ടാത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫിഎന്നിവര്‍ കുറ്റക്കാരെന്നാണ് സിബിഐ കോടതി വിധി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. പയസ് ടെൻത്ത് കോണ്‍വെന്‍റിലെ സിസ്റ്റർ  അഭയയുടെ ദുരൂഹമരണ കേസ്  കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍  1992 മാർച്ച് 27നാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു കൊലപാതകം ആത്മഹത്യയാക്കി തീ‍ർക്കാൻ ലോക്കൽ പൊലീസും...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 37,600 രൂപയുമാണ് ഇന്നത്തെ വില.

‘സമസ്തക്കു മേല്‍ മാത്രമല്ല, ഓരോ മുസ്‌ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വര്‍ഗ്ഗീയ ചാപ്പ പതിയും’- ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. സമസ്തക്കെതിരെ പോലും വര്‍ഗ്ഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്റെ പ്രവര്‍ത്തിയില്‍ ഒട്ടും അത്ഭുതം തോന്നുന്നില്ലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമസ്തക്ക് എതിരെ മാത്രമല്ല, ഓരോ മുസ്‌ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വര്‍ഗ്ഗീയ ചാപ്പ പതിയും. അവര്‍ സമുദായ നേതാക്കളെ തിരഞ്ഞു...

കഅ്ബയുടെ വാതിൽ രൂപകൽപന ചെയ്ത ഡിസൈനര്‍ നിര്യാതനായി

മക്കയിലെ വിശുദ്ധ കഅ്ബയുടെ വാതില്‍ രൂപകല്‍പ്പന ചെയ്ത ഡിസൈനര്‍ എഞ്ചിനീയര്‍ മുനീര്‍ അല്‍ ജുന്‍ദി ജര്‍മനിയില്‍ നിര്യാതനായി. 1970കളില്‍ സൗദി ഭരണാധികാരിയായിരുന്ന ഖാലിദ് രാജാവിന്റെ നിർദേശ പ്രകാരമായിരുന്നു വാതിൽ നിർമിച്ചത്. മൂന്ന് ലക്ഷം റിയാലായിരുന്നു അന്നദ്ദേഹത്തിനുള്ള പ്രതിഫലം. 1970കളിൽ മക്കയിലെ പ്രധാന ശെയ്ഖുമാരായ ശെയ്ഖ് അല്‍ സാഗ, ശെയ്ഖ് മഹ്മൂദ് ബദര്‍ എന്നിവരായിരുന്നു വാതില്‍ നിര്‍മാണ...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img