കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം.
അതേസമയം യുഡിഎഫാണ് കൊച്ചി കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്.
കോഴിക്കോട് (www.mediavisionnews.in): കാസര്‍കോട്ടെ എട്ട് മുസ്ലിം ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കാസര്‍ക്കോട് മുനിസിപ്പാലിറ്റി 20-ാം വാര്‍ഡ് ഫോര്‍ട്ട് റോഡിലെ റാശിദ് പൂരണം, ആസിഫ് എവറസ്റ്റ്, മംഗല്‍പാടി പഞ്ചായത്തിലെ അബൂബക്കര്‍ ബടകര, റഫീഖ് ഫൗസി, അബ്ദുര്‍ റഹ്‌മാന്‍ മിപ്പിരി, നാസര്‍ മിപ്പിരി, സകരിയ, ഉമര്‍ രാജാവ് എന്നിവരെയാണ് പാര്‍ട്ടി അച്ചടക്കം...
കാസർകോട്: കാസർകോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പത്ത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിലാണ് ഡിസംബർ 15 രാത്രി 12 മണി മുതൽ ഡിസംബർ 17ന് രാത്രി 12 വരെ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്....
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആവേശം വോട്ടിംഗ് ശതമാനത്തിലും പ്രകടമാണ്. കനത്ത പോളിംഗ് ആണ് മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ ഉടനീളം ദൃശ്യമായത്. മൂന്നാംഘട്ട വോട്ടെടുപ്പും ഇന്നലെ അവസാനിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഒരു തിരിഞ്ഞുനോട്ടമാണിവിടെ. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ആർക്കായിരുന്നു? ഏറ്റവും കൂടുതൽ വാർഡുകളിൽ ജയിച്ചത് ആര്? കോർപ്പറേഷനും ജില്ലാ...
തിരുവനന്തപുരം: കൂട്ടിയും കിഴിച്ചുമുള്ള മുന്നണികളുടെ കാത്തിരിപ്പിന് അന്ത്യമാകാന്‍ ഏതാനും മണിക്കൂറുകള്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നാളെ രാവിലെ മുതല്‍ അറിയാം.എട്ട് മണി മുതല്‍ തന്നെ വോട്ടെണ്ണല്‍ പുരോഗതി തത്സമയം അറിയാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാം. മുഴുവന്‍ ഫലവും ഉച്ചയോടെ തന്നെ അറിയുമെന്ന് സംസ്ഥാന...
വൈദ്യുതി മന്ത്രി എം.എം. മണിയുടെ വാഹനത്തില്‍ കാറിടിച്ചശേഷം നിര്‍ത്താതെപോയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഏഴോടെ ശല്യാംപാറയിലായിരുന്നു സംഭവം. വാഹനം ഇടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്.
ഓഫീസറുടെ കാര്‍ ഇതിനു തൊട്ടുമുന്‍പ് ഒരു ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. മൂന്നാറില്‍ നിന്ന് ഡ്യൂട്ടിക്കുശേഷം കാറില്‍ വീട്ടിലേക്കു പോകുകയായിരുന്ന മൂന്നാര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ.യുടെ...